കുണ്ടറ : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ കൊല്ലം മെത്രാസന ശതോത്തര സുവര്‍ണ ജൂബിലിയുടെ സമാപന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള വിളംബര റാലി ഇന്ന് സമാപിക്കും.
ഇന്ന് രാവിലെ 11 ന് പോരുവഴി മാര്‍ ബസേലിയോസ് ഗ്രിഗോറിയസ് പള്ളിയില്‍ നിന്ന് ആരംഭിക്കുന്ന റാലി ശൂരനാട്, തഴവ, കിഴക്കേക്കല്ലട, പേരയം, തൃപ്പലഴികം, നല്ലില,മുഖത്തല വഴി കൊല്ലം സെന്റ് തോമസ് കത്തീഡ്രലില്‍ അവസാനിക്കും. തുടര്‍ന്ന് 24ന് ഈ ദീപശിഖ പ്രയാണം നടക്കും.
29ന് കുണ്ടറ വിസ്മയ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും.
ഇന്നലെ രാവിലെ 8.30ന് മഞ്ഞക്കാല മാര്‍ ശെമവോന്‍ ദെസ്തുനി ദേവാലയത്തില്‍ നിന്ന് ആരംഭിച്ച റാലി പട്ടാഴി,ഏനാത്ത്, കുളക്കട,പുത്തൂര്‍, മാറനാട്, നെടുമ്പായിക്കുളം, കുണ്ടറ, കൈതക്കോട് കല്ലട വഴി ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തില്‍ സമാപിച്ചു.