Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Condolences

സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗം; ന​രേ​ന്ദ്ര​മോ​ദി​യും രാ​ഹു​ൽ​ഗാ​ന്ധി​യും അ​നു​ശോ​ചി​ച്ചു

ന്യൂഡൽഹി: സ​ലിം കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് ന​രേ​ന്ദ്ര​മോ​ദി​യും രാ​ഹു​ൽ​ഗാ​ന്ധി​യും. വൈ​വി​ധ്യ​മാ​ർ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടേ​യും അ​വി​സ്‌​മ​ര​ണീ​യ​മാ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടേ​യും സ​ലിം​കു​മാ​ർ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി എ​ക്‌​സി​ൽ കു​റി​ച്ചു.

മ​ല​യാ​ള​ത്തി​ലാ​യി​രു​ന്നു അ​നു​ശോ​ച​ന​ക്കു​റി​പ്പ്. ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി​യും സ​ലിം​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ചു. സ​ലിം​കു​മാ​ർ ജി ​മ​ല​യാ​ള സി​നി​മാ​രം​ഗ​ത്തെ ഒ​രു ഇ​തി​ഹാ​സ​മാ​യി​രു​ന്നു. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ അ​ദ്ദേ​ഹം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ചി​രി​പ്പി​ക്കു​ക​യും അ​ഭി​ന​യ​ത്തി​ലെ ഗാം​ഭീ​ര്യം​കൊ​ണ്ട് ന​മ്മെ സ്പ​ർ​ശി​ക്കു​ക​യും ചെ​യ്‌​തു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ഇ​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്‌​ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ആ​രാ​ധ​ക​ർ​ക്കും അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം. ദുഃ​ഖ​ത്തി​ന്‍റെ ഈ ​വേ​ള​യി​ൽ ഞാ​ൻ അ​വ​രോ​ടൊ​പ്പം നി​ൽ​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ കു​റി​ച്ചു.

National

അനുശോചിച്ചു

കോ​​​ൽ​​​ക്ക​​​ത്ത: പ​​​രി​​​സ്ഥി​​​തി ശാ​​​സ്ത്ര​​​ജ്ഞ​​​ൻ മാ​​​ധ​​​വ് ഗാ​​​ഡ്‌​​​ഗി​​​ലി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ് അ​​​നു​​​ശോ​​​ചി​​​ച്ചു.

പ്ര​​​കൃ​​​തി​​​യെ കാ​​​ർ​​​ന്നു​​​തി​​​ന്നു​​​ന്ന പ്ര​​​വ​​​ണ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നും പ്ര​​​തി​​​ലോ​​​മ ശ​​​ക്തി​​​ക​​​ളി​​​ൽ​​നി​​​ന്നും വ​​​രും​​​ത​​​ല​​​മു​​​റ​​​ക​​​ളെ ര​​​ക്ഷി​​​ക്കാ​​​ൻ ജീ​​​വി​​​തം സ​​​മ​​​ർ​​​പ്പി​​​ച്ച ശാ​​​സ്ത്ര​​​ജ്ഞ​​​നാ​​​യി​​​രു​​​ന്നു ഗാ​​​ഡ്ഗി​​​ൽ എ​​​ന്ന് ആ​​​ന​​​ന്ദ​​​ബോ​​​സ് അ​​​നു​​​സ്മ​​​രി​​​ച്ചു.

NRI

ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സിന്‍റെ​ നി​ര്യാ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷന്‍റെ അ​നു​ശോ​ച​നം

ഡാ​ള​സ്: ഡാ​ള​സി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യും നോ​ർ​ത്ത് ടെ​ക്സാ​സ് ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ ന​ഴ്സ് അ​സോ​സി​യേ​ൻ സ്ഥാ​പ​ക നേ​താ​വും, ജീ​വ കാ​രു​ണ്യ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യു​മാ​യി​രു​ന്ന പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​മേ​രി​ക്കാ​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

നാ​ലു ദ​ശ​ക​ത്തി​ലേ​റെ പാ​ർ​ക്ക​ലാ​ണ്ട് ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സിം​ഗ് സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്തു വി​ര​മി​ച്ച പ​രേ​ത അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ഉ​റ്റു ച​ങ്ങാ​തി​യും, ഡാ​ള​സി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ​ക്ക് സാ​മ്പ​ത്തീ​ക സ​ഹാ​യ​വും അ​തി​ലു​പ​രി സാം​സ്കാ​രി​ക നേ​തൃ​ത്വ​വും ന​ൽ​കി സ്നേ​ഹി​ച്ച ഒ​രു വി​ശി​ഷ്ഠ വ​നി​ത ആ​യി​രു​ന്നു.

പ​രേ​ത​യു​ടെ വേ​ർ​പാ​ടി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​തോ​ടൊ​പ്പം  കു​ടും​ബാം​ഗ​ങ്ങളുടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷൻ പ്ര​സി​ഡ​ന്‍റ്  അ​റി​യി​ച്ചു.

 

Kerala

ദുഃ​ഖ​ത്തി​ല്‍ പ​ങ്കു ചേ​ര്‍​ന്ന​വ​ര്‍​ക്ക് ന​ന്ദി പ​റ​ഞ്ഞ് ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍

കൊ​​​​ച്ചി: ത​​​​ന്‍റെ അ​​​​മ്മ​​​​യു​​​​ടെ വി​​​​യോ​​​​ഗ​​​​ത്തെ തു​​​​ട​​​​ര്‍​ന്നു​​​​ണ്ടാ​​​​യ ദുഃ​​​​ഖ​​​​ത്തി​​​​ല്‍ പ​​​​ങ്കു​​​​ചേ​​​​ര്‍​ന്ന​​​​വ​​​​ര്‍​ക്ക് ന​​​​ന്ദി പ​​​​റ​​​​ഞ്ഞ് ന​​​​ട​​​​ന്‍ മോ​​​​ഹ​​​​ന്‍​ലാ​​​​ല്‍.

എ​​​​ന്നെ ഞാ​​​​നാ​​​​ക്കി​​​​യ, എ​​​​ന്‍റെ ജീ​​​​വി​​​​ത​​​​യാ​​​​ത്ര​​​​യി​​​​ല്‍ സ്‌​​​​നേ​​​​ഹ​​​​വാ​​​​ത്സ​​​​ല്യം കൊ​​​​ണ്ടും സാ​​​​മീ​​​​പ്യം കൊ​​​​ണ്ടും എ​​​​ക്കാ​​​​ല​​​​വും ക​​​​രു​​​​ത്താ​​​​യി​​​​രു​​​​ന്ന എ​​​​ന്‍റെ പ്രി​​​​യ​​​​പ്പെ​​​​ട്ട അ​​​​മ്മ വി​​​​ഷ്ണു​​​​പാ​​​​ദം പൂ​​​​കി.

അ​​​​മ്മ​​​​യു​​​​ടെ വി​​​​യോ​​​​ഗ​​​​ത്തെ തു​​​​ട​​​​ര്‍​ന്ന്, എ​​​​ന്‍റെ ദുഃ​​​​ഖ​​​​ത്തി​​​​ല്‍ നേ​​​​രി​​​​ട്ടും, അ​​​​ല്ലാ​​​​തെ​​​​യും പ​​​​ങ്കു​​​​ചേ​​​​ര്‍​ന്ന എ​​​​ല്ലാ പ്രി​​​​യ​​​​പ്പെ​​​​ട്ട​​​​വ​​​​ര്‍​ക്കും ഹൃ​​​​ദ​​​​യ​​​​പൂ​​​​ര്‍​വം ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു​​​​കൊ​​​​ള്ള​​​​ട്ടെ.

വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യും ഫോ​​​​ണ്‍ മു​​​​ഖാ​​​​ന്തി​​​​ര​​​​വും, സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ വ​​​​ഴി​​​​യും അ​​​​നു​​​​ശോ​​​​ച​​​​നം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ എ​​​​ല്ലാ​​​​വ​​​​ര്‍​ക്കും ഒ​​​​രി​​​​ക്ക​​​​ല്‍​ക്കൂ​​​​ടി ന​​​​ന്ദി, സ്‌​​​​നേ​​​​ഹം, പ്രാ​​​​ര്‍​ഥ​​​​ന- ഫേ​​​​സ്ബു​​​​ക്ക് കു​​​​റി​​​​പ്പി​​​​ലൂ​​​​ടെ മോ​​​​ഹ​​​​ന്‍​ലാ​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​ണ് മോ​​​​ഹ​​​​ന്‍​ലാ​​​​ലി​​​​ന്‍റെ അ​​​മ്മ ശാ​​​​ന്ത​​​​കു​​​​മാ​​​​രി അ​​​​ന്ത​​​​രി​​​​ച്ച​​​​ത്.

Kerala

ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യ​ത് മ​ല​യാ​ള സി​നി​മ​യി​ലെ വി​സ്മ​യ​ക​ര​മാ​യ പ്ര​തി​ഭ​യെ: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: ശ്രീ​നി​വാ​സ​നെ അ​നു​ശോ​ചി​ച്ച് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. മ​ല​യാ​ള സി​നി​മ​യി​ലെ വി​സ്മ​യ​ക​ര​മാ​യ ഒ​രു പ്ര​തി​ഭ​യെ​യാ​ണ് ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

"ന​ട​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ അ​ര​നൂ​റ്റാ​ണ്ടോ​ളം മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച അ​ദ്ദേ​ഹം, ഒ​രു ബ​ഹു​മു​ഖ പ്ര​തി​ഭ എ​ന്ന വാ​ക്കി​ന് അ​ർ​ഥി​പൂ​ർ​ണ​മാ​യ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ ഇ​ത്ര​ത്തോ​ളം ത​ന്മ​യ​ത്വ​ത്തോ​ടെ​യും ല​ളി​ത​മാ​യും വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​ച്ച മ​റ്റൊ​രു ക​ലാ​കാ​ര​ൻ ന​മു​ക്കി​ട​യി​ലി​ല്ല.'-​സ​ജി ചെ​റി​യാ​ൻ കു​റി​ച്ചു.

"മ​ല​യാ​ള സി​നി​മ​യു​ടെ ഗ​തി മാ​റ്റി​യ ഒ​ട്ട​ന​വ​ധി ചി​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ തൂ​ലി​ക​യി​ൽ നി​ന്നും പി​റ​ന്നു. 'നാ​ടോ​ടി​ക്കാ​റ്റ്', 'വ​ര​വേ​ൽ​പ്പ്', 'മി​ഥു​നം', 'പ​ട്ട​ണ​പ്ര​വേ​ശം' തു​ട​ങ്ങി​യ സി​നി​മ​ക​ൾ ഇ​ന്നും പ്രേ​ക്ഷ​ക​മ​ന​സ്സു​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത് അ​വ കൈ​കാ​ര്യം ചെ​യ്ത മ​നു​ഷ്യാ​വ​സ്ഥ​ക​ളു​ടെ തീ​ക്ഷ്ണ​ത കൊ​ണ്ടാ​ണ്. സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ൽ 'വ​ട​ക്കു​നോ​ക്കി​യ​ന്ത്രം', 'ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള' എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യു​ടെ ക​ലാ​പ​ര​മാ​യ ഔ​ന്നി​ത്യം ഉ​യ​ർ​ത്താ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.'-​മ​ന്ത്രി കു​റി​ച്ചു.

"ഓ​രോ മ​ല​യാ​ളി​യു​ടെ​യും സ്വീ​ക​ര​ണ​മു​റി​യി​ലെ ഒ​രം​ഗ​ത്തെ​പ്പോ​ലെ അ​ത്ര​മേ​ൽ പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച ഓ​രോ ക​ഥാ​പാ​ത്ര​ങ്ങ​ളും.
ഹാ​സ്യ​ത്തെ വെ​റും ചി​രി​ക്ക​പ്പു​റം ചി​ന്ത​യ്ക്കു​ള്ള വ​ഴി​മ​രു​ന്നാ​യി ഉ​പ​യോ​ഗി​ച്ച അ​ദ്ദേ​ഹം, മ​ല​യാ​ളി​യു​ടെ സാ​മൂ​ഹി​ക ബോ​ധ​ത്തെ സ്വാ​ധീ​നി​ച്ച ക​ലാ​കാ​ര​ൻ കൂ​ടി​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ.'-​സ​ജി ചെ​റി​യാ​ൻ അ​നു​സ്മ​രി​ച്ചു.

"ജീ​വി​ത​ത്തെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും അ​ത് ഒ​ട്ടും ചോ​രാ​തെ ക​ല​യാ​ക്കി മാ​റ്റു​ക​യും ചെ​യ്ത അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ്. പ്രി​യ ക​ലാ​കാ​ര​ന്റെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സി​നി​മാ പ്രേ​മി​ക​ളു​ടെ​യും വേ​ദ​ന​യി​ൽ ആ​ദ​ര​വോ​ടെ ഞാ​നും പ​ങ്കു​ചേ​രു​ന്നു.'-​സ​ജി ചെ​റി​യാ​ൻ കു​റി​ച്ചു.

Kerala

ജ​ന ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​നം നേ​ടി​യ ആ​ളാ​ണ് കാ​ന​ത്തി​ൽ ജ​മീ​ല: എം.​വി.​ഗോ​വി​ന്ദ​ൻ

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി എം​എ​ൽ​എ കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. സി​പി​എ​മ്മി​ന്‍റെ മി​ക​ച്ച നേ​താ​വി​നെ​യാ​ണ് ന​ഷ്ട​മാ​യ​ത്.

ന​ല്ല പെ​രു​മാ​റ്റ​ത്തി​ലൂ​ടെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​നം നേ​ടി​യ ആ​ളാ​ണ് കാ​ന​ത്തി​ൽ ജ​മീ​ല. പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി തു​ട​ങ്ങി എം​എ​ൽ​എ വ​രെ​യാ​യി മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി. നി​യ​മ​സ​ഭ​യി​ലും മി​ക​വാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും ജ​ന​ങ്ങ​ളി​ൽ സ്വാ​ധീ​നം ഉ​ണ്ടാ​ക്കി​യ നേ​താ​വാ​ണ് കാ​ന​ത്തി​ൽ ജ​മീ​ല​യെ​ന്നും പാ​ർ​ട്ടി​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

 

Kerala

ധർമേന്ദ്രയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശ ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭയെയാണ് ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ആറര പതിറ്റാണ്ട് നീണ്ട കലാജീവിതത്തിൽ വൈവിധ്യമാർന്ന വേഷപ്പകർച്ചകളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അറുപതുകളിലെയും എഴുപതുകളിലെയും ബോളിവുഡ് സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു ധർമേന്ദ്ര. ഷോലെ പോലെയുള്ള ക്ലാസിക്കുകളിലെ അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾ അവിസ്മരണീയമാണ്.

രാജ്യാതിർത്തികൾക്കപ്പുറത്തേക്കും അദ്ദേഹത്തിന്‍റെ ജനപ്രീതി പടർന്നു. സോവിയറ്റ് യൂണിയൻ അടക്കമുള്ള രാഷ്ട്രങ്ങളിൽ ധർമേന്ദ്ര ചെയ്ത കഥാപാത്രങ്ങൾ വലിയ പ്രചാരം നേടി. പത്മഭൂഷൺ അടക്കമുള്ള നിരവധി ബഹുമതികൾ തന്‍റെ നീണ്ട അഭിനയ ജീവിതത്തിനിടെ അദ്ദേഹത്തെ തേടിയെത്തി. പൊതുരാഷ്ട്രീയത്തിലും സജീവമായിരുന്നു ധർമേന്ദ്ര.

ധർമേന്ദ്രയുടെ വിയോഗം സൃഷ്ടിച്ച ദുഃഖത്തിൽ രാജ്യത്തെ ലക്ഷക്കണക്കിന് ആരാധകരോടൊപ്പം പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Latest News

Corehub Up