വൈക്കം: കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന് എഐടിയുസി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടത്തി. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
വൈക്കം സത്യഗ്രഹ സ്മാരകത്തിലെ നെല്ലിമരച്ചുവട്ടില്‍ നടന്ന സമ്മേളനത്തില്‍ വി.ബി. ബിനു അധ്യക്ഷത വഹിച്ചു. കലാ-സാംസ്കാരിക പ്രതിഭകളായ വൈക്കം വിജയലക്ഷ്മി, പി.കെ. മേദിനി, ആര്‍ട്ടിസ്റ്റ് വിശ്വനാഥന്, ദേവാനന്ദ്, വൈക്കം ഭാസി, പ്രദീപ് മാളവിക, രത്നശ്രീ അയ്യര്‍, വൈക്കം ബിനു, വൈ സുധാംശു, ഡി. മനോജ്, കെ.എന്‍. ബൈജു, ആര്‍ട്ടിസ്റ്റ് ലിജിത്ത് എന്നിവരെ ആദരിച്ചു. കെ.പി. രാജേന്ദ്രന്, സജിത മഠത്തില്‍, കെ.ജി. പൗലോസ്, പി.കെ ഹരികുമാര്‍, ടി.എന്‍. രമേശന്, കെ.എസ്. അരവിന്ദന്, എം.ഡി. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്നു രാവിലെ 10.30ന് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന് ആസ്ഥാനമായ ഇണ്ടംതുരുത്തി മനയിലെ സി.കെ. വിശ്വനാഥന് സ്മാരക ഹാളില്‍ നടക്കുന്ന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഫെഡറേഷന് പ്രസിഡന്റ് കെ.പി. രാജേന്ദ്രന് അധ്യക്ഷത വഹിക്കും.