കോഴിക്കോട്: കുറ്റ്യാടി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ബൈപാസ് നിര്‍മാണം അവസാന ഘട്ടത്തിലേക്ക് കടന്നതായും ടാറിംഗ് പ്രവൃത്തികള്‍ക്ക് തുടക്കമായതായും പാറക്കല്‍ അബ്ദുള്ള എംഎല്‍എ പറഞ്ഞു. ബൈപാസിന്റെ ഉദ്ഘാടനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബൈപാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാറക്കല്‍ അബ്ദുള്ള ആദ്യമായി എംഎല്‍എ ആയിരുന്ന കാലത്താണ് ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടന്ന ഈ പദ്ധതിക്ക് വീണ്ടും ജീവന് വച്ചത്. അദ്ദേഹത്തിന്റെ കാലയളവില്‍ തന്നെ ബൈപാസുമായി ബന്ധപ്പെട്ട 90 ശതമാനം രേഖകളും പൂര്‍ത്തിയായിരുന്നതായി മുന്‍ കുറ്റ്യാടി എംഎല്‍എ കെ. കുഞ്ഞമ്മദ് കുട്ടിയുടെ നിയമസഭയിലെ സബ്മിഷന് മറുപടിയായി അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് ബൈപാസ് നിര്‍മാണോദ്ഘാടനത്തിന് പാറക്കല്‍ അബ്ദുള്ളയെ ക്ഷണിക്കാത്തത് ചര്‍ച്ചയായിരുന്നു.