Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conquered

ആകാശത്തുനിന്ന് ഒരു രാജ്യം കീഴടക്കാനാകില്ല

ആ​​​​​​​ധു​​​​​​​നി​​​​​​​ക യു​​​​​​​ദ്ധ​​​​​​​ത്തെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് ചി​​​​​​​ന്തി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ ന​​​​​​​മ്മു​​​​​​​ടെ മ​​​​​​​ന​​​​​​​സി​​​​ലേ​​​​​​​ക്ക് ആ​​​​​​​ദ്യം വ​​​​​​​രു​​​​​​​ന്ന​​​​​​​ത് അ​​​​​​​തി​​​​​​​വേ​​​​​​​ഗ യു​​​​​​​ദ്ധ​​​​​​​വി​​​​​​​മാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും നൂ​​​​​​​റു​​​​​​​ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ അ​​​​​​​ക​​​​​​​ലെ​​​​നി​​​​​​​ന്ന് ല​​​​​​​ക്ഷ്യം ത​​​​​​​ക​​​​​​​ർ​​​​​​​ക്കു​​​​​​​ന്ന മി​​​​​​​സൈ​​​​​​​ലു​​​​​​​ക​​​​​​​ളും കൃ​​​​​​​ത്യ​​​​​​​ത​​​​​​​യോ​​​​​​​ടെ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന ഡ്രോ​​​​​​​ണു​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​ണ്.​​​

ടെ​​​​​​​ലി​​​​​​​വി​​​​​​​ഷ​​​​​​​ൻ ചാ​​​​​​​ന​​​​​​​ലു​​​​​​​ക​​​​​​​ളും സോ​​​​​​​ഷ്യ​​​​​​​ൽ മീ​​​​​​​ഡി​​​​​​​യ​​​​​​​യും ഇ​​​​​​​ത്ത​​​​​​​രം ദൃ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ൾ നി​​​​​​​ര​​​​​​​ന്ത​​​​​​​രം ന​​​​​​​മ്മി​​​​​​​ലേ​​​​​​​ക്ക് എ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്നു. ​​​അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ട് യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​​​നി മ​​​​​​​നു​​​​​​​ഷ്യ​​​​​​​ര​​​​​​​ല്ല, യ​​​​​​​ന്ത്ര​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് ജ​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന തോ​​​​​​​ന്ന​​​​​​​ൽ സ്വാ​​​​​​​ഭാ​​​​​​​വി​​​​​​​ക​​​​​​​മാ​​​​​​​യി ഉ​​​​​​​ണ്ടാ​​​​​​​കു​​​​​​​ന്നു.​​​ പ​​​​​​​ക്ഷേ ച​​​​​​​രി​​​​​​​ത്രം പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത് മ​​​​​​​റ്റൊ​​​​​​​ന്നാ​​​​​​​ണ്.​​​

ഒ​​​​​​​രു മി​​​​​​​സൈ​​​​​​​ലി​​​​​​​ന് സൈ​​​​​​​നി​​​​​​​ക താ​​​​​​​വ​​​​​​​ളം ത​​​​​​​ക​​​​​​​ർ​​​​​​​ക്കാം.​​​ ഒ​​​​​​​രു യു​​​​​​​ദ്ധ​​​​​​​വി​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ന് ഒ​​​​​​​രു ന​​​​​​​ഗ​​​​​​​രം ബോം​​​​​​​ബി​​​​​​​ട്ട് ന​​​​​​​ശി​​​​​​​പ്പി​​​​​​​ക്കാം. ​​​ഒ​​​​​​​രു യു​​​​​​​ദ്ധ​​​​​​​ക്ക​​​​​​​പ്പ​​​​​​​ലി​​​​​​​ന് ഒ​​​​​​​രു രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ തീ​​​​​​​ര​​​​​​​പ്ര​​​​​​​ദേ​​​​​​​ശം ഉ​​​​​​​പ​​​​​​​രോ​​​​​​​ധി​​​​​​​ക്കാം.​​​ എ​​​​​​​ന്നാ​​​​​​​ൽ, അ​​​​​​​വ​​​​​​​യി​​​​​​​ലൊ​​​​​​​ന്നി​​​​​​​നും ഒ​​​​​​​രു ഗ്രാ​​​​​​​മ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് ക​​​​​​​യ​​​​​​​റി പ​​​​​​​താ​​​​​​​ക ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തി ആ ​​​​​​​പ്ര​​​​​​​ദേ​​​​​​​ശം നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യി​​​​​​​ല്ല.​​​ അ​​​​​​​ത് ചെ​​​​​​​യ്യാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യു​​​​​​​ക ഒ​​​​​​​രു സൈ​​​​​​​നി​​​​​​​ക​​​​​​​ന് മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ്.

സ​​​​​​​ത്യ​​​​​​​ത്തി​​​​​​​ൽ ക​​​​​​​ര​​​​​​​യു​​​​​​​ദ്ധം എ​​​​​​​ന്ന​​​​​​​താ​​​​​​​ണ് യ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ യു​​​​​​​ദ്ധം.​​​ കാ​​​​​​​ലാ​​​​​​​ൾ​​​​​​​പ്പ​​​​​​​ട എ​​​​​​​ന്ന് വി​​​​​​​ളി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന ആ ​​​​​​​അ​​​​​​​ജ്ഞാ​​​​​​​ത സൈ​​​​​​​നി​​​​​​​ക​​​​​​​ന്‍റെ ചോ​​​​​​​ര​​​​​​​യി​​​​​​​ൽ, അ​​​​യാ​​​​ളു​​​​ടെ മൃ​​​​​​​ത​​​​​​​ശ​​​​​​​രീ​​​​​​​ര​​​​​​​ത്തി​​​​നു മേ​​​​​​​ലെ​​​​​​​യാ​​​​​​​ണ് നാ​​​​​​​മി​​​​​​​ന്ന് കാ​​​​​​​ണു​​​​​​​ന്ന സാ​​​​​​​മ്രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളെ​​​​​​​ല്ലാം പ​​​​​​​ടു​​​​​​​ത്തു​​​​​​​യ​​​​​​​ർ​​​​​​​ത്തി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.​​​ ക​​​​​​​ര​​​​​​​യു​​​​​​​ദ്ധം ന​​​​​​​ട​​​​​​​ത്താ​​​​​​​തെ ഇ​​​​​​​റാ​​​​​​​നെ കീ​​​​​​​ഴ്പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​നാ​​​​​​​കി​​​​​​​ല്ല എ​​​​​​​ന്ന് പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ വി​​​​​​​ദ​​​​​​​ഗ്ധ​​​​​​​ർ യു​​​​​​​ദ്ധം തു​​​​​​​ട​​​​​​​ങ്ങു​​​​​​​ന്ന​​​​​​​തി​​​​​​​ന് മു​​​​മ്പു​​​​ത​​​​​​​ന്നെ ഒ​​​​​​​രേ സ്വ​​​​​​​ര​​​​​​​ത്തി​​​​​​​ൽ അ​​​​​​​ഭി​​​​​​​പ്രാ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രു​​​​​​​ന്നു. പ​​​​​​​ക്ഷേ, ട്രം​​​​​​​പ് ക​​​​​​​രുതി​​​​​​​യ​​​​​​​ത് അ​​​​​​​തൊ​​​​​​​ക്കെ ഭ്രാ​​​​​​​ന്ത​​​​​​​ൻ ജ​​​​ല്​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ​​​​ന്നാണ്.

സൈ​​​​​​​നി​​​​​​​ക ച​​​​​​​രി​​​​​​​ത്ര​​​​​​​കാ​​​​​​​ര​​​​​​​ന്മാ​​​​​​​ർ ഒ​​​​​​​രു കാ​​​​​​​ര്യം ആ​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ച് പ​​​​​​​റ​​​​​​​യു​​​​​​​ന്നു​​​​ണ്ട്.​​​ യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ൾ ആ​​​​​​​കാ​​​​​​​ശ​​​​​​​ത്തും ക​​​​​​​ട​​​​​​​ലി​​​​​​​ലും ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ചേ​​​​​​​ക്കാം.​​​ പ​​​​​​​ക്ഷേ, അ​​​​​​​വ​​​​​​​യു​​​​​​​ടെ വി​​​​​​​ധി നി​​​​​​​ർ​​​​​​​ണ​​​​​​​യി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത് ക​​​​​​​ര​​​​​​​യി​​​​​​​ലാ​​​​​​​ണ്.​​​ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ ഒ​​​​​​​രു വ്യോ​​​​​​​മ​​​​​​​സേ​​​​​​​ന മാ​​​​​​​ത്രം മ​​​​​​​തി​​​​​​​യെ​​​​​​​ന്ന് ചി​​​​​​​ല​​​​​​​ർ ക​​​​​​​രു​​​​​​​തു​​​​​​​ന്നു.​​​ ഡ്രോ​​​​​​​ണു​​​​​​​ക​​​​​​​ളും മി​​​​​​​സൈ​​​​​​​ലു​​​​​​​ക​​​​​​​ളും വ​​​​​​​ന്ന​​​​​​​തോ​​​​​​​ടെ ക​​​​​​​ര​​​​​​​സേ​​​​​​​ന​​​​​​​യു​​​​​​​ടെ പ്രാ​​​​​​​ധാ​​​​​​​ന്യം കു​​​​​​​റ​​​​​​​ഞ്ഞു​​​​​​​വെ​​​​​​​ന്നാ​​​​​​​ണ് മ​​​​​​​റ്റു​​​​​​​ചി​​​​​​​ല​​​​​​​രു​​​​​​​ടെ അ​​​​​​​ഭി​​​​​​​പ്രാ​​​​​​​യം.​​​ എ​​​​​​​ന്നാ​​​​​​​ൽ, ക​​​​​​​ഴി​​​​​​​ഞ്ഞ നൂ​​​​​​​റ്റാ​​​​​​​ണ്ടി​​​​​​​ലെ എ​​​​​​​ല്ലാ പ്ര​​​​​​​ധാ​​​​​​​ന യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ളും നേ​​​​​​​രേ മ​​​​​​​റി​​​​​​​ച്ചാ​​​​​​​ണ് തെ​​​​​​​ളി​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

അ​​​​​​​തി​​​​​​​ന് ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ ഉ​​​​​​​ദാ​​​​​​​ഹ​​​​​​​ര​​​​​​​ണം അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യാ​​​​​​​ണ്.​​​ ലോ​​​​​​​ക​​​​​​​ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ത്ര​​​​​​​യും ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ സൈ​​​​​​​നി​​​​​​​ക സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക​​​​​​​വി​​​​​​​ദ്യ മ​​​​​​​റ്റൊ​​​​​​​രു രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​നും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല.​​​ ഭൂ​​​​​​​മി​​​​​​​യി​​​​​​​ലെ ഏ​​​​​​​തൊ​​​​​​​രു ഭാ​​​​​​​ഗ​​​​​​​ത്തും ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്താ​​​​​​​ൻ ക​​​​​​​ഴി​​​​​​​യു​​​​​​​ന്ന വ്യോ​​​​​​​മ​​​​​​​സേ​​​​​​​ന, ലോ​​​​​​​ക​​​​​​​സ​​​​​​​മു​​​​​​​ദ്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ സാ​​​​​​​ന്നി​​​​​​​ധ്യ​​​​​​​മ​​​​​​​റി​​​​​​​യി​​​​​​​ക്കു​​​​​​​ന്ന വി​​​​​​​മാ​​​​​​​ന​​​​​​​വാ​​​​​​​ഹി​​​​​​​നി​​​​​​​ക്ക​​​​​​​പ്പ​​​​​​​ലു​​​​​​​ക​​​​​​​ൾ, പ​​​​​​​ല രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും സം​​​​​​​യു​​​​​​​ക്ത പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ ബ​​​​​​​ജ​​​​​​​റ്റി​​​​​​​നേ​​​​​​​ക്കാ​​​​​​​ൾ വ​​​​​​​ലു​​​​​​​താ​​​​​​​യ പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ ചെ​​​​​​​ല​​​​​​​വ്, ഇ​​​​​​​തെ​​​​​​​ല്ലാം അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യ്ക്കു​​​​​​​ണ്ട്.​​​ എ​​​​​​​ന്നി​​​​​​​ട്ടും സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക മി​​​​​​​ക​​​​​​​വു മാ​​​​​​​ത്രം വി​​​​​​​ജ​​​​​​​യം ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കി​​​​​​​ല്ലെ​​​​​​​ന്ന് അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​ത​​​​​​​ന്നെ പ​​​​​​​ല​​​​​​​വ​​​​​​​ട്ടം മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​ക്കി.​​​

വി​​​​​​​യ​​​​​​​റ്റ്നാം യു​​​​​​​ദ്ധ​​​​​​​ത്തി​​​​​​​ൽ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക ല​​​​​​​ക്ഷ​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് ട​​​​​​​ൺ ബോം​​​​​​​ബു​​​​​​​ക​​​​​​​ളാ​​​​​​​ണ് വ​​​​​​​ർ​​​​​​​ഷി​​​​​​​ച്ച​​​​​​​ത്. ആ​​​​​​​കാ​​​​​​​ശം മു​​​​​​​ഴു​​​​​​​വ​​​​​​​ൻ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യു​​​​​​​ടെ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​​​ എ​​​​​​​ന്നി​​​​​​​ട്ടും യു​​​​​​​ദ്ധം ജ​​​​​​​യി​​​​​​​ക്കാ​​​​​​​നാ​​​​​​​യി​​​​​​​ല്ല. ശ​​​​​​​ത്രു ക​​​​​​​ര​​​​​​​യി​​​​​​​ൽ പോ​​​​​​​രാ​​​​​​​ട്ടം തു​​​​​​​ട​​​​​​​ർ​​​​​​​ന്നു. ഒ​​​​​​​ടു​​​​​​​വി​​​​​​​ൽ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​യ്ക്ക് പി​​​​​​​ന്മാ​​​​​​​റേ​​​​​​​ണ്ടി വ​​​​​​​ന്നു.​​​ അ​​​​​​​ഫ്ഗാ​​​​​​​നി​​​​​​​സ്ഥാ​​​​​​​നും സ​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​യ പാ​​​​​​​ഠ​​​​​​​മാ​​​​​​​ണ് ന​​​​​​​ൽ​​​​​​​കി​​​​​​​യ​​​​​​​ത്. 2001ലെ ​​​​​​​ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ താ​​​​​​​ലി​​​​​​​ബാ​​​​​​​ൻ ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം വ​​​​​​​ള​​​​​​​രെ വേ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ ത​​​​​​​ക​​​​​​​ർ​​​​​​​ന്നു.​​​​​​​ അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ വ്യോ​​​​​​​മ​​​​​​​ശ​​​​​​​ക്തി​​​​​​​യും സ്പെ​​​​​​​ഷ​​​​ൽ ഫോ​​​​​​​ഴ്സും ആ​​​​​​​ധു​​​​​​​നി​​​​​​​ക ആ​​​​​​​യു​​​​​​​ധ​​​​​​​ങ്ങ​​​​​​​ളും അ​​​​​​​ത്ഭു​​​​​​​ത​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ പ്ര​​​​​​​ക​​​​​​​ട​​​​​​​ന​​​​​​​മാ​​​​​​​ണ് കാ​​​​​​​ഴ്ച​​​​​​​വ​​​​​​​ച്ച​​​​​​​ത്. പ​​​​​​​ക്ഷേ ഒ​​​​​​​രു ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ത്തെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ലും ബു​​​​​​​ദ്ധി​​​​​​​മു​​​​​​​ട്ടാ​​​​​​​ണ് ഒ​​​​​​​രു രാ​​​​​​​ജ്യ​​​​​​​ത്തെ നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​രു​​​​​​​പ​​​​​​​ത് വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​ശേ​​​​​​​ഷം അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​ൻ സൈ​​​​​​​ന്യം പി​​​​​​​ന്മാ​​​​​​​റി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ താ​​​​​​​ലി​​​​​​​ബാ​​​​​​​ൻ വീ​​​​​​​ണ്ടും അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തി.

എ​​​ല്ലാ​​​റ്റി​​​നു​​​മൊ​​​ടു​​​വി​​​ൽ യു​​​​​​​ദ്ധം എ​​​​​​​ന്ന​​​​​​​ത് ഭൂ​​​​​​​മി​​​​​​​യെ​​​​​​​യും മ​​​​​​​നു​​​​​​​ഷ്യ​​​​​​​രെ​​​​​​​യും കു​​​​​​​റി​​​​​​​ച്ചു​​​​​​​ള്ള​​​​​​​താ​​​​​​​ണ്.​​​ ഒ​​​​​​​രു രാ​​​​​​​ജ്യം എ​​​​​​​ന്ന​​​​​​​ത് കെ​​​​​​​ട്ടി​​​​​​​ട​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ കൂ​​​​​​​ട്ട​​​​​​​മ​​​​​​​ല്ല.​​​​​​​അ​​​​​​​ത് ഗ്രാ​​​​​​​മ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ്, ന​​​​​​​ഗ​​​​​​​ര​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ്, റോ​​​​​​​ഡു​​​​​​​ക​​​​​​​ളാ​​​​​​​ണ്, പ​​​​​​​ർ​​​​​​​വ​​​​​​​ത​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ്, മ​​​​​​​രു​​​​​​​ഭൂ​​​​​​​മി​​​​​​​ക​​​​​​​ളാ​​​​​​​ണ്, കൃ​​​​​​​ഷി​​​​​​​യി​​​​​​​ട​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ്, കോ​​​​​​​ടി​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് മ​​​​​​​നു​​​​​​​ഷ്യ​​​​​​​രാ​​​​​​​ണ്. ഇ​​​​​​​വ​​​​​​​യെ നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കാ​​​​​​​ൻ സൈ​​​​​​​നി​​​​​​​ക​​​​​​​ർ നേ​​​​​​​രി​​​​​​​ട്ട് അ​​​​​​​വി​​​​​​​ടെ ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം. ഒ​​​​​​​രു ഡ്രോ​​​​​​​ണി​​​​​​​ന് ഒ​​​​​​​രു മ​​​​​​​ല​​​​​​​മ്പാ​​​​​​​ത സ്ഥി​​​​​​​ര​​​​​​​മാ​​​​​​​യി കാ​​​​​​​ക്കാ​​​​​​​നാ​​​​​​​വി​​​​​​​ല്ല. ഒ​​​​​​​രു മി​​​​​​​സൈ​​​​​​​ലി​​​​​​​ന് ഒ​​​​​​​രു മാ​​​​​​​ർ​​​​​​​ക്ക​​​​​​​റ്റ് നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കാ​​​​​​​നാ​​​​​​​വി​​​​​​​ല്ല. ഒ​​​​​​​രു യു​​​​​​​ദ്ധ​​​​​​​വി​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ന് ഒ​​​​​​​രു ജി​​​​​​​ല്ല ഭ​​​​​​​രി​​​​​​​ക്കാ​​​​​​​നാ​​​​​​​വി​​​​​​​ല്ല.​​​​​​​ അ​​​​​​​ത് ചെ​​​​​​​യ്യാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യു​​​​​​​ക ക​​​​​​​ര​​​​​​​സേ​​​​​​​ന​​​​​​​യ്ക്ക് മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ്.

ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ ആ​​​​​​​ദ്യ​​​​​​​ത്തെ ചീ​​​​​​​ഫ് ഓ​​​​​​​ഫ് ഡി​​​​​​​ഫ​​​​​​​ൻ​​​​​​​സ് സ്റ്റാ​​​​​​​ഫ് ജ​​​​​​​ന​​​​​​​റ​​​​​​​ൽ ബി​​​​​​​പി​​​​​​​ൻ റാ​​​​​​​വ​​​​​​​ത്ത് ഒ​​​​​​​രി​​​​​​​ക്ക​​​​​​​ൽ വ്യോ​​​​​​​മ​​​​​​​ശ​​​​​​​ക്തി​​​​​​​യെ സൈ​​​​​​​നി​​​​​​​ക പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ സ​​​​​​​ഹാ​​​​​​​യ​​​​​​​ക വി​​​​​​​ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി വി​​​​​​​ശേ​​​​​​​ഷി​​​​​​​പ്പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. ആ ​​​​​​​പ്ര​​​​​​​സ്താ​​​​​​​വ​​​​​​​ന വ​​​​​​​ലി​​​​​​​യ വി​​​​​​​വാ​​​​​​​ദം സൃ​​​​​​​ഷ്‌​​​​ടി​​​​​​​ച്ചു. പ​​​​​​​ക്ഷേ അ​​​​​​​തി​​​​​​​ന്‍റെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന സ​​​​​​​ന്ദേ​​​​​​​ശം ഇ​​​​​​​ന്നും പ്ര​​​​​​​സ​​​​​​​ക്ത​​​​​​​മാ​​​​​​​ണ്. വ്യോ​​​​​​​മ​​​​​​​സേ​​​​​​​ന​​​​​​​യും നാ​​​​​​​വി​​​​​​​ക​​​​​​​സേ​​​​​​​ന​​​​​​​യും അ​​​​​​​നി​​​​​​​വാ​​​​​​​ര്യ​​​​​​​മാ​​​​​​​ണ്. എ​​​​​​​ന്നാ​​​​​​​ൽ ഒ​​​​​​​ടു​​​​​​​വി​​​​​​​ൽ ഭൂ​​​​​​​മി കൈ​​​​​​​വ​​​​​​​ശ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ക​​​​​​​യും സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യു​​​​​​​ന്ന സൈ​​​​​​​നി​​​​​​​ക​​​​​​​നാ​​​​​​​ണ് അ​​​​​​​വ​​​​​​​ർ പി​​​​​​​ന്തു​​​​​​​ണ ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​ത്.​​​ ല​​​​​​​ക്ഷ്യ​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ശി​​​​​​​പ്പി​​​​​​​ച്ച​​​​​​​തു​​​​​​​കൊ​​​​​​​ണ്ടു​​​​മാ​​​​​​​ത്രം യു​​​​​​​ദ്ധം ജ​​​​​​​യി​​​​​​​ക്കാ​​​​​​​നാ​​​​​​​വി​​​​​​​ല്ല. ഭൂ​​​​​​​മി നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്ക​​​​​​​ണം.

രാ​​​​ഷ്‌​​​​ട്രീ​​​​​​​യ നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ യു​​​​​​​ദ്ധ​​​​​​​ത്തെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് സം​​​​​​​സാ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ത​​​​​​​ന്ത്ര​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും ല​​​​​​​ക്ഷ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും ഭാ​​​​​​​ഷ​​​​​​​യി​​​​​​​ലാ​​​​​​​ണ്. ഒ​​​​​​​രു സാ​​​​​​​ധാ​​​​​​​ര​​​​​​​ണ സൈ​​​​​​​നി​​​​​​​ക​​​​​​​ന് യു​​​​​​​ദ്ധം എ​​​​​​​ന്നാ​​​​​​​ൽ വി​​​​​​​ശ​​​​​​​പ്പും ക്ഷീ​​​​​​​ണ​​​​​​​വും ത​​​​​​​ണു​​​​​​​പ്പും ഭ​​​​​​​യ​​​​​​​വും അ​​​​​​​തി​​​​​​​ജീ​​​​​​​വ​​​​​​​ന​​​​​​​വു​​​​​​​മാ​​​​​​​ണ്.1962​​​​ലെ ഇ​​​​​​​ന്ത്യ-​​​​​​​ചൈ​​​​​​​ന യു​​​​​​​ദ്ധം ഇ​​​​​​​ന്നും വേ​​​​​​​ദ​​​​​​​ന​​​​​​​യോ​​​​​​​ടെ ഓ​​​​​​​ർ​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു. ഹി​​​​​​​മാ​​​​​​​ല​​​​​​​യ​​​​​​​ൻ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലെ അ​​​​​​​തി​​​​​​​ക​​​​​​​ഠി​​​​​​​ന സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​ൻ സൈ​​​​​​​നി​​​​​​​ക​​​​​​​രി​​​​​​​ൽ പ​​​​​​​ല​​​​​​​രും പോ​​​​​​​രാ​​​​​​​ടി​​​​​​​യ​​​​​​​ത്.

അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​ണ് ക​​​​​​​ര​​​​​​​യു​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ളെ സൈ​​​​​​​നി​​​​​​​ക ആ​​​​​​​സൂ​​​​​​​ത്ര​​​​​​​ക​​​​​​​ർ ഏ​​​​​​​റ്റ​​​​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ഭ​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത്.​​​ നൂ​​​​​​​റു​​​​​​​ക​​​​​​​ണ​​​​​​​ക്കി​​​​​​​ന് കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ അ​​​​​​​ക​​​​​​​ലെ​​​​നി​​​​​​​ന്ന് വ്യോ​​​​​​​മാ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്താം.​​​​​​​സ​​​​​​​മു​​​​​​​ദ്ര​​​​​​​ത്തി​​​​​​​ൽ​​​​നി​​​​​​​ന്ന് നാ​​​​​​​വി​​​​​​​ക​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കാം.​​​​​​​ പ​​​​​​​ക്ഷേ ക​​​​​​​ര​​​​​​​യു​​​​​​​ദ്ധം മ​​​​​​​റ്റൊ​​​​​​​ന്നാ​​​​​​​ണ്. ​​​സൈ​​​​​​​ന്യം ശ​​​​​​​ത്രു​​​​​​​രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ മ​​​​​​​ണ്ണി​​​​​​​ൽ കാ​​​​​​​ലു​​​​​​​കു​​​​​​​ത്തു​​​​​​​ന്ന നി​​​​​​​മി​​​​​​​ഷം മു​​​​​​​ത​​​​​​​ൽ അ​​​​​​​നി​​​​​​​ശ്ചി​​​​​​​ത​​​​​​​ത്വം ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ന്നു.​​​ അ​​​​​​​പ​​​​​​​രി​​​​​​​ചി​​​​​​​ത​​​​​​​മാ​​​​​​​യ ഭൂ​​​​​​​മി​​​​​​​ശാ​​​​​​​സ്ത്രം, പ്ര​​​​​​​തി​​​​​​​കൂ​​​​​​​ല​​​​​​​മാ​​​​​​​യ കാ​​​​​​​ലാ​​​​​​​വ​​​​​​​സ്ഥ, ശ​​​​​​​ത്രു​​​​​​​ത ഉ​​​​ള്ളി​​​​ലു​​​​ള്ള ജ​​​​​​​ന​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ, ആ​​​​​​​ക്ര​​​​​​​മി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടാ​​​​​​​വു​​​​​​​ന്ന വി​​​​​​​ത​​​​​​​ര​​​​​​​ണ​​​​​​​പാ​​​​​​​ത​​​​​​​ക​​​​​​​ൾ എ​​​​ന്നി​​​​​​​വ​​​​​​​യെ​​​​​​​ല്ലാം സൈ​​​​​​ന്യ​​​​​​​ത്തെ കാ​​​​​​​ത്തി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു.​​​ ഓ​​​​​​​രോ കു​​​​​​​ന്നും ഓ​​​​​​​രോ ഗ്രാ​​​​​​​മ​​​​​​​വും ഓ​​​​​​​രോ തെ​​​​​​​രു​​​​​​​വും യു​​​​​​​ദ്ധ​​​​​​​ഭൂ​​​​​​​മി​​​​​​​യാ​​​​​​​യി മാറാം.

കു​​​​​​​റെ മി​​​​​​​സൈ​​​​​​​ൽ എ​​​​​​​ടു​​​​​​​ത്ത് വി​​​​​​​ക്ഷേ​​​​​​​പി​​​​​​​ക്ക​​​​​​​ലോ ഡ്രോ​​​​​​​ൺ അ​​​​​​​യ​​​​​​​ച്ചു​​​​കൊ​​​​​​​ണ്ട് എ​​​​​​​ന്തെ​​​​​​​ങ്കി​​​​​​​ലും ല​​​​​​​ക്‌​​​​​​​ഷ്യം ത​​​​​​​ക​​​​​​​ർ​​​​​​​ക്ക​​​​​​​ലോ അ​​​​​​​ല്ല ക​​​​​​​ര​​​​യു​​​​​​​ദ്ധം.​​​​​​​അ​​​​​​​മേ​​​​​​​രി​​​​​​​ക്ക വി​​​​​​​യ​​​​​​​റ്റ്നാ​​​​​​​മി​​​​​​​ലും അ​​​​​​​ഫ്ഗാ​​​​​​​നി​​​​​​​സ്ഥാ​​​​​​​നി​​​​​​​ലു​​​​മെ​​​​ല്ലാം അ​​​​​​​ത് മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​ക്കി.​​​ ഇ​​​​​​​റാ​​​​​​​നി​​​​​​​ലും അത് മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​ക്കേ​​​​​​​ണ്ടി വ​​​​​​​ന്നേ​​​​​​​ക്കാം എ​​​​​​​ന്ന സ്ഥി​​​​​​​തി​​​​​​​യി​​​​​​​ലാ​​​​​​​ണ് കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പോ​​​​​​​ക്ക്.

(പോ​​​​ണ്ടി​​​​ച്ചേ​​​​രി സെ​​​​ൻ​​​​ട്ര​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി സ്കൂ​​​​ൾ ഓ​​​​ഫ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ സ്റ്റ​​​​ഡീ​​​​സ് ആ​​​​ൻ​​​​ഡ് സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സി​​​​ൽ പ്ര​​​​ഫ​​​​സ​​​​റാ​​​​ണ് ലേ​​​​ഖ​​​​ക​​​​ൻ.)

Latest News

Corehub Up