Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Consecrated

പാറേല്‍ മര്‍ത്ത്മറിയം ബസിലിക്കയിലെ അമലോത്ഭവമാതാ പള്ളി കൂദാശ ചെയ്തു

ച​ങ്ങ​നാ​ശേ​രി: സ്വ​ര്‍ഗീ​യ​ കീ​ര്‍ത്ത​ന​ങ്ങ​ളും പ്രാ​ര്‍ഥ​ന​ക​ളും ഉ​യ​ര്‍ന്ന ഭ​ക്തി​നി​ര്‍ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം ഇ​മ്മാ​ക്കു​ലേ​റ്റ് ക​ണ്‍സെ​പ്ഷ​ന്‍ ഷ്‌​റൈ​ന്‍ ബ​സി​ലി​ക്ക​യി​ലെ അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി കൂ​ദാ​ശ ചെ​യ്തു. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ കൂ​ദാ​ശാ​ക​ര്‍മ​ങ്ങ​ള്‍ക്ക് മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു.

അ​ജ​പാ​ല​ക​രും വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ല്‍മാ​യ​രും അ​ട​ങ്ങു​ന്ന വി​ശ്വാ​സ​ീസ​മൂ​ഹം കൂ​ദാ​ശാ ച​ട​ങ്ങു​ക​ൾക്കു സാ​ക്ഷ്യംവ​ഹി​ച്ചു. വി​ശ്വാ​സ​പ്ര​മാ​ണം ഏ​റ്റു​ചൊ​ല്ലി​യ​ശേ​ഷം ബ​ലി​പീ​ഠം മു​ഖ്യ​കാ​ര്‍മി​ക​ന്‍ തൈ​ലാ​ഭി​ഷേ​കം ന​ട​ത്തി റൂ​ശ്മ ചെ​യ്തു. പ്ര​ധാ​ന ക​വാ​ടം, മോ​ണ്ട​ളം, ബേ​സ്ഗ​സ, മാ​മ്മോ​ദീ​സ​ത്തൊട്ടി തു​ട​ങ്ങി​യ ശു​ശ്രൂ​ഷാ​വേ​ദി​ക​ളും ആ​ര്‍ച്ച്ബി​ഷ​പ് വി​ശു​ദ്ധ​ജ​ലം ത​ളി​ച്ച് കു​രി​ശ​ട​യാ​ള​ത്താ​ല്‍ ആ​ശീ​ര്‍വ​ദി​ച്ചു.

വി​ശു​ദ്ധ​കു​ര്‍ബാ​നമ​ധ്യേ കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ വ​ച​ന സ​ന്ദേ​ശം ന​ല്‍കി. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ മു​ഴു​വ​ന്‍ വി​ശ്വാ​സീസ​മൂ​ഹ​ത്തി​ന്‍റെ​യും പ്ര​യ​ത്‌​ന​ത്തി​ലു​യ​ര്‍ന്ന പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം ഇ​മ്മാ​ക്കു​ലേ​റ്റ് ക​ണ്‍സെ​പ്ഷ​ന്‍ ഷ്‌​റൈ​ന്‍ ബ​സി​ലി​ക്ക അ​തി​രൂ​പ​ത​യ്‌​ക്കെ​ന്ന​തു​പോ​ലെ സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യ്ക്കാ​ക​മാ​നം അ​ഭി​മാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ര്‍ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ത​ക്ക​ല ബി​ഷ​പ് മാ​ര്‍ ജോ​ര്‍ജ് രാ​ജേ​ന്ദ്ര​ന്‍, ഷം​ഷാ​ബാ​ദ് സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത്, തീ​ര്‍ഥാ​ട​ന​കേ​ന്ദം റെ​ക്ട​ര്‍ മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, മു​ന്‍ വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ല്‍, ഫാ. ​ഫി​ലി​പ്പ് ത​യ്യി​ല്‍, ഫാ. ​ചെ​റി​യാ​ന്‍ കാ​രി​ക്കൊ​മ്പി​ല്‍, ഫാ. ​വ​ര്‍ഗീ​സ് പു​തു​വേ​ലി​ല്‍ തു​ട​ങ്ങി​യ​വരും അ​തി​രൂ​പ​ത​യി​ലെ അ​റു​പ​തോ​ളം വൈ​ദി​ക​രും സ​ഹ​കാ​ര്‍മി​ക​രാ​യി​രു​ന്നു. ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി ശു​ശ്രൂ​ഷ​യി​ല്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

തീ​ർ​ഥാ​ട​ന​കേ​ന്ദ്രം വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാ​രി​കാ​ട്ട് വി​ശു​ദ്ധ​ഗ്ര​ന്ഥം സം​വ​ഹി​ച്ച് പ്ര​ദ​ക്ഷി​ണ​മാ​യെ​ത്തി മു​ഖ്യ​കാ​ർ​മി​ക​നു കൈ​മാ​റി.

Latest News

Corehub Up