Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Construction On

Idukki

ദേ​ശീ​യ​പാ​ത 85ൽ ​നേ​ര്യ​മം​ഗ​ലം മു​ത​ൽ വാ​ള​റ വ​രെ നി​ർ​മാ​ണ​ത്തി​നു സ​ർ​വേ തു​ട​ങ്ങി

അ​ടി​മാ​ലി: വ​നം​വ​കു​പ്പി​ന്‍റെ ത​ട​സ​ത്തെ​ത്തു​ട​ർ​ന്ന് മു​ട​ങ്ങി​ക്കി​ട​ന്ന ദേ​ശീ​യ​പാ​ത 85ന്‍റെ ഭാ​ഗ​മാ​യ നേ​ര്യ​മം​ഗ​ലം മു​ത​ൽ വാ​ള​റ​വ​രെ​യു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​വേ തു​ട​ങ്ങി.​ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ചാ​ണ് സ​ർ​വേ ആ​രം​ഭി​ച്ച​ത്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ന്നു​വ​ന്നി​രു​ന്ന നേ​ര്യ​മം​ഗ​ലം മു​ത​ൽ വാ​ള​റ വ​രെ​യു​ള്ള 14.5 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കോ​ട​തി ന​വീ​ക​ര​ണ ജോ​ലി​ക​ൾ ത​ട​യു​ക​യാ​യി​രു​ന്നു. റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ഭാ​ഗം വ​ന​മേ​ഖ​ല​യാ​ണെ​ന്നും നി​ർ​മാ​ണം അ​നു​വ​ദി​ക്ക​രു​തെ​ന്നു​മാ​യി​രു​ന്ന ഹ​ർ​ജി. ദേ​ശീ​യ​പാ​ത​യു​ടെ മ​റ്റി​ട​ങ്ങ​ളി​ൽ റോ​ഡ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യു​മാ​ണ്. റോ​ഡ് നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ട​തോ​ടെ ദേ​ശീ​യ​പാ​ത സം​ര​ക്ഷ​ണ​സ​മി​തി അ​ട​ക്ക​മു​ള്ള വി​വി​ധ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന വി.​ഡി. സ​തീ​ശ​ൻ അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും നേ​താ​ക്ക​ൾ ഇ​ടു​ക്കി​യി​ൽ എ​ത്തി​യ​പ്പോ​ൾ റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സം നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ​ർ​വേ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന റോ​ഡ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​വാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വി​ഷ​യ​ത്തി​ൽ നി​ർ​മാ​ണം സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ൻ ഹൈ​ക്കോ​ട​തി ചീ​ഫ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.

പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ദേ​വി​കു​ളം താ​ലൂ​ക്കി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എം. ​രാ​ജു, എം.​പി. അ​നീ​ഷ്, തൊ​ടു​പു​ഴ താ​ലൂ​ക്ക് ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​ബി. അ​ന​സ്, ടി. ​ഷൈ​ൻ എ​ന്നി​വ​രാ​ണ് സ​ർ​വെ സം​ഘ​ത്തി​ൽ ഉ​ള്ള​ത്

Latest News

Corehub Up