Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Contest Elections

ജി.​ സു​ധാ​ക​ര​നെ മ​ത്സ​രി​പ്പി​ക്കു​മോ? ഓ... ​ഇ​ല്ല... പ​രി​ഹാ​സ​ത്തോ​ടെ എം.​വി. ​ഗോ​വി​ന്ദ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​തി​​​ർ​​​ന്ന സി​​​പി​​​എം നേ​​​താ​​​വ് ജി.​​​ സു​​​ധാ​​​ക​​​ര​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​പ്പി​​​ക്കു​​​മോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു പ​​​രി​​​ഹാ​​​സ​​​രൂ​​​പേ​​​ണ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ന്‍റെ മ​​​റു​​​പ​​​ടി.

“ഓ... ​​​ഇ​​​ല്ല...” അ​​​താ​​​യ​​​ത്, പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി രം​​​ഗ​​​ത്തു ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ ഇ​​​നി അ​​​ട​​​ഞ്ഞ അ​​​ധ്യാ​​​യം. ഇ​​​ന്ന​​​ലെ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഗോ​​​വി​​​ന്ദ​​​ൻ സു​​​ധാ​​​ക​​​ര​​​നെ​​​തി​​​രേ പ​​​റ​​​യാ​​​തെ പ​​​റ​​​ഞ്ഞ​​​ത്.

കെ.​​​കെ.​​​ ശൈ​​​ശ​​​ല​​​ജ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ലും എ​​​ല്ലാം പാ​​​ർ​​​ട്ടി പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന​​​ല്ലാ​​​തെ മ​​​ത്സ​​​രി​​​ക്കു​​​മോ ഇ​​​ല്ല​​​യോ എ​​​ന്നു വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​ൻ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ത​​​യാ​​​റാ​​​യി​​​ല്ല. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മ​​​ത്സ​​​രി​​​ക്കു​​​മോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്, പോ​​​ളി​​​റ്റ് ബ്യൂ​​​റോ തീ​​​രു​​​മാ​​​നി​​​ച്ച​​​ല്ലോ എ​​​ന്നു മാ​​​ത്ര​​​മാ​​​ണു ഗോ​​​വി​​​ന്ദ​​​ന്‍റെ മ​​​റു​​​പ​​​ടി.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സി​​​പി​​​എം ജി​​​ല്ലാ നേ​​​തൃ​​​ത്വ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ സ്ഥാ​​​നാ​​​ർ​​​ഥിപ്പ​​​ട്ടി​​​ക ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​രി​​​ശോ​​​ധി​​​ച്ചു. ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ന​​​ൽ​​​കി​​​യ പ്രാ​​​ഥ​​​മി​​​ക പ​​​ട്ടി​​​ക​​​യി​​​ൽ പാ​​​ർ​​​ട്ടി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​വും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ കെ.​​​കെ.​​​ ശൈ​​​ല​​​ജ​​​യു​​​ടെ പേ​​​ര് ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​തി​​​നു​​​ള്ള വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വും ജി​​​ല്ലാ നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ൽ മ​​​ട്ട​​​ന്നൂ​​​രി​​​ൽ പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി ആ​​​രാ​​​യാ​​​ലും ജ​​​യി​​​ക്കു​​​മെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു ജി​​​ല്ലാ നേ​​​തൃ​​​ത്വം സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

ര​​​ണ്ടു ടേം ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ വീ​​​ണ്ടും മ​​​ത്സ​​​രി​​​ച്ചാ​​​ലേ ജ​​​യി​​​ക്കൂ​​​വെ​​​ന്ന സ്ഥി​​​തി​​​യു​​​ള്ള മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മാ​​​ത്രം എം​​​എ​​​ൽ​​​എ​​​മാ​​​രെ മൂ​​​ന്നാ​​​മ​​​തും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്ന ധാ​​​ര​​​ണ​​​യാ​​​ണു നില​​​വി​​​ൽ സി​​​പി​​​എം സ്വീ​​​ക​​​രി​​​ച്ചി​​​ട്ടുള്ള​​​ത്. അ​​​ല്ലെ​​​ങ്കി​​​ൽ പു​​​തി​​​യ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കണ​​​മെ​​​ന്നും ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടുണ്ട്.

ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ മ​​​ഹി​​​ളാ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ നേ​​​താ​​​വും പാ​​​ർ​​​ട്ടി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​വും മു​​​ൻ എം​​​പി​​​യു​​​മാ​​​യ സി.​​​എ​​​സ്.​​​ സു​​​ജാ​​​ത​​​യെ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു​​​ള്ള​​​ത്.

എ​​​ന്നാ​​​ൽ, ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ന​​​ൽ​​​കി​​​യ പ​​​ട്ടി​​​ക​​​യി​​​ൽ സു​​​ജാ​​​ത​​​യു​​​ടെ പേ​​​രി​​​ല്ല. ഡോ. ​​​ടി.​​​എം. ​​​തോ​​​മ​​​സ് ഐ​​​സ​​​ക് മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു താ​​​ത്പ​​​ര്യ​​​മു​​​ണ്ട്. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ന​​​ൽ​​​കി​​​യ പ​​​ട്ടി​​​ക​​​യി​​​ൽ ഐ​​​സ​​​ക്കി​​​ന്‍റെ പേ​​​രും ഇ​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ളി​​​ൽനി​​​ന്നു സ്ഥാ​​​നാ​​​ർ​​​ഥിപ്പ​​​ട്ടി​​​ക എ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ൾ വീ​​​ണ്ടും ചേ​​​രേ​​​ണ്ടി​​​വ​​​രും.

നാ​​​ളെമു​​​ത​​​ൽ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി അ​​​ട​​​ക്ക​​​മു​​​ള്ള നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു​​​കൊ​​​ണ്ടു ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ൾ ചേ​​​രും. ഈ ​​​മാ​​​സം എ​​​ട്ടാം തീ​​​യ​​​തി​​​ക്കു മു​​​ന്പാ​​​യി സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.

സീ​​​റ്റുധാ​​​ര​​​ണ​​​ സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി സി​​​പി​​​ഐ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ച​​​ർ​​​ച്ച ന​​​ട​​​ത്തും. മൂ​​​ന്നാം തീ​​​യ​​​തി​​​ക്കു മു​​​ന്പാ​​​യി ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലെ സീ​​​റ്റുച​​​ർ​​​ച്ച പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണ് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up