Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Controversial

പ്രസംഗം വിവാദമായതിനു പിന്നാലെ മലക്കംമറിഞ്ഞ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.സി. ജോര്‍ജ്

കോ​​​ട്ട​​​യം: ബി​​​ജെ​​​പി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ണ്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗം വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ മ​​​ല​​​ക്കം മ​​​റി​​​ഞ്ഞ് ബി​​​ജെ​​​പി ദേ​​​ശീ​​​യ കൗ​​​ണ്‍സി​​​ല്‍ അം​​​ഗം പി.​​​സി. ജോ​​​ര്‍ജ്.

പൂ​​​ഞ്ഞാ​​​റി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കാ​​​യി ബി​​​ജെ​​​പി കേ​​​ന്ദ്ര​​​ നേ​​​തൃ​​​ത്വം ന​​​ല്‍കി​​​യ നാ​​​ല​​​ര​​​ക്കോ​​​ടി രൂ​​​പ പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ള്‍ ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​താ​​​യാ​​​ണ് പി.​​​സി. ജോ​​​ര്‍ജ് ആ​​​രോ​​​പി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ ഇ​​​തു വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ ജോ​​​ര്‍ജ് പ​​​രാ​​​മ​​​ര്‍ശം പി​​​ന്‍വ​​​ലി​​​ച്ചു തി​​​രു​​​ത്തി.

ക​​​ഴി​​​ഞ്ഞ മാ​​​സം എ​​​രു​​​മേ​​​ലി​​​യി​​​ല്‍ ന​​​ട​​​ന്ന പ്ര​​​സം​​​ഗ​​​ത്തി​​​ലാ​​​ണ് പി.​​​സി. ജോ​​​ര്‍ജ് ഫ​​​ണ്ട് ത​​​ട്ടി​​​പ്പി​​​നെക്കു റി​​​ച്ചു പ​​​രാ​​​മ​​​ര്‍ശി​​​ച്ച​​​ത്. പൂ​​​ഞ്ഞാ​​​റി​​​ലേ​​​ക്ക് നാ​​​ല​​​ര​​​ക്കോ​​​ടി രൂ​​​പ ബി​​​ജെ​​​പി നേ​​​തൃ​​​ത്വം ന​​​ല്‍കി​​​യി​​​രു​​​ന്നു​​​വെ​​​ന്നും ആ​​​രൊ​​​ക്കെ​​​യാ​​​ണ് വീ​​​തം പ​​​റ്റി​​​യ​​​തെ​​​ന്ന് ത​​​നി​​​ക്ക​​​റി​​​യി​​​ല്ലെ​​​ന്നും ജോ​​​ര്‍ജ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ബി​​​ജെ​​​പി നേ​​​താ​​​വ് സ​​​ജി കൂ​​​രി​​​യാ​​​ടാ​​​ണ് പ​​​ണം കൈ​​​കാ​​​ര്യം ചെ​​​യ്ത​​​ത്. നാ​​​ലു കോ​​​ടി 45 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വാ​​​യെ​​​ന്നു കാ​​​ണി​​​ച്ച് തെ​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം ക​​​ണ​​​ക്ക് ത​​​ന്നു. ത​​​ന്ന ക​​​ണ​​​ക്ക് കാ​​​ണി​​​ച്ചാ​​​ല്‍ ബി​​​ജെ​​​പി പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ക്ക് നാ​​​ണ​​​ക്കേ​​​ട് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും ജോ​​​ര്‍ജ് പ​​​രി​​​ഹ​​​സി​​​ച്ചു. ഒ​​​രു ബൂ​​​ത്തി​​​ല്‍ 31,000 രൂ​​​പ കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍ദേശം പാ​​​ലി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ല. പ​​​ണം എ​​​വി​​​ടെപ്പോയെ​​​ന്ന് അറി​​​യി​​​ല്ല.

ബി​​​ജെ​​​പി പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ച് എ​​​ല്ലാ​​​വ​​​രും പു​​​തി​​​യ കാ​​​ര്‍ വാ​​​ങ്ങി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ മേ​​​ടി​​​ച്ചാ​​​ല്‍ കാ​​​ര്‍ ഇ​​​ടി​​​ച്ചു പോ​​​കു​​​മെ​​​ന്നും ജോ​​​ര്‍ജ് പ​​​റ​​​ഞ്ഞു.

ഈ ​​​പ​​​രാ​​​മ​​​ര്‍ശം വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ ആ​​​രും ഒ​​​രു പൈ​​​സ പോ​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ണ്ടി​​​ല്‍നി​​​ന്ന് മോ​​​ഷ്ടി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ജോ​​​ര്‍ജ് മാ​​​റ്റിപ്പ​​​റ​​​ഞ്ഞു. എ​​​രു​​​മേ​​​ലി​​​യി​​​ല്‍ താ​​​ന്‍ പ​​​റ​​​ഞ്ഞ​​​ത് തെ​​​റ്റാ​​​യ ക​​​ണ​​​ക്കു​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണെ​​​ന്നും ജോ​​​ര്‍ജ് പ​​​റ​​​ഞ്ഞു.

ഒ​​​രു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ സ്ഥാ​​​നാ​​​ര്‍ഥി​​​ക്ക് ചെ​​​ല​​​വ​​​ഴി​​​ക്കാ​​​നാ​​​കു​​​ക 40 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ്. എ​​​ന്നാ​​​ല്‍ ത​​​നി​​​ക്ക് അ​​​ത്ര ചെ​​​ല​​​വാ​​​യി​​​ട്ടി​​​ല്ല. സ​​​ജി കു​​​രി​​​യാ​​​ട് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍നി​​​ന്ന് വി​​​ര​​​മി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​നാ​​​ണ്. അ​​​ഞ്ച് പൈ​​​സ പോ​​​ലും മോ​​​ഷ്ടി​​​ക്കു​​​ന്ന ആ​​​ള​​​ല്ല. ഇ​​​താ​​​ണ് സ​​​ത്യം.

എ​​​രു​​​മേ​​​ലി​​​യി​​​ല്‍ പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ക്ഷ​​​മ ചോ​​​ദി​​​ക്കു​​​ന്ന​​​താ​​​യും പി.​​​സി.​​​ജോ​​​ര്‍ജ് പ​​​റ​​​ഞ്ഞു. ബി​​​ജെ​​​പി വി​​​ടു​​​ന്ന പ്ര​​​ശ്നം ഉ​​​ദി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ക്രൈസ്തവ‍ സ​​​മു​​​ദാ​​​യം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി യു​​​ഡി​​​എ​​​ഫി​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​ണ് ത​​​ന്‍റെ തോ​​​ല്‍വി​​​ക്കു കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നും ജോ​​​ര്‍ജ് പറഞ്ഞു.

താ​​​ന്‍ യു​​​ഡി​​​എ​​​ഫി​​​ലെ ഒ​​​രു ഘ​​​ട​​​ക​​​ക്ഷി നേ​​​താ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെട്ടെന്ന ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച മു​​​ന്‍ എം​​​എ​​​ല്‍എ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കു​​​ള​​​ത്തു​​​ങ്ക​​​ലി​​​നെ​​​യും പി.സി. ജോ​​​ര്‍ജ് വി​​​മ​​​ര്‍ ശി​​​ച്ചു.

Kerala

വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

തൃ​​​​ശൂ​​​​ർ: ഗു​​​​രു​​​​വാ​​​​യൂ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭാ​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ വ​​​​ർ​​​​ഗീ​​​​യ​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​വു​​​​മാ​​​​യി എ​​​​ൻ​​​​ഡി​​​​എ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യും ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ അ​​​​ഡ്വ.​​​​ബി. ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ.

ക​​​​ഴി​​​​ഞ്ഞ അ​​​​ര​​​​നൂ​​​​റ്റാ​​​​ണ്ടാ​​​​യി ഗു​​​​രു​​​​വാ​​​​യൂ​​​​ര​​​​പ്പ​​​​ന്‍റെ മ​​​​ണ്ണി​​​​ൽ ഒ​​​​രു ഹി​​​​ന്ദു എം​​​​എ​​​​ൽ​​​​എ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ഇ​​​​ട​​​​ത​​​​നും വ​​​​ല​​​​ത​​​​നും ഹൈ​​​​ന്ദ​​​​വ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​പ്പോ​​​​ലും മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ ആ​​​​രോ​​​​പി​​​​ച്ചു.പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ത​​​​ന്‍റെ ഫേ​​​​സ്ബു​​​​ക്ക് പേ​​​​ജി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ച വീ​​​​ഡി​​​​യോ​​​​യി​​​​ലാ​​​​ണ് വി​​​​വാ​​​​ദ​​​​പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ.

ഗു​​​​രു​​​​വാ​​​​യൂ​​​​ര​​​​പ്പ​​​​ന്‍റെ മ​​​​ണ്ണ് വീ​​​​ണ്ടെ​​​​ടു​​​​ക്കു​​​​ക എ​​​​ന്ന​​​​തു കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ര​​​​മ്മ​​​​യു​​​​ടെ നി​​​​ശ്ച​​​​യ​​​​മാ​​​​ണ്. ആ ​​​​ദൗ​​​​ത്യ​​​​മാ​​​​ണ് ത​​​​നി​​​​ക്കു ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ പ​​​​റ​​​​യു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ 50 വ​​​​ർ​​​​ഷ​​​​മാ​​​​യി ഗു​​​​രു​​​​വാ​​​​യൂ​​​​ര​​​​പ്പ​​​​ന്‍റെ മ​​​​ണ്ണ് അ​​​​മ്പ​​​​ല​​​​ക്കൊ​​​​ള്ള​​​​ക്കാ​​​​രു​​​​ടെ​​​​യും അ​​​​മ്പ​​​​ല​​​​ദ്രോ​​​​ഹി​​​​ക​​​​ളു​​​​ടെ​​​​യും കൈ​​​​ക​​​​ളി​​​​ലാ​​​​ണ്. മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ 48 ശ​​​​ത​​​​മാ​​​​നം ഹൈ​​​​ന്ദ​​​​വ​​​​ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ണ്ടാ​​​​യി​​​​ട്ടും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി ഒ​​​​രു ഹി​​​​ന്ദു എ​​​​ത്താ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​ത് ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​ണ്.

അ​​​​യ​​​​ൽ​​​​ജി​​​​ല്ല​​​​യാ​​​​യ മ​​​​ല​​​​പ്പു​​​​റ​​​​ത്തെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തെ​​​​യും ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ വീ​​​​ഡി​​​​യോ​​​​യി​​​​ൽ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ട്. സം​​​​വ​​​​ര​​​​ണ​​​​മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​കെ മ​​​​ല​​​​പ്പു​​​​റ​​​​ത്ത് ഒ​​​​രി​​​​ട​​​​ത്തും യു​​​​ഡി​​​​എ​​​​ഫ് ഹി​​​​ന്ദു​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ നി​​​​ർ​​​​ത്തു​​​​ന്നി​​​​ല്ല. ഇ​​​​താ​​​​ണോ കേ​​​​ര​​​​ളം പ​​​​റ​​​​യു​​​​ന്ന മ​​​​തേ​​​​ത​​​​ര​​​​ത്വം.

ഗു​​​​രു​​​​വാ​​​​യൂ​​​​രി​​​​ന്‍റെ പ​​​​വി​​​​ത്ര​​​​മാ​​​​യ ഭൂ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​മ്പ​​​​ലം​​​​കൊ​​​​ള്ള​​​​ക്കാ​​​​രെ​​​​യും വ​​​​ർ​​​​ഗീ​​​​യ മ​​​​ത​​​​രാ​​​ഷ്‌​​​ട്ര വാ​​​​ദി​​​​ക​​​​ളെ​​​​യും ആ​​​​ട്ടി​​​​യോ​​​​ടി​​​​ക്കാ​​​​നു​​​​ള്ള സ​​​​മ​​​​യ​​​​മാ​​​​യെ​​​​ന്നും അ​​​​തി​​​​നു​​​​ള്ള നി​​​​യോ​​​​ഗ​​​​മാ​​​​ണ് ത​​​​നി​​​​ക്കു ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ടാ​​​​ണ് വീ​​​​ഡി​​​​യോ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​ടെ ഈ ​​​​പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ അ​​​​നു​​​​കൂ​​​​ലി​​​​ച്ചും പ്ര​​​​തി​​​​കൂ​​​​ലി​​​​ച്ചും വ​​​​ലി​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ളാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ വ​​​​ർ​​​​ഗീ​​​​യ​​​​ധ്രു​​​​വീ​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​ക്കാ​​​​നു​​​​ള്ള ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ശ്ര​​​​മ​​​​മാ​​​​ണി​​​​തെ​​​​ന്ന് എ​​​​തി​​​​ർ​​​​രാ​​​​ഷ്ട്രീ​​​​യ​​​​ക​​​​ക്ഷി​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

National

കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗം: വിവാദമായി ദിഗ്‌വിജയ് സിംഗിന്‍റെ എക്സ് പോസ്റ്റ്

ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും സം​ഘ​ട​നാ​ സം​വി​ധാ​ന​ത്തെ പ്ര​കീ​ർ​ത്തി​ച്ചു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​ഴ​യ ചി​ത്ര​വു​മാ​യി മു​തി​ർ​ന്ന നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ ദിഗ്‌​വി​ജ​യ് സിം​ഗി​ന്‍റെ എ​ക്സ് പോ​സ്റ്റ്.

മ​ഹാ​ത്മാഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് നി​യ​മ​ം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ചേ​ർ​ന്ന കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ക സ​മി​തി​യോ​ഗ​ത്തി​ൽ മു​ൻ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രികൂ​ടി​യാ​യ ദിഗ്‌​വി​ജ​യ് സിം​ഗി​ന്‍റെ പോ​സ്റ്റ് ച​ർ​ച്ച​യാ​യെ​ന്നാ​ണു സൂ​ച​ന.

ബി​ജെ​പി മു​ൻ അ​ധ്യ​ക്ഷ​ൻ എ​ൽ.​കെ. അ​ഡ്വാ​നി​യു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും കൂ​ടെ മോ​ദി ഒ​രു പൊ​തു​റാ​ലി​യി​ൽ സം​ബ​ന്ധി​ക്കു​ന്ന, തീ​യ​തി രേ​ഖ​പ്പെ​ടു​ത്താ​ത്ത ഒ​രു ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ചി​ത്ര​മാ​ണ് ദിഗ്‌​വി​ജ​യ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്.

ചി​ത്ര​ത്തി​ൽ അ​ഡ്വാ​നി​യും മ​റ്റു ചി​ല​രും ക​സേ​ര​ക​ളി​ൽ ഇ​രി​ക്കു​ന്ന​തും മോ​ദി അ​വ​ർ​ക്ക് മു​ന്പി​ലാ​യി നി​ല​ത്തി​രി​ക്കു​ന്ന​തും കാ​ണാം. ഇ​തി​നെ ചൂ​ണ്ടി​ക്കാ​ട്ടി​ക്കൊ​ണ്ടാ​ണ് ബി​ജെ​പി​യു​ടെ​യും ആ​ർ​എ​സ്എ​സി​ന്‍റെ​യും സം​ഘ​ട​നാ​സം​വി​ധാ​ന​ത്തെ ദിഗ്‌​വി​ജ​യ് പ്ര​കീ​ർ​ത്തി​ച്ച​ത്.

നേ​താ​ക്ക​ളു​ടെ കാ​ൽ​ക്കീ​ഴി​ൽ ത​റ​യി​ലി​രു​ന്ന ആ​ർ​എ​സ്എ​സി​ന്‍റെ സ്വ​യം സേ​വ​ക​നും ജ​ന​സം​ഘി​ന്‍റെ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നൊ​രാ​ൾ എ​ങ്ങ​നെ​യാ​ണ് ഒ​രു സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യും രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മാ​റി​യ​ത് എ​ന്നാ​യി​രു​ന്നു ദിഗ്‌​വി​ജ​യ് ഫോ​ട്ടോ​യോ​ടൊ​പ്പം പ​ങ്കു​വ​ച്ച കു​റി​പ്പ്. ഇ​താ​ണ് സം​ഘ​ട​ന​യു​ടെ ശ​ക്തി​യെ​ന്നും ജ​യ് സി​യാ​റാ​മെ​ന്നും ദിഗ്‌​വി​ജ​യ് കു​റി​പ്പി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.

മോ​ദി​യോ​ടൊ​പ്പം കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ ഖാ​ർ​ഗെ​യെ​യും രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും ജ​യ്റാം ര​മേ​ശി​നെ​യും ടാ​ഗ് ചെ​യ്തി​ട്ടു​ള്ള പോ​സ്റ്റ് ഹൈ​ക്ക​മാ​ൻ​ഡി​നു​ള്ള സ​ന്ദേ​ശ​മാ​ണെ​ന്നും വ്യ​ക്ത​മാ​ണ്.

പോ​സ്റ്റ് വി​വാ​ദ​മാ​യ​തോ​ടെ അ​ദ്ദേ​ഹം വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ബി​ജെ​പി​യു​ടെ​യും ആ​ർ​എ​സ്എ​സി​ന്‍റെ​യും ക​ടു​ത്ത വി​രോ​ധി ത​ന്നെ​യാ​ണ് താ​നെ​ന്നു വ്യ​ക്ത​മാ​ക്കി​യ ദി​ഗ്‌​വി​ജ​യ് ത​ന്നെ തെ​റ്റി​ദ്ധ​രി​ച്ചു​വെ​ന്നും താ​ൻ ബി​ജെ​പി​യു​ടെ സം​ഘ​ട​നാ​സം​വി​ധാ​ന​ത്തെ മാ​ത്ര​മാ​ണ് പ്ര​കീ​ർ​ത്തി​ച്ച​തെ​ന്നും പ്ര​വ​ർ​ത്ത​ക​സ​മി​തി​യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

കോ​ണ്‍ഗ്ര​സി​നു​ള്ളി​ൽ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ദിഗ്‌​വി​ജ​യ് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വി​നു ക​ത്തെ​ഴു​തി​യി​രു​ന്നു.

Latest News

Corehub Up