Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cools Down

പെരുമാറ്റം തണുത്തുപോയാൽ

സു​​​​വി​​​​ശേ​​​​ഷ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്പോ​​​​ൾ ക്രി​​​​സ്തു അ​​​​നു​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ വ്യ​​​​ത്യ​​​​സ്ത നി​​​​ല​​​​വാ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ജീ​​​​വി​​​​ച്ച​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്താം. അ​​​​വ​​​​രു​​​​ടെ പെ​​​​രു​​​​മാ​​​​റ്റ​​​​ങ്ങ​​​​ളെ നി​​​​രീ​​​​ക്ഷി​​​​ച്ചാ​​​​ൽ മാ​​​​ത്രം മ​​​​തി​​. ന​​​​മ്മു​​​​ടെ പെ​​​​രു​​​​മാ​​​​റ്റ​​വും ആ​​​​ധ്യാ​​ത്മി​​ക ​​വ​​​​ള​​​​ർ​​​​ച്ച​​​​യും ത​​​​മ്മി​​​​ൽ ബ​​​​ന്ധ​​​​മു​​​​ണ്ട്. ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ത്തി​​​​നു ഈ​​ശോ വ​​​​ന്ന​​​​പ്പോ​​​​ൾ ഇ​​രു​​ന്ന സ്ഥ​​​​ല​​​​ത്തു​​​​ത​​​​ന്നെ ഇ​​​​രു​​​​ന്ന ശി​​​​ഷ്യ​​ന്മാ​​​​രെ കാ​​​​ണു​​​​ന്നു​​​​ണ്ട്. അ​​​​വ​​​​ർ വ​​​​ള​​​​രെ സാ​​വ​​ധാ​​ന​​മാ​​ണ് ഈ​​​​ശോ​​​​യു​​​​ടെ വ​​​​ര​​​​വി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്. അ​​​​തി​​​​ൽ ഒ​​​​രാ​​​​ളാ​​​​ണ് ലാ​​​​സ​​​​റി​​​​ന്‍റെ പെ​​​​ങ്ങ​​​​ൾ ബെ​​​​ഥ​​​​നി​​​​യി​​​​ലെ മ​​​​റി​​​​യം. ലാ​​​​സ​​​​ർ മ​​​​രി​​​​ച്ചി​​​​ട്ട് മൂ​​ന്നു ദി​​​​വ​​​​സം ക​​​​ഴി​​​​യു​​​​ന്പോ​​​​ഴാ​​​​ണ് ഈ​​​​ശോ അ​​​​വ​​​​രു​​​​ടെ വീ​​​​ട്ടി​​​​ലേ​​​​ക്കു വ​​​​രു​​​​ന്ന​​​​ത്. ത​​ത്ക്ഷ​​​​ണം മ​​​​ർ​​​​ത്ത ഓ​​​​ടി​​​​ച്ചെ​​​​ന്ന് ഈ​​​​ശോ​​​​യെ എ​​​​തി​​​​രേ​​​​റ്റു. പ​​​​ക്ഷേ, സു​​​​വി​​​​ശേ​​​​ഷം പ്ര​​​​ത്യേ​​​​കം പ​​​​റ​​​​യു​​​​ന്നു. മ​​​​റി​​​​യം വീ​​ട്ടി​​ൽ​​ത​​ന്നെ ഇ​​രു​​ന്ന​​തേ​​യു​​ള്ളൂ. യോ​​​​ഹ 11:20ൽ "​​യേ​​​​ശു വ​​​​രു​​​​ന്നു​​​​ണ്ടെ​​​​ന്നു കേ​​​​ട്ട​​​​പ്പോ​​​​ൾ മ​​​​ർ​​​​ത്ത ചെ​​​​ന്ന് അ​​​​വ​​​​നെ സ്വീ​​​​ക​​​​രി​​​​ച്ചു. എ​​​​ന്നാ​​​​ൽ, മ​​​​റി​​​​യം വീ​​​​ട്ടി​​​​ൽ​​​​ത​​​​ന്നെ ഇ​​​​രു​​​​ന്നു'.

അതിവേഗം പ്രതികരണം

ഇ​​​​തു ത​​​​ന്നെ​​​​യാ​​​​ണ് യോ​​​​ഹ​​​​ന്നാ​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ലും സം​​​​ഭ​​​​വി​​​​ച്ച​​​​ത്. തി​​​​ബേ​​​​രി​​​​യ​​​​സി​​​​ന്‍റെ ക​​​​ട​​​​ൽ​​​​ക്ക​​​​ര​​​​യി​​​​ൽ യേ​​​​ശു വ​​​​ന്നു. ഇ​​​​രു​​​​ളി​​​​ന്‍റെ അ​​​​ര​​​​ണ്ട വി​​​​ളി​​​​ച്ച​​​​ത്തി​​​​ൽ അ​​​​ത് ഈ​​​​ശോ​​​​യാ​​​​ണെ​​ന്നു യോ​​​​ഹ​​​​ന്നാ​​​​നു മ​​​​ന​​​​സി​​​​ലാ​​​​യി. അ​​​​യാ​​​​ൾ അ​​​​ത് ഉ​​​​ച്ച​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ക​​​​യും ചെ​​​​യ്തു, “അ​​​​തു ക​​​​ർ​​​​ത്താ​​​​വാ​​​​ണ്''​​​​എ​​​​ന്ന്. കേ​​​​ട്ട​​ മാ​​​​ത്ര​​​​യി​​​​ൽ പ​​​​ത്രോ​​​​സ് മു​​​​ണ്ട് വാ​​​​രി​​ച്ചു​​​​റ്റി ക​​​​ട​​​​ലി​​​​ലേ​​​​ക്കു ചാ​​​​ടി. എ​​ന്നാ​​ൽ, യോ​​​​ഹ​​​​ന്നാ​​​​ൻ ആ ​​​​വ​​​​ള്ള​​​​ത്തി​​​​ൽ​​ത്ത​​ന്നെ ഇ​​​​രു​​​​ന്നു. യോ​​​​ഹ 21:7-8ൽ "​​യേ​​​​ശു സ്നേ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന ആ ​​​​ശി​​​​ഷ്യ​​​​ൻ പ​​​​ത്രോ​​​​സി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞു:​​ അ​​​​തു ക​​​​ർ​​​​ത്താ​​​​വാ​​​​ണ്. അ​​​​തു ക​​​​ർ​​​​ത്താ​​​​വാ​​​​ണെ​​​​ന്നു കേ​​​​ട്ട​​​​പ്പോ​​​​ൾ ശി​​​​മ​​​​യോ​​​​ൻ പ​​​​ത്രോ​​​​സ് താ​​​​ൻ ന​​​​ഗ്ന​​​​നാ​​​​യി​​​​രു​​​​ന്ന​​​​തു​​​​കൊ​​​​ണ്ടു പു​​​​റ​​​​ങ്കു​​​​പ്പാ​​​​യം എ​​​​ടു​​​​ത്തു ധ​​​​രി​​​​ച്ചു ക​​​​ട​​​​ലി​​​​ലേ​​​​ക്കു ചാ​​​​ടി. എ​​​​ന്നാ​​​​ൽ, മ​​​​റ്റു ശി​​​​ഷ്യ​​​​ന്മാ​​​​ർ മീ​​​​ൻ നി​​​​റ​​​​ഞ്ഞ വ​​​​ല​​​​യും വ​​​​ലി​​​​ച്ചു​​​​കൊ​​​​ണ്ടു വ​​​​ള്ള​​​​ത്തി​​​​ൽ​​​​ത്ത​​​​ന്നെ വ​​​​ന്നു'. പ​​​​ക്ഷേ, ഒാ​​ടി​​യെ​​ത്തി​​യ മ​​​​ർ​​​​ത്താ​​യ്ക്കും എ​​​​ടു​​​​ത്തു​​​​ചാ​​​​ടി​​​​യ പ​​ത്രോ​​സി​​നു​​മാ​​ണ് ഈ​​​​ശോ​​​​യു​​​​ടെ ആ​​​​ദ്യ ദൈ​​​​വാ​​​​നു​​​​ഭ​​​​വ​​​​ത്തി​​​​ന് അ​​​​വ​​​​കാ​​​​ശം ല​​​​ഭി​​​​ച്ച​​​​ത്.
ആ​​​​ത്മീ​​​​യ​​​​ത​​​​യ്ക്ക് അ​​​​തി​​​ന്‍റേ​​താ​​യ ഒ​​​​രു വേ​ഗ​മു​ണ്ട്. ന​​​​മു​​​​ക്ക് ഈ​​​​ശോ​​​​യോ​​​​ടു​​​​ള്ള സ്നേ​​​​ഹ​​ത്തി​​ൽ ക​​​​ല​​​​ർ​​​​പ്പ് ഇ​​​​ല്ലെ​ന്ന​തു മാ​ത്രം പോ​രാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​ൽ ഉ​​​​ത്സാ​​​​ഹ​വും ഉ​​ണ്ടാ​​വ​​ണം. പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും പെ​​​​രു​​​​മാ​​​​റ്റ​​​​ങ്ങ​​​​ളും ത​​​​ണു​​​​ത്തു​​​​പോ​​​​യാ​​​​ൽ ദൈ​വാ​​​​നു​​​​ഭ​​​​വ​​​​ത്തി​​​​ലും ത​​​​ണു​​​​പ്പ് ഉ​​​​ണ്ടാ​​​​കും. അ​​​​തേ​​​​സ​​​​മ​​​​യം, തി​​ര​​ക്കി​​ട്ടു വ​​​​ന്ന് ഈ​​​​ശോ​​​​യെ എ​​​​തി​​​​രേ​​​​റ്റ മാ​​​​ർ​​​​ത്ത​​​​യോ​​​​ട് ഈ​​​​ശോ പ​​റ​​യു​​ന്ന​​തു നോ​​ക്കൂ. യോ​​​​ഹ 11:25ൽ "​​യേ​​​​ശു അ​​​​വ​​​​ളോ​​​​ടു പ​​​​റ​​​​ഞ്ഞു: ഞാ​​​​നാ​​​​ണ് പു​​​​ന​​​​രു​​​​ത്ഥാ​​​​ന​​​​വും ജീ​​​​വ​​​​നും. എ​​​​ന്നി​​​​ൽ വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​ൻ മ​​​​രി​​​​ച്ചാ​​​​ലും ജീ​​​​വി​​​​ക്കും'. ക​​​​ട​​​​ലി​​​​ലേ​​​​ക്കു ചാ​​​​ടി ത​​നി​​ക്ക് അ​​ടു​​ത്തേ​​ക്ക് ആ​​​​ദ്യ​​​​മെ​​​​ത്തി​​​​യ പ​​ത്രോ​​സി​​നോ​​ടു പ​​​​റ​​​​യു​​​​ന്നു, നീ ​​എ​​​​ന്‍റെ കു​​​​ഞ്ഞാ​​​​ടു​​​​ക​​​​ളെ മേ​​​​യി​​​​ക്കാ​​​​ൻ.

ജ്വലിക്കുന്നവർ

യോ​​​​ഹ 21:15ൽ "​​അ​​​​വ​​​​രു​​​​ടെ പ്രാ​​​​ത​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ യേ​​​​ശു ശി​​​​മ​​​​യോ​​​​ൻ പ​​​​ത്രോ​​​​സി​​​​നോ​​​​ടു ചോ​​​​ദി​​​​ച്ചു: യോ​​​​ഹ​​​​ന്നാ​​​​ന്‍റെ പു​​​​ത്ര​​​​നാ​​​​യ ശി​​​​മ​​​​യോ​​​​നെ, നീ ​​​​ഇ​​​​വ​​​​രേ​​​​ക്കാ​​​​ൾ അ​​​​ധി​​​​ക​​​​മാ​​​​യി എ​​​​ന്നെ സ്നേ​​​​ഹി​​​​ക്കു​​​​ന്നു​​​​വോ? അ​​​​വ​​​​ൻ പ​​​​റ​​​​ഞ്ഞു: ഉ​​​​വ്വ് ക​​​​ർ​​​​ത്താ​​​​വേ, ഞാ​​​​ൻ നി​​​​ന്നെ സ്നേ​​​​ഹി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു നീ ​​​​അ​​​​റി​​​​യു​​​​ന്നു​​​​വ​​​​ല്ലോ. അ​​​​വ​​​​ൻ പ​​​​റ​​​​ഞ്ഞു: എ​​​​ന്‍റെ കു​​​​ഞ്ഞാ​​​​ടു​​​​ക​​​​ളെ മേ​​​​യി​​​​ക്കു​​​​ക.' ല​​ഭി​​ച്ചി​​ട്ടു​​ള്ള ദൗ​​ത്യം അ​​​​ർ​​​​ഹി​​​​ക്കു​​​​ന്ന​​​​തി​​​​നേ​​​​ക്കാ​​​​ൾ ചൂ​​​​ടോ​​ടെ​​യും ച​​​​ടു​​​​ല​​​​മാ​​​​യും ചെ​​​​യ്തു തീ​​​​ർ​​​​ക്കു​​​​ന്ന​​വ​​ർ​​ക്കാ​​ണ് ക​​​​ർ​​​​ത്താ​​​​വ് വ​​​​ലി​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ങ്ങ​​​​ൾ കൊ​​​​ടു​​​​ക്കു​​​​ന്ന​​ത്.

നോ​​​​ന്പി​​​​ൽ ന​​​​മു​​​​ക്കു കു​​​​റ​​​​ച്ചു​​​​കൂ​​​​ടി തീ​​​​ക്ഷ്ണ​​​​ത​​​​യു​​​​ള്ള​​​​വ​​​​രും ദൈ​​​​വ​​​​സ്നേ​​​​ത്തി​​​​ലേ​​​​ക്കു മ​​​​ർ​​​​ത്ത​​​​യെ​​​​പ്പോ​​​​ലെ​​​​യും പ​​​​ത്രോ​​​​സി​​​​നെ​​​​പ്പോ​​​​ലെ​​​​യും കു​​​​തി​​​​ക്കു​​​​ന്ന​​​​വ​​​​രു​​മാ​​​​കാം.

1 രാ​​​​ജാ19:9​​ൽ "അ​​​​വ​​​​ൻ അ​​​​വി​​​​ടെ ഒ​​​​രു ഗു​​​​ഹ​​​​യി​​​​ൽ വ​​​​സി​​​​ച്ചു. അ​​​​വി​​​​ടെ​​​​വ​​​​ച്ച് ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ സ്വ​​​​രം അ​​​​വ​​​​ൻ ശ്ര​​​​വി​​​​ച്ചു: ഏ​​​​ലി​​​​യാ, നീ ​​​​ഇ​​​​വി​​​​ടെ എ​​​​ന്തു ചെ​​​​യ്യു​​​​ന്നു? ഏ​​​​ലി​​​​യാ ഉ​​​​ത്ത​​​​രം പ​​​​റ​​​​ഞ്ഞു: സൈ​​​​ന്യ​​​​ങ്ങ​​​​ളു​​​​ടെ ദൈ​​​​വ​​​​മാ​​​​യ ക​​​​ർ​​​​ത്താ​​​​വി​​​​നെ ​​പ്ര​​​​തി​​​​യു​​​​ള്ള തീ​​​​ക്ഷ്ണ​​​​ത​​​​യാ​​​​ൽ ഞാ​​​​ൻ ജ്വ​​​​ലി​​​​ക്കു​​​​ക​​​​യാ​​​​ണ്'.

Latest News

Corehub Up