Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cost Of Repairs

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സു​ര​ക്ഷാ വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ ചെ​​​​ല​വ് 14 ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ​​​​യും സു​​​​ര​​​​ക്ഷാ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും വാ​​​​ർ​​​​ഷി​​​​ക അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ചെ​​​​ല​​​​വ് പ​​​​രി​​​​ധി ഉ​​​​യ​​​​ർ​​​​ത്തി സ​​​​ർ​​​​ക്കാ​​​​ർ.

ഇ​​​​സ​​​​ഡ് പ്ല​​​​സ് കാ​​​​റ്റ​​​​ഗ​​​​റി സു​​​​ര​​​​ക്ഷ​​​​യു​​​​ള്ള മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ സു​​​​ര​​​​ക്ഷാ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ർ​​​​ഷി​​​​ക അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ളു​​​​ടെ ചെ​​​​ല​​​​വാ​​​​ണ് ഉ​​​​യ​​​​ർ​​​​ത്തി ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ യാ​​​​ത്ര​​​​യ്ക്കും സ്ഥി​​​​ര​​​​മാ​​​​യു​​​​ള്ള സു​​​​ര​​​​ക്ഷാ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും അ​​​​ട​​​​ക്കം ഏ​​​​ഴു കാ​​​​റു​​​​ക​​​​ളാ​​​ണു സു​​​​ര​​​​ക്ഷാ വ്യൂ​​​​ഹ​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ ഓ​​​​രോ വാ​​​​ഹ​​​​ന​​​​ത്തി​​​​നും ഒ​​​​ന്ന​​​​ര ല​​​​ക്ഷം രൂ​​​​പ വീ​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു വാ​​​​ർ​​​​ഷി​​​​ക അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ​​​​ക്കാ​​​​യി നീ​​​​ക്കി​​​​വ​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഇ​​​​തു ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ വീ​​​​ത​​​​മാ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ സു​​​​ര​​​​ക്ഷാ വ്യൂ​​​​ഹ​​​​ത്തി​​​​ലേ​​​​ക്കു വാ​​​​ഹ​​​​നം വാ​​​​ങ്ങു​​​​ന്ന​​​​തി​​​​ന് 1.10 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​ണു സു​​​​ര​​​​ക്ഷാ വ്യൂ​​​​ഹ​​​​ത്തി​​​​ലെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക്കു​​​​ള്ള തു​​​​ക​​​​യും ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. 2021 മു​​​​ത​​​​ൽ 25 വ​​​​രെ​​​​യു​​​​ള്ള ആ​​​​റ് ഇ​​​​ന്നോ​​​​വ ക്രി​​​​സ്റ്റ​​​​ക​​​​ളും 2022 മോ​​​​ഡ​​​​ൽ കി​​​​യ കാ​​​​ർ​​​​ണി​​​​വ​​​​ലു​​​​മാ​​​​ണു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ യാ​​​​ത്ര​​​​യ്ക്കും സു​​​​ര​​​​ക്ഷാ യാ​​​​ത്ര​​​​യ്ക്കു​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്.

ധ​​​​ന​​​​വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്. വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ട​​​​യ​​​​ർ, സ്പെ​​​​യ​​​​ർ പാര്‍ട്ടു​​​​ക​​​​ൾ, മെ​​​​യി​​​​ന്‍റ​​​​ന​​​​ൻ​​​​സ് ജോ​​​​ലി​​​​ക​​​​ൾ, തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ കൂ​​​​ലി എ​​​​ന്നി​​​​വ​​​​യി​​​​ലെ വ​​​​ർ​​​​ധ​​​​ന ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് തു​​​​ക വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ക​​​​ത്ത് ന​​​​ൽ​​​​കി​​​​യ​​​​ത്.

Latest News

Corehub Up