Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Counting Are Underway

Kasaragod

വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ വോ​ട്ടെ​ണ്ണ​ലി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. നാ​ളെ രാ​വി​ലെ എ​ട്ടി​നാ​ണ് ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ക. മ​ഞ്ചേ​ശ്വ​രം, കാ​സ​ർ​ഗോ​ഡ്, ഉ​ദു​മ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജി​ലും കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ന​ട​ക്കും.
ആ​കെ 540 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ജി​ല്ല​യി​ൽ വോ​ട്ടെ​ണ്ണ​ൽ പ്ര​ക്രി​യ​യ്ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

ആ​ദ്യം എ​ണ്ണി​ത്തു​ട​ങ്ങു​ന്ന​ത് പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളാ​യി​രി​ക്കും. ഇ​വി​എ​മ്മി​ലെ വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന​തി​നാ​യി പ​ര​മാ​വ​ധി 14 കൗ​ണ്ടിം​ഗ് മേ​ശ​ക​ൾ വീ​തം സ​ജ്ജീ​ക​രി​ക്കും. ഒ​രു റൗ​ണ്ടി​ൽ പ​ര​മാ​വ​ധി 14 ബൂ​ത്തു​ക​ളി​ലെ വോ​ട്ടു​ക​ളാ​ണ് എ​ണ്ണു​ക. കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഓ​രോ മ​ണ്ഡ​ല​ത്തി​ലെ​യും അ​ഞ്ചു​വീ​തം ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ നി​ർ​ബ​ന്ധ​മാ​യും എ​ണ്ണു​ന്ന​താ​ണ്.

രാ​ഷ്ട്രീ​യ ക​ക്ഷി ഏ​ജ​ന്‍റു​മാ​ർ വോ​ട്ടെ​ണ്ണ​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യ​ത്തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും ഹാ​ജ​രാ​യി നി​യ​മ​ന ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ൽ ഏ​ജ​ന്‍റു​മാ​രും സ്ഥാ​നാ​ർ​ത്ഥി​ക​ളും ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വ്യ​ക്ത​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​നു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​രീ​ക്ഷ​ക​ർ​ക്കും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കും മാ​ത്ര​മേ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ. മ​റ്റു​ള്ള​വ​ർ അ​വ​രു​ടെ ഫോ​ണു​ക​ൾ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന് പു​റ​ത്തെ ഡെ​പ്പോ​സി​റ്റ് യൂ​ണി​റ്റു​ക​ളി​ൽ നി​ക്ഷേ​പി​ക്ക​ണം.

സം​ഘ​ർ​ഷ​മൊ​ഴി​വാ​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പോ​ലീ​സ്

വോ​ട്ടെ​ണ്ണ​ൽ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​സാ​ന​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​ന്ന​ലെ ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. വോ​ട്ടെ​ണ്ണ​ലും തു​ട​ർ​ന്നു ന​ട​ക്കു​ന്ന ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ളും സ​മാ​ധാ​ന​പ​ര​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​മു​ണ്ടാ​ക​ണ​മെ​ന്ന് ക​ള​ക്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ജ​യ് ഭാ​ര​ത് റെ​ഡ്ഡി​യും പ​റ​ഞ്ഞു.

വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ സം​ഘ​ർ​ഷ​ങ്ങ​ളൊ​ഴി​വാ​ക്കാ​നും ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി പോ​ലീ​സ് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചി​ട്ട​ണ്ട്.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് നേ​താ​ക്ക​ളു​ടെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ൽ മാ​ത്ര​മാ​യി​രി​ക്ക​ണം. പ്ര​ക​ട​നം തു​ട​ങ്ങു​ന്ന സ്ഥ​ല​വും അ​വ​സാ​നി​ക്കു​ന്ന സ്ഥ​ല​വും സ​മ​യ​വും വ​ഴി​യും ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് അ​ധി​കാ​രി​ക​ളു​മാ​യി മു​ൻ​കൂ​ട്ടി ആ​ലോ​ചി​ച്ച് നി​ശ്ച​യി​ക്കു​ക​യും അ​ത് കൃ​ത്യ​മാ​യി പാ​ലി​ക്കു​ക​യും വേ​ണം. വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ രാ​ത്രി ഏ​ഴി​ന് ശേ​ഷം യാ​തൊ​രു ത​ര​ത്തി​ലു​ള്ള പ്ര​ക​ട​ന​ങ്ങ​ളോ വി​ജ​യാ​ഘോ​ഷ​ങ്ങ​ളോ അ​നു​വ​ദി​ക്കി​ല്ല. സ​മ​യ​പ​രി​ധി ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും മ​റ്റു പാ​ർ​ട്ടി​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളു​ടെ സ​മീ​പ​ത്തും പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പ്ര​വ​ർ​ത്ത​ക​ർ മ​ദ്യ​പി​ച്ചോ മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ സ്വാ​ധീ​ന​ത്തി​ലോ പ്ര​ക​ട​ന​ങ്ങ​ളി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​ത് നേ​താ​ക്ക​ൾ ക​ർ​ശ​ന​മാ​യി ത​ട​യ​ണം. മ​റ്റു പാ​ർ​ട്ടി​ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദ​നീ​യ​മ​ല്ല.

ബൈ​ക്ക് റാ​ലി​ക​ൾ അ​നു​വ​ദ​നീ​യ​മ​ല്ല. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. മു​ൻ​കൂ​ർ അ​നു​മ​തി ഇ​ല്ലാ​തെ ഡി​ജെ സം​വി​ധാ​ന​ങ്ങ​ളോ ഉ​ച്ച​ഭാ​ഷി​ണി​ക​ളോ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. ഉ​ച്ച​ഭാ​ഷി​ണി​ക​ളു​ടെ ശ​ബ്ദം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന പ​രി​ധി​യി​ൽ ക​വി​യാ​ൻ പാ​ട​ല്ല.​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ശേ​ഷി​ക്കു​ന്ന എ​ല്ലാ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി.

ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ജ​യ് ഭാ​ര​ത് റെ​ഡ്ഡി​യും കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച് ഒ​രു​ക്ക​ങ്ങ​ളും സു​ര​ക്ഷ​യും വി​ല​യി​രു​ത്തി. വ​ര​ണാ​ധി​കാ​രി​ക​ളാ​യ ലി​പു എ​സ്. ലോ​റ​ൻ​സ്, വി.​പി. ര​ഘു​മ​ണി എ​ന്നി​വ​രും ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

 

 

Latest News

Corehub Up