ലണ്ടന്‍: 2026 വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് അട്ടിമറിയോടെ തുടക്കം. പുരുഷ സിംഗിള്‍സില്‍ 11-ാം സീഡായ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ സീഡില്ലാത്ത പോളിഷ്താരം ഹ്യൂബര്‍ട്ട് ഹര്‍കാക്സ് ആദ്യറൗണ്ടില്‍ കീഴടക്കി. സ്കോര്‍: 6-4, 6-2, 7-6 (9-7).
പരിക്കിനെ തുടര്‍ന്ന് ബ്രിട്ടന്റെ എമ്മ റാഡുക്കാന പിന്മാറി. 2021 യുഎസ് ഓപ്പണ്‍ ചാമ്പ്യനാണ് റാഡുക്കാന. വനിതാ സിംഗിള്‍സില്‍ നാലാം സീഡ് അമേരിക്കയുടെ ജസീക്ക പെഗുല നേരിട്ടുള്ള സെറ്റുകള്‍ക്ക് ദര്‍ജ വിഡ്മനോവയെ പരാജയപ്പെടുത്തി.
7-5, 6-3നായിരുന്നു ജസീക്കയുടെ ജയം. അമേരിക്കയുടെ 16-ാം സീഡ് ഇവ ജോവിക്കും രണ്ടാം റൗണ്ടിലേക്കു മുന്നേറി.