Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Couple Files Complaint

ഐവിഎഫിലൂടെ ജനിച്ച ഇരട്ടക്കുട്ടികൾക്ക് ജനിതകബന്ധമില്ല; ദമ്പതികൾ പരാതി നൽകി

ഗു​​​രു​​​ഗ്രാം: ഐ​​​വി​​​എ​​​ഫി​​​ലൂ​​​ടെ ജ​​​നി​​​ച്ച ഇ​​​ര​​​ട്ട​​​ക്കു​​​ട്ടി​​​ക​​​ൾക്ക് ത​​​ങ്ങ​​​ളു​​​ടെ ജ​​​നി​​​ത​​​ക​​​ഘ​​​ട​​​ന​​​യി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യു​​​മാ​​​യി ഡ​​​ൽ​​​ഹി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ദ​​​ന്പ​​​തി​​​ക​​​ൾ പോ​​​ലീ​​​സി​​​നെ സ​​​മീ​​​പി​​​ച്ചു.

ത​​​ങ്ങ​​​ളു​​​ടെ സ്വന്തം കു​​​ട്ടി​​​യെ തി​​​രി​​​ച്ചു​​​ത​​​ര​​​ണ​​​മെ​​​ന്നും ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ ഐ​​​വി​​​എ​​​ഫ് പ്രോ​​​ട്ടോ​​​ക്കോ​​​ൾ പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും എ​​​ൻ​​​ജി​​​നി​​​യ​​​ർ രാ​​​ഹു​​​ൽ റാ​​​ത്തോ​​​ഡ്(41), ഭാ​​​ര്യ മീ​​​നു(39) എ​​​ന്നി​​​വ​​​ർ ഗു​​​രു​​​ഗ്രാം പോ​​​ലീ​​​സി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ‌

2024 ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് ദ​​​ന്പ​​​തി​​​ക​​​ൾ ഡോ. ​​​ഋ​​​തു ഗാ​​​ർ​​​ഗി​​​നെ കാ​​​ണു​​​ന്ന​​​ത്. പി​​​ന്നീ​​​ട് ഗ്രേ​​​റ്റ​​​ർ കൈ​​​ലാ​​​ശ്-1 ലെ ​​​എ​​​സ്‌​​​സി​​​ഐ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഡോ. ​​​ശി​​​വാ​​​നി സ​​​ച്ച്ദേ​​​വി​​​ന്‍റെ ഉ​​​പ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ഇ​​​ൻ വി​​​ട്രോ ഫെ​​​ർ​​​ട്ടി​​​ലൈ​​​സേ​​​ഷ​​​ൻ ചി​​​കി​​​ത്സ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി ഒ​​​ന്പ​​​തി​​​ന് ഇ​​​രു​​​വ​​​രും വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​രാ​​​യി. മേ​​​യ് 24ന് ​​​മീ​​​നു ഗ​​​ർ​​​ഭം​​​ ധ​​​രി​​​ച്ചു. ഈ ​​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​ന് മീ​​​നു ഇ​​​ര​​​ട്ട​​​ക്കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ​​​യാ​​​യി.

എ​​​ന്നാ​​​ൽ, ചി​​​കി​​​ത്സ​​​യി​​​ൽ സം​​​ശ​​​യം തോ​​​ന്നി​​​യ ഇ​​​രു​​​വ​​​രും ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​യി. കു​​​ട്ടി​​​ക​​​ളു​​​ടെ ജ​​​നി​​​ത​​​ക​​​ഘ​​​ട​​​ന ത​​​ങ്ങ​​​ളു​​​ടേ​​​തി​​​നു സ​​​മാ​​​ന​​​മ​​​ല്ലെ​​​ന്നും കു​​​ട്ടി​​​ക​​​ൾ മ​​​റ്റൊ​​​രു​​​ടെയോ ആ​​​ണെ​​​ന്നു​​​മാ​​​ണ് ഇ​​​രു​​​വ​​​രും ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.

ചി​​​കി​​​ത്സത്തുക പൂ​​​ർ​​​ണ​​​മാ​​​യി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യാ​​​ൽ പ്ര​​​ത്യാ​​​ഘാ​​​തം അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും തു​​​ട​​​ർ​​​ന്ന് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, ഇ​​​തേ​​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

Latest News

Corehub Up