Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cow Killed

Idukki

ച​ട്ട​മൂ​ന്നാ​റി​ൽ വീ​ണ്ടും ക​ടു​വ​യു​ടെ ആ​ക്ര​മ​ണം; ഒ​രു പ​ശു​വി​നെ കൊ​ന്നു

മ​റ​യൂ​ർ: മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ ച​ട്ട​മൂ​ന്നാ​ർ ടോ​പ്പ് ഡി​വി​ഷ​നി​ൽ വീ​ണ്ടും ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു പ​ശു ച​ത്തു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ടോ​പ്പ് ഡി​വി​ഷ​നി​ലെ അ​മ്പ​ല​ത്തി​ന് സ​മീ​പം തീ​റ്റ​യ്ക്കാ​യി വി​ട്ട ശ​ര​വ​ണ​ന്‍റെ പ​ശു​വി​നെ​യാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​ത്.
പ​ശു​വി​ന്‍റെ അ​ല​ർ​ച്ച കേ​ട്ട് ഓ​ടി​യെ​ത്തി​യ തേ​യി​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ശു​വി​ന്‍റെ ജ​ഡം ക​ണ്ട​ത്. സം​ഭ​വ​സ്ഥ​ല​ത്തുനി​ന്ന് ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ളും ക​ണ്ടെ​ത്തി​യ​താ​യി പ്രാ​ദേ​ശി​ക​ർ അ​റി​യി​ച്ചു.

നേ​ര​ത്തേ പാ​മ്പ​ൻ​മ​ല​യി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ ഒ​രു ക​ടു​വ​യെ പി​ടി​കൂ​ടി പെ​രി​യാ​ർ വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടി​രു​ന്നു. എ​ന്നി​ട്ടും ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. കോ​ഫി സ്റ്റോ​റി​ലും പാ​മ്പ​ൻ​മ​ല​യി​ലും തു​ട​ർ​ച്ച​യാ​യി പ​ശു​ക്ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രു​ന്നു.

തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം. മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ ജാ​ഗ്ര​ത വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Latest News

Corehub Up