Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cowork

ക്ലോ​ഡ് എ​ഐ​യി​ൽ പ​രി​ഷ്കാ​രം: ചാ​റ്റും 'കൊ​വ​ർ​ക്കും' ഇ​നി ഒ​റ്റ പ്ലാ​റ്റ്‌​ഫോ​മി​ൽ; പു​തി​യ ഫീ​ച്ച​റു​ക​ളു​മാ​യി ആ​ന്ത്രോ​പി​ക്

സാ​ൻ ഫ്രാ​ൻ​സി​സ്കോ: ജ​ന​റേ​റ്റീ​വ് എ​ഐ രം​ഗ​ത്തെ പ്ര​മു​ഖ ക​മ്പ​നി​യാ​യ ആ​ന്ത്രോ​പി​ക് ത​ങ്ങ​ളു​ടെ ജ​ന​പ്രി​യ ചാ​റ്റ്ബോ​ട്ടാ​യ 'ക്ലോ​ഡി'​ൽ വ​ൻ പ​രി​ഷ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ൽ ക്ലോ​ഡി
ന്‍റെ സാ​ധാ​ര​ണ ചാ​റ്റ് സൗ​ക​ര്യ​വും, സ​ങ്കീ​ർ​ണ​മാ​യ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​നു​ള്ള 'കൊ​വ​ർ​ക്ക്' പ്ലാ​റ്റ്‌​ഫോ​മും ഇ​നി​മു​ത​ൽ ഒ​രൊ​റ്റ ഇ​ന്‍റ​ർ​ഫേ​സി​ൽ ല​ഭ്യ​മാ​കും.

സാ​ധാ​ര​ണ സം​ശ​യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​ത് മു​ത​ൽ ദീ​ർ​ഘ​നേ​രം സ​മ​യ​മെ​ടു​ക്കു​ന്ന സ​ങ്കീ​ർ​ണ​മാ​യ പ​ദ്ധ​തി​ക​ൾ വ​രെ ഇ​നി ഒ​റ്റ ചാ​റ്റ് വി​ൻ​ഡോ​യി​ലൂ​ടെ ത​ന്നെ ചെ​യ്യാ​ൻ സാ​ധി​ക്കും.

ഉ​പ​യോ​ക്താ​ക്ക​ൾ സി​സ്റ്റം ഓ​ഫാ​ക്കി പോ​യാ​ലും ക്ലോ​ഡി​ന് ഏ​ൽ​പ്പി​ച്ച സ​ങ്കീ​ർ​ണ​മാ​യ ജോ​ലി​ക​ൾ പ​ശ്ചാ​ത്ത​ല​ത്തി​ൽ തു​ട​ർ​ന്നും പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കും.

ചാ​റ്റി​നു​ള്ളി​ൽ ത​ന്നെ രേ​ഖ​ക​ളും പ്ര​സ​ന്‍റേ​ഷ​നു​ക​ളും ത​യ്യാ​റാ​ക്കാ​നും അ​വ എ​ഡി​റ്റ് ചെ​യ്യാ​നും സ​ഹാ​യി​ക്കു​ന്ന പു​തി​യ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ത​യ്യാ​റാ​ക്കി​യ ഫ​യ​ലു​ക​ൾ പ​വ​ർ​പോ​യി​ന്‍റ്, പി​ഡി​എ​ഫ് രൂ​പ​ത്തി​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

വി​ഷ്വ​ൽ ക​ണ്ട​ന്‍റു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള 'ക്ലോ​ഡ് ഡി​സൈ​ൻ' ഫീ​ച്ച​റും ചാ​റ്റി​ലേ​ക്ക് സം​യോ​ജി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക്ലോ​ഡി​ന്‍റെ പെ​യ്ഡ് വ​രി​സം​ഖ്യാ​ക്കാ​രാ​യ പ്രോ , ​മാ​ക്സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി​രി​ക്കും ഈ ​ഫീ​ച്ച​റു​ക​ൾ ല​ഭ്യ​മാ​കു​ക.

വെ​ബ്, ഡെ​സ്ക്ടോ​പ്പ്, മൊ​ബൈ​ൽ വേ​ർ​ഷ​നു​ക​ളി​ൽ ഘ​ട്ടം ഘ​ട്ട​മാ​യി ഇ​ത് നി​ല​വി​ൽ വ​രും. സൗ​ജ​ന്യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും ടീം ​പ്ലാ​നി​ലു​ള്ള​വ​ർ​ക്കും പി​ന്നീ​ട് ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

Latest News

Corehub Up