Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crashed Into House

Kozhikode

സ്വ​കാ​ര്യ ബ​സ് മ​തി​ല്‍ ത​ക​ര്‍​ത്ത് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി

കോഴിക്കോട്: സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ല്‍ ത​ക​ര്‍​ത്ത് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. വീ​ട്ടി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ള്‍ ര​ക്ഷ​പെ​ട്ട​ത് ഭാ​ഗ്യ​ത്തി​ന്. വീ​ടി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ കോ​ഴി​ക്കോ​ട് അ​ഴി​ഞ്ഞി​ലം ക​രു​മ​ക​ന്‍​കാ​വി​നു സ​മീ​പ​ത്താ​ണ് സം​ഭ​വം. മേ​ത്തി​ല്‍​തൊ​ടി പ്ര​ദീ​പ​ന്‍റെ വീ​ടി​നാ​ണ് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​ത്.

ബ​സ് ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ക​രാ​ടി​യി​ല്‍ നി​ന്ന് സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി പു​റ​പ്പെ​ട്ട സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​ഴി​ഞ്ഞി​ല​ത്ത് ഇ​റ​ക്ക​വും വ​ള​വും ക​ഴി​ഞ്ഞ് വ​ന്ന ബ​സ് അ​മി​ത വേ​ഗ​ത​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് വീ​ടി​ന്‍റെ മ​തി​ല്‍ ഇ​ടി​ച്ചു ത​ക​ര്‍​ത്ത് ഉ​ള്ളി​ലേ​ക്കു കു​തി​ച്ചു​വ​രു​ന്ന സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഈ ​സ​മ​യം കു​ടും​ബാം​ഗ​ങ്ങ​ള്‍ വീ​ട്ടി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

മ​തി​ലി​ല്‍ ഇ​ടി​ച്ച് ബ​സി​ന്‍റെ വേ​ഗ​ത കു​റ​ഞ്ഞ​തി​നാ​ല്‍ വീ​ടി​ന്‍റെ ചു​മ​രി​ല്‍ ഇ​ടി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ല്‍ മ​റ്റ് ആ​ളു​ക​ളും ഇ​ല്ലാ​യി​രു​ന്നു. ത​ന്‍​മൂ​ലം വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​ടി​ന്‍റെ ബെ​ഡ്‌​റൂ​മി​നോ​ട് ചേ​ര്‍​ന്നാ​ണ് ബ​സ് ഇ​ടി​ച്ചു​നി​ന്ന​ത്. വീ​ടി​ന്‍റെ ഗ്ലാ​സു​ക​ളും എ​സി​യ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ത​ക​ര്‍​ന്നു. ഒ​ച്ച​പ്പാ​ട് കേ​ട്ട് വീ​ട്ടു​കാ​ര്‍ ഓ​ടി പു​റ​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ഡ്രൈ​വ​ര്‍ അ​വി​ടെ നി​ന്നു സ്ഥ​ലം വി​ട്ടി​രു​ന്നു. വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

 

Latest News

Corehub Up