ഇന്ത്യക്കാരുടെ ഇഷ്ട എസ്യുവി ക്രെറ്റ പുതിയ രൂപത്തിൽ എത്തുന്നു.ഹ്യുണ്ടായ് പുതിയ ക്രെറ്റയുടെ പരീക്ഷണ ഓട്ടത്തിലാണ്. അതിന്റെ പുതിയ വീഡിയോ ഇപ്പോൾ പുറത്തുവന്നു. കുന്നിൻ മുകളിലെ ഇടുങ്ങിയ, ദുർഘടമായ റോഡുകളിലൂടെ അനായാസം കയറി പോകുന്ന ക്രെറ്റയുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ.
2027ന്റെ ആദ്യ പകുതിയിൽ പുതിയ ക്രെറ്റ ഷോറൂമുകളിലെത്തുമെന്നാണ് പ്രതീക്ഷ. നിലവിലെ മോഡലിനെക്കാൾ വലിയ മാറ്റങ്ങളുണ്ടാകും.ഡിസൈൻ പൂർണമായും പുതുക്കും.വലിപ്പം കൂടും.ഇന്റീരിയറും ഫീച്ചറുകളും കൂടുതൽ പ്രീമിയം ആകും.ഏറ്റവും വലിയ ഹൈലൈറ്റ് ശക്മായ ഹൈബ്രിഡ് എൻജിൻ. പെട്രോൾ, ഡീസൽ എൻജിനുകൾക്ക് പുറമെ ഹൈബ്രിഡ് ഓപ്ഷനും ഉണ്ടാകും.ഇൻസ്റ്റഗ്രാമിൽ നിറ്റിൻ കാർബോർ എന്ന അക്കൗണ്ടിലൂടെയാണ് രൂപത്തിൽ വലിയ മാറ്റം വരുത്തിയ ക്രെറ്റയുടെ വീഡിയോ പുറത്തുവന്നത്.
വാഹനം മുഴുവനായി മറച്ച നിലയിലാണെങ്കിലും, പുറംരൂപത്തെക്കുറിച്ച് ചില സൂചനകൾ കിട്ടുന്നുണ്ട്.മലയോര റോഡുകൾ അനായാസം കീഴടക്കുന്ന ഈ പുതിയ ക്രെറ്റയ്ക്കായി കാത്തിരിക്കാം. Bharat Mobility Expo-യിൽ അവതരിപ്പിച്ച്, പിന്നീട് വിൽപന തുടങ്ങും എന്നാണ് ഹ്യുണ്ടായ് പറയുന്നത്. ഹൈബ്രിഡ് ഓപ്ഷൻ വരും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.പുതിയ ക്രെറ്റയെ (കോഡ്: SX3) കുറിച്ച് പുറത്തുവന്ന മറ്റ് വിവരങ്ങൾ
ഡിസൈനിൽ വലിയ മാറ്റം
ഇപ്പോഴത്തെ വളവുള്ള ഡിസൈൻ മാറി, കൂടുതൽ ബോക്സിയും ഉയർന്നു നിൽക്കുന്നതുമായ ലുക്ക് ആകും.ഫ്ലാറ്റ് റൂഫ്, ടോൾ ഹുഡ് കൂടുതൽ റഗ്ഗഡ് എസ്യുവി ഫീൽ.
വിദേശത്ത് ഇതേ മോഡൽ Kona എന്ന പേരിലും ഇന്ത്യയിൽ ക്രെറ്റ എന്ന പേരിലും വിൽക്കും.
ഇന്റീരിയർ പുതിയത്
ഹ്യുണ്ടായിയുടെ പുതിയ Pleos Connect സിസ്റ്റം വലിയ ടച്ച് സ്ക്രീനും ഡിജിറ്റൽ മീറ്ററും.
കൂടുതൽ പ്രീമിയം ഫീച്ചറുകൾ ,പുതിയ ADAS സുരക്ഷാ ഫീച്ചറുകൾ.
എൻജിൻ
നിലവിലെ 1.5L പെട്രോൾ, 1.5L ടർബോ പെട്രോൾ, 1.5L ഡീസൽ തുടരും.
പ്രധാന ഹൈലൈറ്റ്
1.5L പെട്രോൾ + സ്ട്രോങ്ങ് ഹൈബ്രിഡ് സിസ്റ്റം ആദ്യമായി വരും. 25+ km/l മൈലേജ് പ്രതീക്ഷിക്കുന്നു
പ്ലാറ്റ്ഫോം
പുതിയ K3 പ്ലാറ്റ്ഫോമിൽ കൂടുതൽ കരുത്തും സുരക്ഷയും.
വില: ₹11 ലക്ഷം മുതൽ ₹21.5 ലക്ഷം വരെ ആകും എന്നാണ് സൂചന.