Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cricket Team

ല​ങ്ക​യെ ക​ളി​പ​ഠി​പ്പി​ക്കാ​ൻ ഗാ​രി ക്രി​സ്റ്റ​ണെ​ത്തു​ന്നു; നി​യ​മ​നം ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക്

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി മു​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ഗാ​രി ക്രി​സ്റ്റ​ണെ നി​യ​മി​ച്ചു. ടി20 ​ലോ​ക​ക​പ്പി​ലെ നി​രാ​ശാ​ജ​ന​ക​മാ​യ പ്ര​ക​ട​ന​ത്തി​ന് പി​ന്നാ​ലെ നി​ല​വി​ലെ കോ​ച്ച് സ​ന​ത് ജ​യ​സൂ​ര്യ സ്ഥാ​നം ഒ​ഴി​ഞ്ഞി​രു​ന്നു. ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം.

2027 ലോ​ക​ക​പ്പി​ലേ​ക്ക് ടീ​മി​നെ ഒ​രു​ക്കു​ക​യെ​ന്ന​താ​ണ് പു​തി​യ കോ​ച്ചി​ന്‍റെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്തം. ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റി​ന്‍റെ ഹൈ ​പെ​ര്‍​ഫോ​മ​ന്‍​സ് സെ​ന്‍റ​ര്‍ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​നി​യ​മ​ന​മെ​ന്ന് ബോ​ര്‍​ഡ് വ്യ​ക്ത​മാ​ക്കി. 2028 ഏ​പ്രി​ല്‍ 14 വ​രെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി.

2011 ൽ ​ഇ​ന്ത്യ​ൻ ടീം ​ഏ​ക​ദി​ന ലോ​ക​ക​പ്പ് നേ​ടി​യ​പ്പോ​ൾ ഗാ​രി ക്രി​സ്റ്റ​നാ​യി​രു​ന്നു കോ​ച്ച്. 2011 - 2013 കാ​ല​യ​ള​വി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ എ​ല്ലാ ഫോ​ര്‍​മാ​റ്റു​ക​ളി​ലും ഒ​ന്നാം ന​മ്പ​റി​ലെ​ത്തി​ക്കാ​ന്‍ ക്രി​സ്റ്റ​ണ് സാ​ധി​ച്ചി​രു​ന്നു. 2024 ഏ​പ്രി​ലി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ കോ​ച്ചാ​യി സ്ഥാ​നം ഏ​റ്റെ​ടു​ത്ത അ​ദ്ദേ​ഹം ആ​റു മാ​സം ക​ഴി​ഞ്ഞ് രാ​ജി​വ​ച്ചി​രു​ന്നു.

Latest News

Corehub Up