Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crop Loss

Malappuram

കാ​ര്‍​ഷി​കവി​ള ന​ഷ്ട​പ​രി​ഹാ​രം ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍

ക​രു​വാ​ര​കു​ണ്ട്: വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ന്ന കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്ക് വ​നം​വ​കു​പ്പ് ന​ല്‍​കു​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​ക​യി​ല്‍ 11 വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും മാ​റ്റ​മി​ല്ല. 2015-ല്‍ ​നി​ശ്ച​യി​ച്ച നി​ര​ക്കു​ക​ള്‍ ത​ന്നെ​യാ​ണ് 2026-ലും ​തു​ട​രു​ന്ന​ത്. ക​ഴി​ഞ്ഞ ക​ര്‍​ഷ​ക​ദി​ന​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം 25 ശ​ത​മാ​നം വ​ര്‍​ധി​പ്പി​ച്ച​താ​യി മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു ന​ട​പ്പാ​യാ​ല്‍ പോ​ലും അ​പ​ര്യാ​പ്ത​മാ​ണെ​ന്നും തു​ക കു​റ​ഞ്ഞ​ത് 100 ശ​ത​മാ​ന​മെ​ങ്കി​ലും ഉ​യ​ര്‍​ത്ത​ണ​മെ​ന്നു​മാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.

കൃ​ഷി​ച്ചെ​ല​വും വി​പ​ണി വി​ല​യും കു​ത്ത​നെ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ഴ​യ നി​ര​ക്കി​ല്‍ തു​ക ന​ല്‍​കു​ന്ന​ത് ക​ര്‍​ഷ​ക​രെ വ​ലി​യ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. നി​ല​വി​ലെ നി​ര​ക്ക​നു​സ​രി​ച്ച് ഒ​രു ഹെ​ക്ട​ര്‍ നെ​ല്‍​കൃ​ഷി ന​ശി​ച്ചാ​ല്‍ 11,000 രൂ​പ​യും, കാ​യ്ഫ​ല​മു​ള്ള തെ​ങ്ങി​ന് 770 രൂ​പ​യും (കാ​യ്ഫ​ല​മി​ല്ലാ​ത്ത​തി​ന് 385), കു​ല​ച്ച വാ​ഴ​യ്ക്ക് 110 രൂ​പ​യും (കു​ല​യ്ക്കാ​ത്ത​തി​ന് 83), ടാ​പ്പിംഗ് ന​ട​ത്തു​ന്ന റ​ബ​റി​ന് 330 രൂ​പ​യു​മാ​ണ് ല​ഭി​ക്കു​ന്ന​ത്. കാ​യ്ക്കു​ന്ന ക​ശു​മാ​വി​നും ക​വു​ങ്ങി​നും കാ​പ്പി​ക്കും കൊ​ക്കോ​യ്ക്കും 110 രൂ​പ വീ​ത​വും, കു​രു​മു​ള​കി​ന് 83 രൂ​പ​യു​മാ​ണ് തു​ക. ഇ​ത്ത​ര​ത്തി​ല്‍ 33 ഇ​നം വി​ള​ക​ള്‍​ക്കാ​ണ് തു​ച്ഛ​മാ​യ നി​ര​ക്കു​ക​ള്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.
പ​രി​ശോ​ധ​ന​ക​ളും മ​റ്റു ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി തു​ക ല​ഭി​ക്കാ​ന്‍ വ​ലി​യ കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്ന​തി​നാ​ല്‍ പ​ല ക​ര്‍​ഷ​ക​രും അ​പേ​ക്ഷി​ക്കാ​ന്‍ പോ​ലും മ​ടി​ക്കു​ക​യാ​ണ്. വി​ള​യു​ടെ ആ​യു​സ്, ഉ​ത്‍​പാ​ദ​ന ചെ​ല​വ്, നി​ല​വി​ലെ വി​പ​ണി​വി​ല എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് ന​ഷ്‌ട​പ​രി​ഹാ​രനി​ര​ക്ക് അ​ടി​യ​ന്ത​ര​മാ​യി പു​തു​ക്ക​ണ​മെ​ന്നും വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ല്‍ ഉ​പ​ജീ​വ​നം ന​ഷ്‌ട​പ്പെ​ടു​ന്ന ക​ര്‍​ഷ​ക​രു​ടെ അ​പേ​ക്ഷ​ക​ളി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

Latest News

Corehub Up