Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crossing Sandbank

Kannur

മ​ണ​ൽ ക​ട​ത്ത് ലോ​റി കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് ഇ​ടി​ച്ച് തകർത്തു

പ​ഴ​യ​ങ്ങാ​ടി: മാ​ട്ടൂ​ലി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സി​ൽ ഇ​ടി​ച്ച് അ​പ​ക​ടം.

ബ​സി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ആ​ള​പാ​യ​മി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ പ​ഴ​യ​ങ്ങാ​ടി ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പം​വ​ച്ചാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ല്ലൂ​ർ മൂ​കാം​ബി​ക​യി​ൽ നി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്നു ​കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സി​ൽ മാ​ട്ടൂ​ലി​ൽ നി​ന്ന് അ​ന​ധി​കൃ​ത മ​ണ​ലു​മാ​യി വ​രി​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലോ​റി ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ടി​പ്പ​ർ ലോ​റി​യും മ​ണ​ലും സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ഡ്രൈ​വ​റു​ടെ പേ​രി​ൽ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു..

Latest News

Corehub Up