Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crown

ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ലീ​ഗ് കി​രീ​ടം ചൂ​ടി ഏ​കം

പു​തു​പ്പ​ള്ളി: പ്ര​ഥ​മ ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ലീ​ഗ് കി​രീ​ടം ചൂ​ടി എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ ഏ​കം. പു​തു​പ്പ​ള്ളി ബെ​യ്ൽ​സ് അ​രീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ക്ല​ബ്ബി​നെ​യാ​ണ് അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 52 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഏ​കം 5.3 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം നേ​ടി.

ഏ​ക​ത്തി​നു വേ​ണ്ടി ഓ​പ്പ​ണ​ർ​മാ​രാ​യ ഫാ. ​സു​ജി​ത്ത് 27 റ​ൺ​സും ഫാ. ​അ​മ​ൽ 10 റ​ൺ​സും നേ​ടി. ക​ത്ത​നാ​ർ ക്ല​ബ്ബി​നു​വേ​ണ്ടി ഫാ. ​ജോ​ബി​ൻ ര​ണ്ടു വി​ക്ക​റ്റും ഫാ. ​മോ​ഹ​ൻ ഒ​രു വി​ക്ക​റ്റും നേ​ടി. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ക്ല​ബ് നി​ശ്ചി​ത എ​ട്ട് ഓ​വ​റി​ൽ 10 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 51 റ​ൺ നേ​ടി. 16 റ​ൺ​സെ​ടു​ത്ത ഫാ. ​ലി​ജോ ജേ​ക്ക​ബും 15 റ​ൺ​സെ​ടു​ത്ത ഫാ. ​ജി​ൻ​സ് മാ​ത്യു​വു​മാ​ണ് ടോ​പ് സ്കോ​റ​ർ​മാ​ർ. ഏ​കം എ​റ​ണാ​കു​ള​ത്തി​ന് വേ​ണ്ടി ഫാ. ​മ​നു​മാ​ൻ മൂ​ന്നും ഫാ. ​അ​മ​ൽ ആ​ന്‍റ​ണി​യും ഫാ. ​ജി​സ്മോ​ൻ ജോ​സ​ഫും ര​ണ്ടു വി​ക്ക​റ്റു വീ​ത​വും നേ​ടി.

നേ​ര​ത്തെ ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ മ​ല​ബാ​ർ ഫൈ​റ്റേ​ഴ്സും കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ കോ​ട്ട​യം ബ്ര​ദേ​ഴ്സും ത​മ്മി​ൽ ന​ട​ന്ന ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ മ​ല​ബാ​ർ ഫൈ​റ്റേ​ഴ്സ് വി​ജ​യി​ക​ളാ​യി. മ​ല​ബാ​ർ ഫൈ​റ്റേ​ഴ്സി​ന് മൂ​ന്നാം സ്ഥാ​ന​വും കോ​ട്ട​യം ബ്ര​ദേ​ഴ്സി​ന് നാ​ലാം സ്ഥാ​ന​വും ല​ഭി​ച്ചു.

മ​റ്റു പു​ര​സ്കാ​ര​ങ്ങ​ൾ: മാ​ൻ ഓ​ഫ് ദ ​സീ​രി​സ് ഫാ. ​മ​നു​മാ​ൻ (ഏ​കം എ​റ​ണാ​കു​ളം). മി​ക​ച്ച സ്ട്രൈ​ക്ക്റേ​റ്റ് ഫാ. ​ജി​ജി വ​ട്ട​മു​ക​ളേ​ൽ (പാ​ലാ അ​ച്ചാ​യ​ൻ​സ്), മോ​സ്റ്റ് സി​ക്സ്സ് ഫാ. ​ജി​ജോ എം​എ​സ്ടി (ബ്ര​ദേ​ഴ്സ് കോ​ട്ട​യം), മോ​സ്റ്റ് ഇ​ക്ക​ണോ​മി​ക് ബൗ​ള​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റം (കോ​ത​മം​ഗ​ലം പ്രീ​സ്റ്റ് ലീ​ഗ്), ഫെ​യ​ർ പ്ലേ ​ഫാ. ബി​ബി​ൻ ക​ണ്ടോ​ത്ത് (ബ്ര​ദേ​ഴ്സ് കോ​ട്ട​യം), ബെ​സ്റ്റ് ക്യാ​പ്റ്റ​ൻ ഫാ. ​ടോ​ണി മു​ര്യ​ൻ​കാ​വു​ങ്ക​ൽ (ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ക്ല​ബ്), വി​ക്ക​റ്റ് കീ​പ്പ​ർ ഫാ. ​അ​ൻ​സി​ലോ മാ​ത്യു (ക​ത്ത​നാ​ർ ക്രി​ക്ക​റ്റ് ക്ല​ബ്), ബെ​സ്റ്റ് ഫീ​ൽ​ഡ​ർ ഫാ. ​ജി​സ്മോ​ൻ ജോ​സ​ഫ് (ഏ​കം, എ​റ​ണാ​കു​ളം), ബെ​സ്റ്റ് ക്യാ​ച്ച് ഫാ. ​മ​നു​ (ഏ​കം, എ​റ​ണാ​കു​ളം), ബെ​സ്റ്റ് ബാ​റ്റ്സ്മാ​ൻ ഫാ. ​ജി​ജോ എം​എ​സ്ടി (ബ്ര​ദേ​ഴ്സ് കോ​ട്ട​യം), ബെ​സ്റ്റ് ബൗ​ള​ർ ഫാ. ​ഷി​ന്‍റോ (മ​ല​ബാ​ർ ഫൈ​റ്റേ​ഴ്സ്).

വി​ജ​യി​ക​ൾ​ക്ക് ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ ട്രോ​ഫി സ​മ്മാ​നി​ച്ചു.

Sports

ഈ ​കി​രീ​ടം നി​ങ്ങ​ൾ​ക്ക്: സ്വ​രേ​വ്

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ൾ​സ് കി​രീ​ടം ത​ന്‍റെ പ​രി​ശീ​ല​ന ടീ​മി​നു സ​മ​ർ​പ്പി​ച്ച് ജ​ർ​മ​ൻ താ​രം അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ്.

വി​വി​ധ ഫൈ​ന​ലു​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ വേ​ദ​ന നി​ങ്ങ​ൾ​ക്കും എ​നി​ക്കും മ​ന​സി​ലാ​യി​ട്ടു​ണ്ടെ​ന്നും അ​തി​നു​ള്ള പ​രി​ഹാ​ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ ഈ ​നേ​ട്ട​മെ​ന്നും സ്വ​രേ​വ് പ​റ​ഞ്ഞു. ഫൈ​ന​ലി​ല്‍ ഇ​റ്റ​ലി​യു​ടെ ഫ്‌​ളാ​വി​യൊ കൊ​ബോ​ളി​യെ അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ് സ്വ​രേ​വ് കീ​ഴ​ട​ക്കി​യ​ത്.

സ്‌​കോ​ര്‍: 6-1, 4-6, 6-4, 6-7 (5-7), 6-1. സ്വ​രേ​വി​ന്‍റെ ക​ന്നി ഗ്രാ​ന്‍​സ്‌ലാം ​കി​രീ​ട​മാ​ണ്.

2020 യു​എ​സ് ഓ​പ്പ​ൺ, 2024 ഫ്ര​ഞ്ച് ഓ​പ്പ​ൺ, 2025 ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ഫൈ​ന​ലു​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വി​ന്‍റെ ക​ന്നി ഗ്രാ​ൻ​സ്‌​ലാം കി​രീ​ട​മാ​ണിത്.

Sports

ഐ​എ​സ്എ​ൽ 2025-26 സീ​സ​ൺ കി​രീ​ടം ഈ​സ്റ്റ് ബം​ഗാ​ളി​ന്

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ കി​ഴ​ക്ക​ൻ​പ​ത്രാ​സ്. 2025-26 സീ​സ​ൺ ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ കി​രീ​ടം ഈ​സ്റ്റ് ബം​ഗാ​ൾ സ്വ​ന്ത​മാ​ക്കി. 105 വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ള്ള ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ക​ന്നി ഐ​എ​സ്എ​ൽ ട്രോ​ഫി. സീ​സ​ണി​ലെ അ​വ​സാ​ന റൗ​ണ്ടി​ൽ ഇ​ന്‍റ​ർ കാ​ശി എ​ഫ്സി​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ​വ​ച്ച് 1-2നു ​കീ​ഴ​ട​ക്കി​യാ​ണ് ഈ​സ്റ്റ് ബം​ഗാ​ൾ ചാ​ന്പ്യ​ന്മാ​രാ​യ​ത്.

ജ​യി​ച്ചാ​ൽ ചാ​ന്പ്യ​ന്മാ​രാ​കാം എ​ന്ന അ​വ​സ്ഥ​യി​ൽ ക​ള​ത്തി​ലെ​ത്തി​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ 14-ാം മി​നി​റ്റി​ൽ ഇ​ന്‍റ​ർ കാ​ശി ഞെ​ട്ടി​ച്ചു. ഡേ​വി​ഡ് ബൊ​ല്ലൊ​യു​ടെ ലോം​ഗ് പാ​സി​ൽ​നി​ന്ന് ആ​ൽ​ഫ്ര​ഡ് പ്ലാ​ന​സി​ന്‍റെ ഷോ​ട്ട് ഈ​സ്റ്റ് ബം​ഗാ​ൾ വ​ല​യി​ൽ. ഈ​സ്റ്റ് ബം​ഗാ​ൾ ര​ണ്ടാം​പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ഒ​പ്പ​മെ​ത്തി.

യൂ​സ​ഫ് എ​സെ​ജ്ജാ​രി​യാ​യി​രു​ന്നു (49) ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി വ​ല​കു​ലു​ക്കി​യ​ത്. 72-ാം മി​നി​റ്റി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നു ജ​യ​മൊ​രു​ക്കി ര​ണ്ടാം ഗോ​ൾ. ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് ബാ​സിം ഇ​ന്‍റ​ർ കാ​ശി​യു​ടെ വ​ല​കു​ലു​ക്കി.
2003-04ൽ ​ഐ ലീ​ഗ് നേ​ടി​യ​ശേ​ഷം ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റേ ആ​ദ്യ ഒ​ന്നാം ഡി​വി​ഷ​ൻ കി​രീ​ട​മാ​ണ്; നീ​ണ്ട 22 വ​ർ​ഷ​ത്തി​നു​ശേ​ഷ​മു​ള്ള ലീ​ഗ് പ​ട്ടം.

മ​റ്റൊ​രു ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ മോ​ഹ​ൻ ബ​ഹാ​ൻ 2-1ന് ​ഡ​ൽ​ഹി​യെ കീ​ഴ​ട​ക്കി. അ​വ​സാ​ന മി​നി​റ്റു​ക​ളി​ലെ (89, 90+2) ഗോ​ളി​ലാ​യി​രു​ന്നു ബ​ഗാ​ന്‍റെ ജ​യം. ജ​യ​ത്തോ​ടെ ബ​ഗാ​നും 26 പോ​യി​ന്‍റ് നേ​ടി. എ​ന്നാ​ൽ, ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി​രു​ന്നു മോ​ഹ​ൻ ബ​ഗാ​നേ​ക്കാ​ൾ (19-14) മു​ൻ​തൂ​ക്കം. മും​ബൈ സി​റ്റി 2-0ന് ​പ​ഞ്ചാ​ബിനെ കീ​ഴ​ട​ക്കി മൂ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു.

ലീ​ഗി​ന്‍റെ അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്ന​ലെ ഈ​സ്റ്റ് ബം​ഗാ​ൾ, മോ​ഹ​ൻ ബ​ഗാ​ൻ, പ​ഞ്ചാ​ബ് സി​റ്റി, മും​ബൈ സി​റ്റി എ​ഫ്സി, ജം​ഷ​ഡ്പു​ർ എ​ഫ്സി ടീ​മു​ക​ൾ​ക്ക് കി​രീ​ട​സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ സ്പാ​നി​ഷ്-​മൊ​റോ​ക്ക​ൻ താ​രം യൂ​സ​ഫ് എ​സെ​ജ്ജാ​രി​ക്കാ​ണ് (11 ഗോ​ൾ) ഗോ​ൾ​ഡ​ൻ ബൂ​ട്ട്.

Sports

കി​രീ​ടം ലക്ഷ്യമിട്ട് ഗ​ണ്ണേ​ഴ്‌​സ്

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ 2025-26 സീ​സ​ണ്‍ കി​രീ​ട​ത്തി​ലേ​ക്ക് ഒ​രു​പ​ടി​കൂ​ടി അ​ടു​ത്ത് ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി. എ​വേ പോ​രാ​ട്ട​ത്തി​ല്‍ വെ​സ്റ്റ്ഹാം യു​ണൈ​റ്റ​ഡി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് ഗ​ണ്ണേ​ഴ്‌​സ് കി​രീ​ട​ത്തി​ലേ​ക്ക് അ​ടു​ത്ത​ത്.

83-ാം മി​നി​റ്റി​ല്‍ ലി​യാ​ന്‍​ഡ്രോ ട്രോ​സാ​ര്‍​ഡി​ന്‍റെ ഗോ​ളി​ലാ​യി​രു​ന്നു ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യു​ടെ ജ​യം. സ്റ്റോ​പ്പേ​ജ് ടൈ​മി​ല്‍ ക​ല്ലം വി​ല്‍​സ​ണ്‍ വെ​സ്റ്റ്ഹാ​മി​നാ​യി സ​മ​നി​ല ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും വി​എ​ആ​റി​ലൂ​ടെ റ​ഫ​റി അ​തു​ ത​ള്ളി.

ബോ​ക്‌​സി​നു​ള്ളി​ല്‍​വ​ച്ച് വെ​സ്റ്റ്ഹാം ഫോ​ര്‍​വേ​ഡ് പാ​ബ്ലൊ ആ​ഴ്‌​സ​ണ​ല്‍ ഗോ​ള്‍ കീ​പ്പ​ര്‍ ഡേ​വി​ഡ് റ​യ​യു​ടെ കൈ​യി​ല്‍ പി​ടി​ച്ചെ​ന്നു വി​എ​ആ​റി​ല്‍ തെ​ളി​ഞ്ഞ​തോ​ടെ​യാ​യി​രു​ന്നു അ​ത്.

38 റൗ​ണ്ടു​ള്ള ലീ​ഗി​ല്‍ 36 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 79 പോ​യി​ന്‍റു​മാ​യി ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 35 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 74 പോ​യി​ന്‍റു​ള്ള മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. ഇ​രു​ടീ​മും ത​മ്മി​ലു​ള്ള കി​രീ​ട​പോ​രാ​ട്ടം ഫോ​ട്ടോ ഫി​നി​ഷിം​ഗി​ലേ​ക്കു നീ​ണ്ടു​ക​ഴി​ഞ്ഞെ​ന്നു ചു​രു​ക്കം.

ആ​ഴ്‌​സ​ണ​ലി​നൊ​പ്പം 500 മ​ത്സ​ര​ങ്ങ​ള്‍ എ​ന്ന നേ​ട്ട​ത്തി​ല്‍ കോ​ച്ച് മൈ​ക്ക​ല്‍ ആ​ര്‍​റ്റെ​റ്റ. 350 മ​ത്സ​ര​ങ്ങ​ള്‍ മാ​നേ​ജ​രാ​യും 150 എണ്ണം ക​ളി​ക്കാ​ര​നാ​യു​മാ​ണ്.

Sports

ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ കി​​രീ​​ട​​ത്തി​​ലേ​​ക്ക്

മി​​ലാ​​ന്‍: ഇ​​റ്റാ​​ലി​​യ​​ന്‍ സീ​​രി എ ​​ഫു​​ട്‌​​ബോ​​ള്‍ കി​​രീ​​ട​​ത്തി​​ലേ​​ക്ക് അ​​ടു​​ത്ത് ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍. സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ സാ​​ന്‍ സി​​റൊ​​യി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ 3-0ന് ​​കാ​​ല്‍​യെ​​റി​​യെ ത​​ക​​ര്‍​ത്തു.

മാ​​ര്‍​ക്ക​​സ് തു​​റാം (52), നി​​ക്കോ​​ളോ ബ​​രെ​​ല്ല (56), പി​​യോ​​റ്റ​​ര്‍ സീ​​ലി​​ന്‍​സ്‌​​കി (90+2) എ​​ന്നി​​വ​​രാ​​ണ് ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍റെ സ്‌​​കോ​​റ​​ര്‍​മാ​​ര്‍. 33 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 78 പോ​​യി​​ന്‍റാ​​ണ് ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്. നാ​​പ്പോ​​ളി​​യാ​​ണ് (66) ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

Latest News

Corehub Up