Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cruelty Beaten

ഭിക്ഷാടന മാഫിയയുടെ ക്രൂരത; റെയിൽവേ സ്റ്റേഷനിൽ അ​ഭ​യം തേ​ടി 14കാ​ര​ന്‍

ഹ​രി​പ്പാ​ട്: ന​ഗ​ര​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന ഭി​ക്ഷാ​ട​ന മാ​ഫി​യ​യു​ടെ ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ൽനി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് 14 വ​യ​സു​കാ​ര​ൻ ഹ​രി​പ്പാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി.

ത​മി​ഴ്‌​നാ​ട് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​യാ​യ മ​ഹാ​രാ​ജ​യാ​ണ് ഭി​ക്ഷാ​ട​നസം​ഘ​ത്തി​ന്‍റെ കൈ​യി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ഭ​യം തേ​ടി​യ​ത്.ക​ര​ഞ്ഞു​വി​ളി​ച്ചു​കൊ​ണ്ട് നാ​ട്ടു​കാ​രോ​ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി.

മ​ഹാ​രാ​ജ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അനുജനാ​യ ചി​ല​മ്പ​ര​ശ​നു വേ​ണ്ടി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. കു​ട്ടി​ക​ളെ ഇ​വി​ടെ​യെ​ത്തി​ച്ച അ​ന്തോ​ണി​യും സം​ഘ​വും വി​വ​ര​മ​റി​ഞ്ഞ് കു​ട്ടി​യു​മാ​യി ഇ​വി​ടെനി​ന്നും ര​ക്ഷ​പ്പെ​ട്ട​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ക​രു​തു​ന്നു.

അ​മ്മ മ​രി​ച്ച​തി​നെത്തുട​ർ​ന്ന് പി​താ​വ് മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച​തോ​ടെ മ​ഹാ​രാ​ജ​യും ചി​ല​മ്പ​ര​ശ​നും തൂ​ത്തു​ക്കു​ടി​യി​ലെ ഒ​രു അ​നാ​ഥ​മ​ന്ദി​ര​ത്തി​ൽ നി​ന്നാ​ണ് പ​ഠി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഒ​രു മാ​സം മു​മ്പ്, ഇ​വ​രു​ടെ ചി​റ്റ​പ്പ​നാ​യ അ​ന്തോ​ണി കു​ട്ടി​ക​ളെ ഇ​വി​ടെ​യെ​ത്തി​ച്ചു. ഇ​വി​ടെ​യെ​ത്തി​ച്ച ശേ​ഷം കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​ച്ച് ഭി​ക്ഷാ​ട​ന​ത്തി​ന് ഇ​റ​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ദി​വ​സ​വും രാ​വി​ലെ ഒ​രു സം​ഘ​ത്തോ​ടൊ​പ്പം ഇ​വ​രെ ഭി​ക്ഷ​യ്ക്കാ​യി പ​റ​ഞ്ഞു​വി​ടും. ഉ​ച്ച​യ്ക്കു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ന​ൽ​കു​ന്ന ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കി​യ ശേ​ഷം ഉ​ച്ച​യ്ക്ക് ശേ​ഷ​വും ഭി​ക്ഷാ​ട​ന​ത്തി​ന് നി​യോ​ഗി​ക്കും.

ഒ​രു ദി​വ​സം 1500 രൂ​പ​യാ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന ടാ​ർ​ജ​റ്റ്. വ​രു​മാ​നം 1000 രൂ​പ​യി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ കു​ട്ടി​കളെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​മാ​യി​രു​ന്നു. ത​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും കു​ട്ടി വെ​ളി​പ്പെ​ടു​ത്തി.

മ​ർ​ദ​നം സ​ഹി​ക്കാ​നാ​വാ​തെ​യാ​ണ് മ​ഹാ​രാ​ജ ഓ​ടി ര​ക്ഷ​പ്പെ​ട്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വച്ച് കു​ട്ടി​യെ ക​ണ്ട നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ റോ​ഷ​നെ വി​വ​ര​മ​റി​യി​ച്ചു. റോ​ഷ​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഹ​രി​പ്പാ​ട് പോ​ലീ​സി​ന് വി​വ​രം കൈ​മാ​റു​ക​യും, പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

ചൈ​ൽ​ഡ് ലൈ​ൻ നി​ർ​ദേ​ശ​പ്ര​കാ​രം കു​ട്ടി​യെ താ​ത്കാ​ലി​ക​മാ​യി സെ​ന്‍റ് തോ​മ​സ് പ​ള്ളി​ക്ക് കീ​ഴി​ലു​ള്ള ബാ​ല​ഭ​വ​നി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ചൈ​ൽ​ഡ് ലൈ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കൂ​ടു​ത​ൽ സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കും.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ അ​തി​ർ​ത്തി​യി​ൽ ബാ​ല​ഭി​ക്ഷാ​ട​നം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു​കൊ​ണ്ട് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഈ ​നി​രോ​ധ​ന​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ​പ്പ​റ​ത്തി​ക്കൊ​ണ്ടാ​ണ് വീ​ണ്ടും ന​ഗ​ര​ത്തി​ൽ പ​ര​സ്യ​മാ​യി ബാ​ല​ഭി​ക്ഷാ​ട​നം തു​ട​രു​ന്ന​ത്. സ്കൂ​ൾ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളെ പ​ഠ​ന​ത്തി​ൽനി​ന്നും ത​മി​ഴ്‌​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് ഇ​ങ്ങോ​ട്ട് ക​ട​ത്തു​ന്ന​താ​യാ​ണ് വി​വ​രം.

നാ​ടോ​ടി​ക​ളാ​യ പു​തി​യ സം​ഘ​ങ്ങ​ൾ മാ​റി​മാ​റി ന​ഗ​ര​ത്തി​ൽ കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും പ​ക​ൽസ​മ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ ഭി​ക്ഷാ​ട​ന​ത്തി​ന് വി​ട്ട ശേ​ഷം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​ട​ത്തി​ണ്ണ​ക​ളി​ലാ​ണ് ഇ​വ​ർ ത​മ്പ​ടി​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Latest News

Corehub Up