Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cultured Drinks

‘ചാ​​യ’ പ​​ദ​​ത്തി​​ന്‍റെ ദു​​രു​​പ​​യോ​​ഗ​​ത്തി​​നെ​​തി​​രേ ഭ​​ക്ഷ്യസു​​ര​​ക്ഷാ അ​​ഥോ​​റി​​റ്റി

ന്യൂ​​ഡ​​ൽ​​ഹി: ക​​മീ​​ലി​​യ സി​​നെ​​ൻ​​സി​​സ് എ​​ന്ന ശാ​​സ്ത്രീ​​യ​​നാ​​മ​​ത്തി​​ലു​​ള്ള തേ​​യി​​ല​​ച്ചെ​​ടി​​യി​​ൽ നി​​ന്ന് ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ത്ത ഹെ​​ർ​​ബ​​ൽ, സ​​സ്യാ​​ധി​​ഷ്ഠി​​ത പാ​​നീ​​യ​​ങ്ങ​​ൾ ‘ചാ​​യ’ (ടീ) ​​എ​​ന്ന പ​​ദം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യു​​മാ​​യി ഫു​​ഡ് സേ​​ഫ്റ്റി ആ​​ൻ​​ഡ് സാ​​ൻ​​ഡേ​​ർ​​ഡ് അ​​ഥോറി​​റ്റി ഓ​​ഫ് ഇ​​ന്ത്യ.

ക​​മീ​​ലി​​യ സി​​നെ​​ൻ​​സി​​സ് എ​​ന്ന ശാ​​സ്ത്ര​​നാ​​മമു​​ള്ള ചെ​​ടി​​യു​​ടെ ഇ​​ല​​യി​​ൽ​​നി​​ന്ന് നി​​ർ​​മി​​ക്കു​​ന്ന​​വ​​യെ മാ​​ത്ര​​മേ ഇ​​നി​​മു​​ത​​ൽ ‘ചാ​​യ’ എ​​ന്ന ലേ​​ബ​​ലി​​ൽ വി​​ൽ​​ക്കാ​​ൻ പാ​​ടു​​ള്ളൂ​​വെ​​ന്നാണ് ഭ​​ക്ഷ്യ സു​​ര​​ക്ഷാ അ​​ഥോറി​​റ്റി​​യു​​ടെ നി​​ർ​​ദേ​​ശം. ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ന്ന ഇ​​ത്ത​​രം ലേ​​ബ​​ലിം​​ഗി​​ൽ നി​​ന്നും ബ്രാ​​ൻ​​ഡിംഗി​​ൽ നി​​ന്നും ഭ​​ക്ഷ്യ ബി​​സി​​ന​​സ് ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ വി​​ട്ടു​​നി​​ൽ​​ക്ക​​ണ​​മെ​​ന്നും ഭ​​ക്ഷ്യ സു​​ര​​ക്ഷാ അ​​ഥോറി​​റ്റി​​യു​​ടെ മു​​ന്ന​​റി​​യി​​പ്പി​​ൽ പ​​റ​​യു​​ന്നു.

‘ഹെ​​ർ​​ബ​​ൽ ടീ’, ‘റൂ​​യി​​ബോ​​സ് ടീ’, “​​ഫ്ള​​വ​​ർ ടീ’ ​​തു​​ട​​ങ്ങി വി​​വി​​ധ ഉ​​ത​​പ​​ന്ന​​ങ്ങ​​ൾ ക​​മീ​​ലി​​യ സി​​നെ​​ൻ​​സി​​സ് എ​​ന്ന തേ​​യി​​ല​​ച്ചെ​​ടി​​യി​​ൽ നി​​ന്ന് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​വ​​യ​​ല്ലെ​​ന്ന് ക​​ണ്ടെ​​ത്തി​​യ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി. നി​​ല​​വി​​ലു​​ള്ള ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ച് ക​​മീ​​ലി​​യ സി​​നെ​​ൻ​​സി​​സ് ചെ​​ടി​​യി​​ൽ​​നി​​ന്ന് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന കാം​​ഗ്ര ടീ, ​​ഗ്രീ​​ൻ ടീ, ​​ഇ​​ൻ​​സ്റ്റ​​ന്‍റ് ടീ ​​തു​​ട​​ങ്ങി​​യ​​വ​​യെ മാ​​ത്ര​​മേ നി​​യ​​മ​​പ​​ര​​മാ​​യി ചാ​​യ (ടീ) ​​ആ​​യി വി​​ശേ​​ഷി​​പ്പി​​ക്കാ​​ൻ പാ​​ടു​​ള്ളൂ.

പൂ​​ക്ക​​ൾ, ഒൗ​​ഷ​​ധസ​​സ്യ​​ങ്ങ​​ൾ, സു​​ഗ​​ന്ധ​​വ്യ​​ഞ്ജ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​ട്ട് തി​​ള​​പ്പി​​ച്ചെ​​ടു​​ക്കു​​ന്ന പാ​​നീ​​യ​​ങ്ങ​​ളെ ചാ​​യ എ​​ന്ന പേ​​രി​​ൽ വി​​പ​​ണി​​യി​​ലെ​​ത്തി​​ക്കു​​ന്ന​​ത് വ​​ർ​​ധി​​ക്കു​​ന്ന​​തി​​നെത്തു​​ട​​ർ​​ന്ന് ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ഭ​​ക്ഷ്യസു​​ര​​ക്ഷാ അ​​ഥോറി​​റ്റി നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​ത്.

എ​​ഫ്എ​​സ്എ​​സ്എ​​ഐ​​യു​​ടെ ച​​ട്ട​​മ​​നു​​സ​​രി​​ച്ച് ക​​മീ​​ലി​​യ സി​​നി​​സി​​സി​​ൽ നി​​ന്ന് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന പാ​​നീ​​യ​​മാ​​ണെ​​ങ്കി​​ൽ മാ​​ത്ര​​മേ പാ​​ക്കേ​​ജിം​​ഗി​​ലും ലേ​​ബ​​ലിം​​ഗി​​ലും ‘ചാ​​യ’ എ​​ന്ന പ​​ദം ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ക​​ഴി​​യൂ. ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന​​വ​​ർ​​ക്കും ഇ- ​​കോ​​മേ​​ഴ്സ് സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ഈ ​​നി​​ബ​​ന്ധ​​ന ബാ​​ധ​​ക​​മാ​​ണ്.

തേ​​യി​​ല അ​​ല്ലാ​​ത്ത സ​​സ്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള മി​​ശ്രി​​ത​​ങ്ങ​​ളെ ചാ​​യ​​യെ​​ന്ന് വി​​ശേ​​ഷി​​പ്പി​​ച്ചാ​​ൽ മി​​സ് ബ്രാ​​ൻ​​ഡിംഗാ​​യി ക​​ണ​​ക്കാ​​ക്കി നി​​യ​​മ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്നും അ​​ഥോറി​​റ്റി​​യു​​ടെ മു​​ന്ന​​റി​​യി​​പ്പി​​ൽ പ​​റ​​യു​​ന്നു.

Latest News

Corehub Up