ലണ്ടൻ: 16, 17 വയസ് പ്രായമുള്ള കുട്ടികൾക്ക് അർധരാത്രി 12 മുതൽ പുലർച്ചെ ആറു വരെ സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്താൻ ബ്രിട്ടീഷ് സർക്കാർ ആലോചിക്കുന്നു. എന്നാൽ ഇത് അടിച്ചേൽപ്പിക്കില്ല. നിരോധനത്തിന് വിധേയമാകണോ എന്ന് കുട്ടികൾക്ക് തീരുമാനിക്കാം.
അന്തമില്ലാത്ത സ്ക്രോളിംഗ്, വീഡിയോ ഓട്ടോ പ്ലേ തുടങ്ങിയവയും കർഫ്യു സമയത്ത് പ്രവർത്തിക്കില്ല. കൗമാരക്കാരുടെ ശ്രദ്ധ, ഉറക്കം എന്നിവച്ച മെച്ചപ്പെടുത്താൻ ഈ നടപടികൾ സഹായിക്കുമെന്ന് സർക്കാർ പറഞ്ഞു.
അതേസമയം, ഇതെല്ലാം അനുസരിക്കണമോ എന്ന തീരുമാനം വിദ്യാർഥികൾക്കു വിട്ടതോടെ സർക്കാർ നീക്കം ഗുണം ചെയ്യില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്. 16നു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനം ബ്രിട്ടൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു.