Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Curtail The Project

Kozhikode

പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി; എ​ൽ​ഡി​എ​ഫ് മാ​ർ​ച്ച് ന​ട​ത്തി

മു​ക്കം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി വി​ഹി​തം സം​സ്ഥാ​ന സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഓഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.

യു​ഡി​എ​ഫ്‌ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തോ​ടെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വ​ലി​യ രൂ​പ​ത്തി​ൽ വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ക​യാ​ണ​ന്നും ഇ​ത് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വ​ലി​യ രൂ​പ​ത്തി​ൽ ബാ​ധി​ക്കു​മെ​ന്നും സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു. ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ വി​ക​സ​നം ഉ​ൾ​പ്പെ​ടെ, വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ളും, കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ സ​ഹാ​യ​വും, വ​നി​ത​ക​ളും കു​ടും​ബ​ശ്രീ​ക്കാ​രും ഭി​ന്ന​ശേ​ഷി​ക്കാ​റു​മാ​യ ജ​ന​ങ്ങ​ളെ ആ​കെ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും, നീ​ർ​ച്ചാ​ലു​ക​ളു​ടെ സം​ര​ക്ഷ​ണ​വും ഒ​ക്കെ പ്ര​തി​സ​ന്ധി​യി​ലാ​വും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. കൊ​ടി​യ​ത്തൂ​ർ അ​ങ്ങാ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ നി​ര​വ​ധി പേ​ർ പ​ങ്കാ​ളി​ക​ളാ​യി.

മാ​ർ​ച്ചി​ന് ശേ​ഷം ന​ട​ന്ന ധ​ർ​ണ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി വി.​കെ. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണി എ​ട​ശേ​രി, നാ​സ​ർ കൊ​ളാ​യി, ഇ. ​ര​മേ​ശ്ബാ​ബു, ഗു​ലാം ഹു​സൈ​ൻ കൊ​ള​ക്കാ​ട​ൻ, ടി.​വി. മാ​ത്യു, ഇ. ​അ​രു​ൺ, സി. ​ഹ​രീ​ഷ് പ്ര​സം​ഗി​ച്ചു.

Latest News

Corehub Up