Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber

സ്ക്രാച്ച് കാർഡ് കണ്ട് മയങ്ങരുത്; തപാൽ വഴിയും വൻ സൈബർ തട്ടിപ്പ്

തിരുവനന്തപുരം : പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളിൽ രജിസ്റ്റർഡ് തപാൽ വഴി വ്യാജ സമ്മാനക്കത്തുകൾ അയച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാകുന്നു. ആകർഷകമായ സ്ക്രാച്ച് കാർഡുകൾ അടങ്ങിയ കത്തുകളാണ് ഉപഭോക്താക്കളെ തേടിയെത്തുന്നത്. കാർഡ് സ്ക്രാച്ച് ചെയ്യുമ്പോൾ വലിയ തുക സമ്മാനം ലഭിച്ചതായി കാണിക്കുകയും, ഈ തുക കൈപ്പറ്റുന്നതിനായി കത്തിലുള്ള ഹെൽപ്‌ലൈൻ നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാൻ ആവശ്യപ്പെടുകയുമാണ് തട്ടിപ്പുകാരുടെ രീതി.

കമ്പനി പ്രതിനിധികളെന്ന വ്യാജേന സംസാരിക്കുന്ന സംഘം സമ്മാനത്തുക അക്കൗണ്ടിലേക്ക് അയക്കുന്നതിന് മുന്നോടിയായി പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെന്‍റേഷൻ ചാർജ്, ഇൻകം ടാക്സ് തുടങ്ങിയ ഇനങ്ങളിൽ മുൻകൂറായി പണം ആവശ്യപ്പെടുന്നു. ഇരകളിൽ പൂർണ വിശ്വാസ്യത വരുത്തുന്നതിനായി വ്യാജമായി നിർമിച്ച ഇൻകം ടാക്സ് രേഖകളും ഔദ്യോഗിക മുദ്രകളും വാട്സാപ്പ് വഴി അയച്ചുനൽകാനും ഇവർ മടിക്കാറില്ല. എന്നാൽ തട്ടിപ്പുകാർ നൽകുന്ന അക്കൗണ്ടുകളിലേക്ക് പണം കൈമാറിക്കഴിഞ്ഞാൽ പിന്നീട് ഇവരുമായി ബന്ധപ്പെടാൻ സാധിക്കില്ല.

സ്ക്രാച്ച് കാർഡുകളോ ഗിഫ്റ്റ് ഓഫറുകളോ വാഗ്ദാനം ചെയ്ത് മുൻകൂറായി പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്‍റെ വ്യക്തമായ ലക്ഷണമാണെന്ന് പൊലിസ് മുന്നറിയിപ്പ് നൽകുന്നു. അപരിചിതമായ നമ്പറുകളിലേക്ക് വിളിക്കുകയോ വാട്സാപ്പ് വഴി ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ പങ്കുവയ്ക്കുകയോ ചെയ്യരുത്.

ഇത്തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ വൈകാതെ തന്നെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Kerala

അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച കേ​സ്; സ​ന്ദീ​പ് വാ​ര്യ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ അ​തി​ജീ​വി​ത​യെ സൈ​ബ​ർ അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന കേ​സി​ൽ സ​ന്ദീ​പ് വാ​ര്യ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വ്യാ​ഴാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റി​. അ​തി​ജീ​വി​ത​യു​ടെ പ​രാ​തി​യി​ൽ സ​ന്ദീ​പ് വാ​ര്യ​ര​ട​ക്കം ആ​റ് പേ​ർ​ക്കെ​തി​രെ​യാ​ണ് സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി ര​ഞ്ജി​ത പു​ളി​ക്ക​നാ​ണ് ഒ​ന്നാം പ്ര​തി. കോ​ൺ​ഗ്ര​സ് അ​നു​കൂ​ലി​യാ​യ അ​ഭി​ഭാ​ഷ​ക ദീ​പ ജോ​സ​ഫ് ര​ണ്ടാം പ്ര​തി​യും ദീ​പ ജോ​സ​ഫ് എ​ന്ന് പേ​രു​ള്ള മ​റ്റൊ​രു അ​ക്കൗ​ണ്ട് ഉ​ട​മ മൂ​ന്നാം പ്ര​തി​യു​മാ​ണ്. സ​ന്ദീ​പ് വാ​ര്യ​ർ നാ​ലാം പ്ര​തി​യും രാ​ഹു​ൽ ഈ​ശ്വ​ർ അ​ഞ്ചാം പ്ര​തി​യു​മാ​ണ്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ വ്ലോ​ഗ​റാ​ണ് കേ​സി​ലെ ആ​റാം പ്ര​തി.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. സൈ​ബ​ർ അ​ധി​ക്ഷേ​പ പ​രാ​തി​യി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ഹു​ൽ ഈ​ശ്വ​റി​ന് തി​ങ്ക​ളാ​ഴ്ച ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ ചി​ത്ര​മോ പേ​രോ സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി പ​ങ്കു​വെ​ച്ചി​ട്ടി​ല്ലെ​ന്നും പ​ണ്ടു​ണ്ടാ​യി​രു​ന്ന പോ​സ്റ്റ് മ​റ്റാ​രോ കേ​സി​ന് ശേ​ഷം കു​ത്തി​പൊ​ക്കി​യ​താ​ണെ​ന്നു​മാ​ണ് മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ സ​ന്ദീ​പ് വാ​ര്യ​ർ പ​റ​യു​ന്ന​ത്.

Kerala

സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്ക് ത​ട​യി​ടാ​ൻ മൊബൈൽ വാ​ലി​ഡേ​ഷ​ൻ പ്ലാ​റ്റ്ഫോം

പ​​​​ര​​​​വൂ​​​​ർ: സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ ത​​​​ട​​​​യാ​​​​ൻ മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​ർ വാ​​​​ലി​​​​ഡേ​​​​ഷ​​​​ൻ പ്ലാ​​​​റ്റ്ഫോം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​ൻ ടെ​​​​ലി​​​​കോം വ​​​​കു​​​​പ്പ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി. ഇ​​​​ത് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കും ഇ​​​​ത​​​​ര ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഉ​​​​പ​​​​ഭോ​​​​ക്തൃ ഐ​​​​ഡ​​​​ന്‍റ​​​​റ്റി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കും എ​​​​ന്ന​​​​താ​​​​ണ് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​വി​​​​ശേ​​​​ഷ​​​​ത.


മാ​​​​ത്ര​​​​മ​​​​ല്ല ഫി​​​​ഷിം​​​​ഗ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​ൻ പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം വ​​​​ഴി ഒ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ സാ​​​​ധി​​​​ക്കും എ​​​​ന്നാ​​​​ണ് ടെ​​​​ലി​​​​കോം വ​​​​കു​​​​പ്പി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ.


ടെ​​​​ലി​​​​കോം വ​​​​കു​​​​പ്പി​​​​ന്‍റെ ലൈ​​​​സ​​​​ൻ​​​​സു​​​​ള്ള മൊ​​​​ബൈ​​​​ൽ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​ർ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം ബാ​​​​ധ​​​​ക​​​​മാ​​​​കു​​​​ക. ബാ​​​​ങ്കു​​​​ക​​​​ൾ, ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് സ്വ​​​​മേ​​​​ധ​​​​യാ ഇ​​​​തി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കാ​​​​മെ​​​​ന്നും ടെ​​​​ലി​​​​കോം വ​​​​കു​​​​പ്പ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​ർ വാ​​​​ലി​​​​ഡേ​​​​ഷ​​​​ൻ (എം​​​​എ​​​​ൻ​​​​വി ) പ്ലാ​​​​റ്റ്ഫോ​​​​മി​​​​ലൂ​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​ർ ശ​​​​രി​​​​യാ​​​​യ വ്യ​​​​ക്തി​​​​യു​​​​ടേ​​​​ത് ആ​​​​ണോ എ​​​​ന്ന് പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ഉ​​​​റ​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും.


ഏ​​​​താ​​​​നും മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ എം​​​​എ​​​​ൻ​​​​വി സം​​​​വി​​​​ധാ​​​​നം പൂ​​​​ർ​​​​ണ​​​​മാ​​​​യും സ​​​​ജ്ജ​​​​മാ​​​​കും. ഇ​​​​തോ​​​​ടെ പു​​​​തി​​​​യ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ തു​​​​റ​​​​ക്കു​​​​മ്പോ​​​​ൾ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കും ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്കും സാ​​​​ധി​​​​ക്കും. ഇ​​​​തു വ​​​​ഴി സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ വ​​​​ലി​​​​യ തോ​​​​തി​​​​ൽ കു​​​​റ​​​​യ്ക്കാ​​​​ൻ ക​​​​ഴി​​​​യും.


നി​​​​ല​​​​വി​​​​ൽ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​രു​​​​ക​​​​ൾ യ​​​​ഥാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​ക​​​​ളു​​​​ടേ​​​​താ​​​​ണെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ഒ​​​​രു സം​​​​വി​​​​ധാ​​​​ന​​​​വു​​​​മി​​​​ല്ല. ഈ ​​​​പ്ര​​​​ശ്ന​​​​ത്തി​​​​ന് പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​നാ​​​​ണ് ടെ​​​​ലി​​​​കോം സൈ​​​​ബ​​​​ർ സു​​​​ര​​​​ക്ഷാ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യു​​​​ന്ന​​​​ത്. ഇ​​​​തി​​​​ലൂ​​​​ടെ ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കും ഫി​​​​ൻ​​​​ടെ​​​​ക്ക് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ടെ​​​​ലി​​​​ഫോ​​​​ൺ ന​​​​മ്പ​​​​രു​​​​ക​​​​ളു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം ടെ​​​​ലി​​​​കോം ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നേ​​​​രി​​​​ട്ട് പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ എം​​​​എ​​​​ൻ​​​​വി സം​​​​വി​​​​ധാ​​​​നം വ​​​​ഴി ക​​​​ഴി​​​​യും.
ടെ​​​​ലി​​​​കോം ക​​​​മ്പ​​​​നി​​​​ക​​​​ൾ സ്വ​​​​മേ​​​​ധ​​​​യാ ഈ ​​​​പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച് മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് പ്ര​​​​യോ​​​​ജ​​​​ന​​​​ക​​​​ര​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും വ​​​​കു​​​​പ്പ് നി​​​​ഷ്ക​​​​ർ​​​​ഷി​​​​ക്കു​​​​ന്നു. ഇ-​​​​കൊ​​​​മേ​​​​ഴ്സ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ഭ​​​​ക്ഷ്യ വി​​​​ത​​​​ര​​​​ണ ഓ​​​​ൺ​​​​ലൈ​​​​ൻ പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് ഈ ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് നി​​​​ബ​​​​ന്ധ​​​​ന​​​​യി​​​​ല്ല. എ​​​​ന്നാ​​​​ൽ ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​രു​​​​ക​​​​ളു​​​​ടെ ആ​​​​ധി​​​​കാ​​​​രി​​​​ക​​​​ത പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ നി​​​​ർ​​​​ദി​​​​ഷ്ട ഫീ​​​​സ് അ​​​​ട​​​​ച്ച് അ​​​​വ​​​​ർ​​​​ക്കും എം​​​​എ​​​​ൻ​​​​വി പ്ലാ​​​​റ്റ്ഫോ​​​​മി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കാ​​​​ൻ സാ​​​​ധി​​​​ക്കും.

Latest News

Corehub Up