Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber Case

മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ബ​ലാ​ത്സം​ഗ കേ​സ്; അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ ഫെ​നി നൈ​നാ​നെ​തി​രെ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ബ​ലാ​ത്സം​ഗ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് സൈ​ബ​ർ പോ​ലീ​സ്. രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്തും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫെ​നി നൈ​നാ​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

സൈ​ബ​റി​ട​ങ്ങ​ളി​ൽ പ​രാ​തി​ക്കാ​രി​യെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പ​ത്ത​നം​തി​ട്ട സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. യു​വ​തി​യു​ടെ ചാ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വെ​ളി​പ്പെ​ടു​ത്തി​യാ​ണ് ഫെ​നി അ​ധി​ക്ഷേ​പ പോ​സ്റ്റി​ട്ട​ത്.

അ​തേ​സ​മ​യം ബ​ലാ​ത്സം​ഗ കേ​സി​ൽ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ മാ​വേ​ലി​ക്ക​ര ജ​യി​ലി​ലേ​ക്ക് മാ​റ്റി. ജ​യി​ലി​ന് മു​ന്നി​ൽ ബി​ജെ​പി-​യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും മു​ൻ​പ് രാ​ഹു​ലി​നെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ക​യ​റും മു​ൻ​പ് മാ​ധ്യ​മ​ങ്ങ​ൾ പ്ര​തി​ക​ര​ണം തേ​ടി​യെ​ങ്കി​ലും രാ​ഹു​ൽ പ​തി​വ് മൗ​നം തു​ട​ർ​ന്നു.

Latest News

Corehub Up