Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber Financial Crimes

ഓ​പ്പ​റേ​ഷ​ന്‍ സൈ​ഹ​ണ്ട് 2.0: സംസ്ഥാനത്ത് 167 പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​​​​ച്ചി: സൈ​​​​ബ​​​​ര്‍ സാ​​​​മ്പ​​​​ത്തി​​​​ക കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ള്‍ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ സൈ​​​​ഹ​​​​ണ്ട് 2.0 എ​​​​ന്ന​​​പേ​​​​രി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ സ്‌​​​​പെ​​​​ഷ​​​​ല്‍ ഡ്രൈ​​​​വി​​​​ല്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത് 167 പേ​​​​ര്‍. 463 കേ​​​​സു​​​​ക​​​​ളാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​ത്. 1,220 റെ​​​​യ്ഡു​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ക​​​​യും 227 പേ​​​​ര്‍​ക്കു നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കു​​​​ക​​​​യും ചെ​​​​യ്തു. 324 ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണു പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.

ഡി​​​​ജി​​​​റ്റ​​​​ല്‍ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ളും ബാ​​​​ങ്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്തു ന​​​​ട​​​​ക്കു​​​​ന്ന സൈ​​​​ബ​​​​ര്‍ ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍​ക്ക് പി​​​​ന്തു​​​​ണ ന​​​​ല്‍​കു​​​​ന്ന ശൃം​​​​ഖ​​​​ല​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യും ത​​​​ട​​​​യു​​​​ക​​​​യും ചെ​​​​യ്യു​​​​ക​​​​യാ​​​​ണ് സ്‌​​​​പെ​​​​ഷ​​​​ല്‍ ഡ്രൈ​​​​വി​​​​ന്‍റെ ല​​​​ക്ഷ്യം. ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ് വി​​​​ശ​​​​ക​​​​ല​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ 422 മ്യൂ​​​​ള്‍ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ള്‍ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യും 670 പേ​​​​ര്‍ ചെ​​​​ക്കു വ​​​​ഴി പ​​​​ണം പി​​​​ന്‍​വ​​​​ലി​​​​ക്കു​​​​ന്ന കേ​​​​സു​​​​ക​​​​ളി​​​​ലും 263 പേ​​​​ര്‍ എ​​​​ടി​​​​എം പി​​​​ന്‍​വ​​​​ലി​​​​ച്ച കേ​​​​സു​​​​ക​​​​ളി​​​​ലും ഉ​​​​ള്‍​പ്പെ​​​​ട്ട​​​​താ​​​​യും ക​​​​ണ്ടെ​​​​ത്തി

ദേ​​​​ശീ​​​​യ സൈ​​​​ബ​​​​ര്‍ ക്രൈം ​​​​റി​​​​പ്പോ​​​​ര്‍​ട്ടിം​​​​ഗ് പോ​​​​ര്‍​ട്ട​​​​ല്‍ വ​​​​ഴി ല​​​​ഭ്യ​​​​മാ​​​​യ പ​​​​രാ​​​​തി​​​​ക​​​​ളും സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സും വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്താ​​​​ണു പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍ ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്ത​​​​ത്. ചെ​​​​ക്ക് വ​​​​ഴി​​​​യും എ​​​​ടി​​​​എം വ​​​​ഴി​​​​യും ത​​​​ട്ടി​​​​പ്പി​​​​ലൂ​​​​ടെ ല​​​​ഭി​​​​ച്ച പ​​​​ണം പി​​​​ന്‍​വ​​​​ലി​​​​ക്കു​​​​ന്ന​​​​വ​​​​രെ​​​​യും മ്യൂ​​​​ള്‍ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ള്‍ ന​​​​ല്‍​കു​​​​ന്ന​​​​വ​​​​രെ​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​യി​​​​രു​​​​ന്നു റെ​​​​യ്ഡു​​​​ക​​​​ളും തു​​​​ട​​​​ര്‍​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും.

 ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണം

സൈ​​​​ബ​​​​ര്‍ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ ജാ​​​​ഗ്ര​​​​ത​ പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ഒ​​​​ടി​​​​പി, പി​​​​ന്‍, സി​​​​വി​​​​വി, പാ​​​​സ്‌​​​​വേ​​​​ഡ് തു​​​​ട​​​​ങ്ങി​​​​യ ബാ​​​​ങ്ക് വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഒ​​​​രി​​​​ക്ക​​​​ലും മ​​​​റ്റാ​​​​രു​​​​മാ​​​​യും പ​​​​ങ്കു​​​​വ‌​​​​യ്ക്ക​​​​രു​​​​ത്. സം​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​യ ലി​​​​ങ്കു​​​​ക​​​​ളി​​​​ല്‍ ക്ലി​​​​ക്ക് ചെ​​​​യ്യ​​​​രു​​​​ത്. പ​​​​രി​​​​ച​​​​യ​​​​മി​​​​ല്ലാ​​​​ത്ത വ​​​​ര്‍​ക്ക് ഫ്രം ​​​​ഹോം അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ടാ​​​​സ്‌​​​​ക് അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള ഓ​​​​ഫ​​​​റു​​​​ക​​​​ളി​​​​ല്‍ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണം.

ഓ​​​​രോ അ​​​​ക്കൗ​​​​ണ്ടി​​​​നും വ്യ​​​​ത്യ​​​​സ്ത​​​​വും ശ​​​​ക്ത​​​​വു​​​​മാ​​​​യ പാ​​​​സ്‌​​​​വേ​​​​ഡു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യും ടു ​​​​ഫാ​​​​ക്ട​​​​ര്‍ ഓ​​​​ഥ​​​​ന്‍റി​​​​ക്കേ​​​​ഷ​​​​ന്‍​പോ​​​​ലു​​​​ള്ള സു​​​​ര​​​​ക്ഷാ​​​സം​​​​വി​​​​ധാ​​​​നം സ​​​​ജീ​​​​വ​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യ​​​​ണം. സം​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​യ സൈ​​​​ബ​​​​ര്‍ സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ട്ടാ​​​​ല്‍ ഉ​​​​ട​​​​ന്‍ 1930 എ​​​​ന്ന ഹെ​​​​ല്‍​പ്‌​​​​ലൈ​​​​ന്‍ ന​​​​മ്പ​​​​റി​​​​ലോ https://cybercrime.gov.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റ് വ​​​​ഴി​​​​യോ പ​​​​രാ​​​​തി ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up