കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളായ ‘പോരാളി ഷാജി’, ‘അമ്പാടിമുക്ക് സഖാക്കൾ’ തുടങ്ങിയവയുടെ അഡ്മിൻമാരെ അന്വേഷണ സംഘം ചോദ്യം ചെയ്യും.
പ്രചാരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരികയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സംഘടിതമായി വർഗീയ പ്രചാരണം നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്കെതിരെ കൂടുതൽ കർശനമായ നിയമവകുപ്പുകൾ കൂടി ചുമത്തുന്ന കാര്യം അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട്.