Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cycle

Wayanad

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നീ​റോ ച​ക്ര​വ​ർ​ത്തി​യു​ടെ പ​ക​ർ​പ്പു​ക​ൾ: കെ.​എ​ൽ. പൗ​ലോ​സ്

പു​ൽ​പ്പ​ള്ളി: നാ​ടി​നെ തീ​റ്റി​പ്പോ​റ്റു​ന്ന ക​ർ​ഷ​ക​രു​ടെ ക​ണ്ണീ​ർ കാ​ണാ​ൻ കൂ​ട്ടാ​ക്കാ​ത്ത കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ റോ​മാ ന​ഗ​രം ക​ത്തി​യ​പ്പോ​ൾ വീ​ണ മീ​ട്ടി​യ നീ​റോ ച​ക്ര​വ​ർ​ത്തി​യെ പോ​ലെ​യാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൽ. പൗ​ലോ​സ് ആ​രോ​പി​ച്ചു. ക​ട​ക്കെ​ണി​യി​ലാ​യ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഭൂ​മി വി​ൽ​പ​ന​യ്ക്കെ​ന്ന് ബാ​ന​ർ സ്ഥാ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് ക​മ്മി​റ്റി കേ​ര​ള ബാ​ങ്ക് ശാ​ഖ​യ്ക്കു മു​ന്പി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും അ​വ​രെ സ​ഹാ​യി​ക്കാ​നും ബാ​ധ്യ​ത​യു​ണ്ടെ​ന്ന ചി​ന്ത കേ​ന്ദ്ര-​സം​സ്ഥാ​ന ഭ​ര​ണ​ച​ക്രം തി​രി​ക്കു​ന്ന​വ​ർ​ക്കി​ല്ല. ബാ​ങ്കു​ക​ളി​ൽ​നി​ന്നു വാ​യ്പ​യെ​ടു​ത്ത് കൃ​ഷി​യി​റ​ക്കു​ന്ന ക​ർ​ഷ​ക​നെ വ​ര​ൾ​ച്ച​യും അ​തി​വ​ർ​ഷ​വും രോ​ഗ​കീ​ട​ബാ​ധ​ക​ളും ഒ​രു​ഭാ​ഗ​ത്ത് ത​ള​ർ​ത്തു​ന്നു. മ​റു​ഭാ​ഗ​ത്ത് നി​ത്യേ​ന​യെ​ന്നോ​ണം വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്നു. മി​ച്ചം കി​ട്ടു​ന്ന വി​ള​ക​ൾ​ക്ക് ന്യാ​യ​മാ​യ വി​ല​യും ല​ഭി​ക്കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​ടും​ബ​ത്തി​ന്‍റെ നി​ത്യ​ച്ചെ​ല​വു​ക​ൾ, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, ചി​കി​ത്സ ആ​വ​ശ്യ​ങ്ങ​ൾ തു​ട​ങ്ങി​യ ജീ​വ​ൽ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് പ​ല​പ്പോ​ഴും വാ​യ്പ​യു​ടെ പ​ലി​ശ പോ​ലും സ​മ​യ​ത്ത് അ​ട​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പ​ലി​ശ ര​ഹി​ത കാ​ർ​ഷി​ക വാ​യ്പാ​പ​ദ്ധ​തി സം​സ്ഥാ​ന​ത്തു​ണ്ടാ​യി​ട്ടും ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ ക​ർ​ഷ​ക​ർ​ക്ക് ഗു​ണം ല​ഭി​ച്ചി​ല്ല.

ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ച ഇ​ള​വ് തു​ക ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കാ​തെ സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്.വീ​ണ്ടും ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ ജ​പ്തി, ക​ര​സ്ഥ​പ്പെ​ടു​ത്ത​ൽ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്പ്പി​ക്ക​ണം. കൃ​ഷി​ക്കാ​ർ​ക്ക് ക​ടാ​ശ്വാ​സം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും പൗ​ലോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, പി.​ഡി. സ​ജി, ബീ​ന ജോ​സ്, കെ.​പി. മ​ധു, ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ, ലി​സി സാ​ബു, ഗി​രി​ജ കൃ​ഷ്ണ​ൽ, ജി​നി തോ​മ​സ്, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, പി.​ഡി. ജോ​ണി, കെ.​ജി, ബാ​ബു, എ​ൽ​ദോ​സ്, സ​ണ്ണി സെ​ബാ​സ്റ്റ്യ​ൻ, വി.​ഡി. ജോ​സ്, മാ​ണി ക​ണ്ട​ത്തി​ൻ​ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up