Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Czechrepublic

അ​വ​സാ​ന നി​മി​ഷ​ത്തെ പെ​നാ​ൽ​റ്റി ര​ക്ഷി​ച്ചു; ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​നെ സ​മ​നി​ല​യി​ൽ പൂ​ട്ടി ദ​ക്ഷി​ണാ​ഫ്രി​ക്ക

അ​റ്റ്ലാ​ന്‍റ്: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഗ്രൂ​പ്പ് എ​യി​ൽ ചെ​ക്ക് റി​പ്പ​ബ്ലി​ക് ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ത്സ​രം (1 -1) സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ആ​റാം മി​നി​റ്റി​ൽ മു​ന്നി​ലെ​ത്തി​യ ചെ​ക്ക് ടീ​മി​നെ​തി​രെ ക​ളി​യ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ പെ​നാ​ൽ​റ്റി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ര​ക്ഷി​ച്ച​ത്.

ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​നാ​യി മൈ​ക്ക​ൽ സാ​ദി​ലെ​ക്കും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി തെ​ബോ​ഹോ മൊ​ക്കൊ​യ്‌​ന​യും സ്കോ​ർ ചെ​യ്‌​തു. ഇ​തോ​ടെ ഇ​രു ടീ​മി​നും ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഒ​രു പോ​യി​ന്‍റാ​യി. മ​ത്സ​ര​ത്തി​ന്‍റെ ആ​രം​ഭ ഘ​ട്ട​ത്തി​ൽ ചെ​ക്ക് റിപ്പ​‌ബ്ലി​ക്കി​ന്‍റെ ആ​ധി​പ​ത്യ​മാ​ണ് ക​ണ്ട​ത്.

ഗോ​ൾ വ​ഴ​ങ്ങി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് മൂ​ർ​ച്ച കൂ​ട്ടി. കി​ട്ടി​യ അ​വ​സ​ര​ങ്ങ​ളി​ൽ ചെ​ക്ക് റി​പ്പ​ബ്ലി​ക്കും മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ മാ​ത്രം അ​ക​ന്നു​നി​ന്നു. ല​ഭി​ച്ച മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ഇ​രു ടീ​മി​നും മു​ത​ലാ​ക്കാ​ൻ സാ​ധി​ക്കാ​തെ പോ​കു​ക​യും ചെ​യ്‌​തു.

ഒ​ടു​വി​ൽ 80-ാം മി​നി​റ്റി​ൽ ബോ​ക്‌​സി​ൽ പാ​വെ​ൽ സു​ൽ​ക്കി​ന്‍റെ കൈ​യി​ൽ പ​ന്ത് വ​ന്നി​ടി​ച്ച​തി​ന് റ​ഫ​റി പെ​നാ​ൽ​റ്റി സ്പോ​ട്ടി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടി. കി​ക്കെ​ടു​ത്ത തെ​ബോ​ഹോ മൊ​ക്കൊ​യ്‌​ന പ​ന്ത് വ​ല​യി​ലാ​ക്കി. പി​ന്നാ​ലെ വി​ജ​യ ഗോ​ളി​നാ​യി ഇ​രു ടീ​മു​ക​ളും ആ​ക്ര​മി​ച്ച് ക​ളി​ച്ചെ​ങ്കി​ലും ഗോ​ളു​മാ​ത്രം പി​റ​ന്നി​ല്ല.

ചെ​ക്ക് റി​പ്പ​ഹ​ബ്ലി​ക്ക് 12 ഷോ​ട്ടു​ക​ൾ തൊ​ടു​ത്തു​വി​ട്ട​പ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക 17 ഷോ​ട്ടു​ക​ളാ​ണ് അ​ടി​ച്ച​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ര​ണ്ട് മ​ഞ്ഞ കാ​ർ​ഡും ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന് ഒ​രു മ​ഞ്ഞ കാ​ർ​ഡു​മാ​ണ് ല​ഭി​ച്ച​ത്. 

Latest News

Corehub Up