തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തമിഴ്നാട് വ്യവസായി ഡി. മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് അന്വേഷണസംഘം ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രവാസി വ്യവസായിയുമായി ഡി. മണിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാനായില്ല.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി പരാമർശിച്ച പ്രധാന പേരായിരുന്നു ഡി. മണിയുടേത്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നതായിരുന്നു ഡി. മണിക്ക് നേരെയുണ്ടായ ആരോപണം. ഉണ്ണികൃഷ്ണൻ പോറ്റിയുമായാണ് ഇടപാടുകൾ നടത്തിയത് എന്നും മൊഴിയുണ്ടായിരുന്നു.
അതേസമയം, കേസിൽ തനിക്ക് പങ്കില്ലെന്നും താൻ നിരപരാധിയാണെന്നുമായിരുന്നു മണി പറഞ്ഞത്. കേരളത്തിലേക്ക് അധികം വരാറില്ല. ശബരിമലയില്‍ ഇതുവരെ വന്നിട്ടില്ല. താൻ ഉപയോഗിക്കുന്നത് ഉറ്റസുഹൃത്തായ ബാലമുരുകന്റെ സിം ആണ്. രണ്ടുപേര്‍ക്കും ഈ കേസുമായി ഒരു ബന്ധവുമില്ല. ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചു. ചെറിയ ബിസിനസുകള്‍ മാത്രമാണ് ഉള്ളത്. അന്വേഷണത്തോട് സഹകരിക്കുമെന്നും മണി വ്യക്തമാക്കിയിരുന്നു.