Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Da And Dr

പ​ത്തു​കോ​ടി രൂ​പ സ​ർ​ക്കാ​ർ ന​ൽ​കി; കെ​എ​സ്ആ​ർ​ടി​സി​യി​ൽ ര​ണ്ടു ഗ​ഡു ഡി​എ​യും ഡി​ആ​റും അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ര​ണ്ടു​ഗ​ഡു ഡി​എ അ​നു​വ​ദി​ച്ചു. പെ​ൻ​ഷ​ൻ​കാ​രു​ടെ ര​ണ്ടു ഗ​ഡു ഡി​ആ​റും അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി. ഡി​എ, ഡി​ആ​ർ എ​ന്നി​വ​യി​ൽ എ​ഴു ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു ല​ഭി​ക്കു​ക.

ഇ​തി​നാ​യി 10 കോ​ടി രൂ​പ അ​ധി​ക സ​ഹാ​യ​മാ​യി കോ​ർ​പ​റേ​ഷ​നു സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​താ​യും മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണം 2022 ജ​നു​വ​രി മു​ത​ൽ സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യം ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് പ​രി​ഷ്ക​രി​ച്ച​ത്.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​പ്പോ​ൾ ര​ണ്ടു ഗ​ഡു ഡി​എ, ഡി​ആ​ർ അ​നു​വ​ദി​ക്കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി​ക്കു സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​യി ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​തു​വ​രെ 1,574 കോ​ടി രൂ​പ​യാ​ണ് ന​ൽ​കി​യ​ത്. ഇ​തി​ൽ 1,439 കോ​ടി രൂ​പ പ്ര​ത്യേ​ക സ​ഹാ​യ​മാ​യി ല​ഭി​ച്ചു.

ബ​സ് വാ​ങ്ങു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ല​ധ​ന ചെ​ല​വി​നാ​യി 135 കോ​ടി രൂ​പ​യും ല​ഭി​ച്ചു. ബ​ജ​റ്റ് വ​ക​യി​രു​ത്ത​ൽ 1,035 കോ​ടി രൂ​പ​യും. 539 കോ​ടി രൂ​പ​യാ​ണ് അ​ധി​ക സ​ഹാ​യ​മാ​യി ല​ഭി​ച്ച​ത്.

Latest News

Corehub Up