Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Da Hike

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഡി​എ ന​ൽ​കാ​ൻ ശ്ര​മി​ക്കും: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് കു​ടി​ശി​ക​യു​ള്ള ഡി​എ ന​ൽ​കാ​ൻ തീ​വ്ര​ശ്ര​മം ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ഡി​എ വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജീ​വ​ന​ക്കാ​രു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​യ ഡി​എ ന​ൽ​കാ​ൻ എ​ങ്ങ​നെ​യെ​ങ്കി​ലും പ​ണം ഒ​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. നി​ല​വി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ​ക്ക​ൽ ഇ​തി​നാ​വ​ശ്യ​മാ​യ തു​ക​യി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചു.

ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലു​മാ​യി ച​ർ​ച്ച ചെ​യ്യാ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി​യെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ശ​മ്പ​ളം ഗ​ഡു​ക്ക​ളാ​യി ന​ൽ​കി​യി​രു​ന്ന രീ​തി മാ​റ്റി ഒ​ന്നാം​തീ​യ​തി ത​ന്നെ ഒ​രു​മി​ച്ച് ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Latest News

Corehub Up