കൊല്ലം: ക്ഷീരമേഖലയില്‍ വൈവിധ്യവത്കരണം നടപ്പാക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ. കൊല്ലം പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കാലിത്തീറ്റയുടെ അനിയന്ത്രിതമായ വിലക്കയറ്റമാണ് ക്ഷീരമേഖല നേരിടുന്ന പ്രധാന പ്രതിസന്ധി. എപ്പോഴും പാല്‍വില കൂട്ടിയതുകൊണ്ടുമാത്രം ക്ഷീര കര്‍ഷകരെ രക്ഷിക്കുകയെന്നത് പ്രായോഗികമല്ല. പാല് ഉത്പാദനം കൂട്ടുന്നതിനു തടസമായി നില്‍ക്കുന്നത് കാലിത്തീറ്റയുടെ അനിയന്ത്രിതമായ വിലക്കയറ്റമാണ്.
കാലിത്തീറ്റ വില നിയന്ത്രണത്തിനുള്ള നടപടി സംബന്ധിച്ച് പഠിക്കും. കാലിത്തീറ്റ വിലവര്ധനയ്ക്കനുസരിച്ചുള്ള പാല്‍വില വര്‍ധന കഴിഞ്ഞ സര്‍ക്കാരിന്റെ അംഗീകാരപ്രകാരമാണ് നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കായി ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി നടപ്പാക്കും.
കുട്ടികളുടെ ആഗ്രഹപ്രകാരം അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്കരിക്കും. തൊഴില്‍ ലഭ്യമാക്കാനായി തൊഴില്‍ മേളകള്‍ നടത്തും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നല്ല രീതിയിലുളള താമസ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.