Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dallas Kerala Association

America

ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ടാ​ക്സ് സെ​മി​നാ​ർ മാ​റ്റി​വ​ച്ചു

ഡാ​ള​സ്: ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ​യും മോ​ശം കാ​ലാ​വ​സ്ഥ​യെ​യും തു​ട​ർ​ന്ന് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​നും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി ന​ട​ത്താ​നി​രു​ന്ന വാ​ർ​ഷി​ക ടാ​ക്സ് സെ​മി​നാ​ർ മാ​റ്റി​വ​ച്ചു.

ശ​നി​യാ​ഴ്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​രി​പാ​ടി​യാ​ണ് മാ​റ്റിവ​ച്ച​ത്. സെ​മി​നാ​ർ ഫെ​ബ്രു​വ​രി 15ന് ന​ട​ക്കും. ഗാ​ർ​ല​ൻ​ഡി​ലെ കെഎ​ഡി/​ഐസിഇസി ഹാ​ളി​ൽ വൈ​കു​ന്നേ​രം നാല് മു​ത​ൽ 5.30 വ​രെ​യാ​ണ് പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ​യും പ്ര​സം​ഗ​ക​രു​ടെ​യും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ടാ​ക്സ് സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ൾ​ക്കും പു​തി​യ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​സെ​മി​നാ​റി​ൽ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മ​ൻ​ജി​ത് കൈ​നി​ക്ക​ര (സെ​ക്ര​ട്ട​റി) - 972 679 8555.

NRI

ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ഡാ​ള​സ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റാ​യ ഡോ. ​യു.​പി.​ആ​ർ. മേ​നോ​ൻ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.

ക​ള​രി, മോ​ഹി​നി​യാ​ട്ടം, കേ​ര​ള ന​ട​നം, മാ​ർ​ഗം​ക​ളി, ഒ​പ്പ​ന, തെ​യ്യം, ക​ഥ​ക​ളി, പു​ലി​ക്ക​ളി, ഓ​ട്ട​ൻ​തു​ള്ള​ൽ തു​ട​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ക​ലാ​രൂ​പ​ങ്ങ​ൾ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. വ​ള്ളം​ക​ളി, നാ​ട​ൻ​നൃ​ത്തം, വ​ർ​ണ​ച്ചു​വ​ട് തു​ട​ങ്ങി​യ മ​നോ​ഹ​ര​മാ​യ നൃ​ത്ത​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

സു​ബി ഫി​ലി​പ്പ് (ആ​ർ​ട്ട്സ് ഡ​യ​റ​ക്‌​ട​ർ), മ​ഞ്ജി​ത് കൈ​നി​ക്ക​ര (സെ​ക്ര​ട്ട​റി), ദീ​പ​ക് നാ​യ​ർ, മാ​ത്യു നൈ​നാ​ൻ, ജ​യ്സി ജോ​ർ​ജ്, വി​നോ​ദ് ജോ​ർ​ജ്, ബേ​ബി​കൊ​ടു​വ​ത്ത്, ദീ​പു ര​വീ​ന്ദ്ര​ൻ, അ​ന​ശ്വ​ർ മാ​മ്പി​ള്ളി, ഡിം​പി​ൾ ജോ​സ​ഫ്, സാ​ബു മാ​ത്യു, ഫ്രാ​ൻ​സി​സ് അം​ബ്രോ​സ്, തോ​മ​സ് ഈ​ശോ, നെ​ബു കു​ര്യാ​ക്കോ​സ്, ടോ​മി നെ​ല്ലു​വേ​ലി​ൽ, ഷി​ബു ജെ​യിം​സ്, സി​ജു വി. ​ജോ​ർ​ജ്, ഷി​ജു എ​ബ്ര​ഹാം, എം​സി​മാ​രാ​യ സി​ബി ത​ല​ക്കു​ളം, സു​ധി​ഷ് നാ​യ​ർ, സു​ഭി ഫി​ലി​പ്പ്, മീ​ര മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

NRI

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ശ​നി‌‌​യാ​ഴ്ച

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം ശ​നി‌‌​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഗ്രി​ഗോ​റി​യോ​സ് മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ആ​രം​ഭി​ക്കും. നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഡോ. ​യു.​പി ആ​ർ. മേ​നോ​ൻ ഓ​ണ​സ​ന്ദേ​ശം ന​ൽ​കും. ക​ഥ​ക​ളി, പു​ലി​ക്ക​ളി, ക​ള​രി, മോ​ഹി​നി​യാ​ട്ടം, കേ​ര​ള ന​ട​നം, മാ​ർ​ഗം​ക​ളി, ഒ​പ്പ​ന, തെ​യ്യം, ഓ​ട്ട​ൻ​തു​ള്ള​ൽ തു​ട​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ക​ലാ​രൂ​പ​ങ്ങ​ൾ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കും.

മ​നോ​ഹ​ര​മാ​യ അ​ത്ത​പ്പൂ​ക്ക​ള​വും ഒ​രു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​ബി ഫി​ലി​പ്പ് (ആ​ർ​ട്ട്‌​സ് ഡ​യ​റ​ക്ട​ർ) - 972 352 7825, പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ (പ്ര​സി​ഡ​ന്‍റ്) - 469 449 1905, മ​ഞ്ജി​ത് കൈ​നി​ക്ക​ര (സെ​ക്ര​ട്ട​റി) - 972 679 8555.

Latest News

Corehub Up