കോവളം: റിസോർട്ടിൽ ബഹളം വയ്ക്കുന്നതായ വിവരം അന്വേഷിക്കാനെത്തിയ പോലീസ് ജീപ്പിനു കേടുവരുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളാർ കെ.എസ്. റോഡിൽ ഒലിപ്പുകവിള ചരുവിള വീട്ടിൽ വിഷ്ണു മണിക്കുട്ടൻ (19) ആണ് അറസ്റ്റിലായത്.
ശനിയാഴ് ച രാത്രിയിൽ കോവളത്തായിരുന്നു സംഭവം. പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വിഷ്ണു ജീപ്പിന്റെ വലതുവശത്തെ കണ്ണാടിക്കു കേടുകൾ വരുത്തുകയും റെയിൻ ഗാർഡ് തല്ലിപ്പൊട്ടിക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും കോവളം പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.