Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Database

എൻഎംആർ പദ്ധതി; രജിസ്റ്റർ ചെയ്തത് 1800 പേർ മാത്രം

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ അ​​​ലോ​​​പ്പ​​​തി ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കേ​​​ന്ദ്രീ​​​കൃ​​​ത ഡാ​​​റ്റാ​​​ബേ​​​സ് നി​​​ർ​​​മി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ 2024ൽ ​​​കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കി​​​യ നാ​​​ഷ​​​ണ​​​ൽ മെ​​​ഡി​​​ക്ക​​​ൽ ര​​​ജി​​​സ്റ്റ​​​ർ (എ​​​ൻ​​​എം​​​ആ​​​ർ) പ​​​ദ്ധ​​​തി​​​യി​​​ൽ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്നു.

ഇ​​​തു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രി​​​ൽ 0.5 ശ​​​ത​​​മാ​​​നം ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രു​​​ടെ അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണു ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ച്ച​​​ത്. നാ​​​ഷ​​​ണ​​​ൽ മെ​​​ഡി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ഏ​​​ക​​​ദേ​​​ശം 1800 പേ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ച്ച​​​ത്.

സം​​​സ്ഥാ​​​ന മെ​​​ഡി​​​ക്ക​​​ൽ കൗ​​​ണ്‍സി​​​ലു​​​ക​​​ളു​​​ടെ​​​യും എ​​​ൻ​​​എം​​​സി​​​യു​​​ടെ​​​യും വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​നാ​​​യി 30,000 ത്തോ​​​ളം അ​​​പേ​​​ക്ഷ​​​ക​​​ൾ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ല​​​ഭ്യ​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

രാ​​​ജ്യ​​​ത്തെ 13 ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന അ​​​ലോ​​​പ്പ​​​തി ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഒ​​​രു ഏ​​​കീ​​​കൃ​​​ത പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് എ​​​ൻ​​​എം​​​ആ​​​ർ പ​​​ദ്ധ​​​തി​​​കൊ​​​ണ്ടു സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്. തു​​​ട​​​ക്ക​​​ത്തി​​​ൽ നി​​​ർ​​​ബ​​​ന്ധി​​​ത ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ട്ട​​​തോ​​​ടെ 2025 ഓ​​​ഗ​​​സ്റ്റി​​​ൽ ഇ​​​ത് സ​​​ന്ന​​​ദ്ധ ര​​​ജി​​​സ്ട്രേ​​​ഷ​​​നാ​​​ക്കി മാ​​​റ്റാ​​​ൻ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യി.

Latest News

Corehub Up