Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Day And Night Stike

ലോ​ക്ഭ​വ​നു മു​ന്നി​ൽ കോ​ണ്‍​ഗ്ര​സ് രാ​പ്പ​ക​ൽ സ​മ​രം ഇ​ന്നും നാ​ളെ​യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ലൂ​​​ടെ മ​​​ഹാ​​​ത്മ​​​ഗാ​​​ന്ധി ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി​​​യു​​​ടെ അ​​​ന്തസ​​​ത്ത ത​​​ക​​​ർ​​​ത്ത മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചും തൊ​​​ഴി​​​ൽ അ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​വി​​​ധം ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മം പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും ഇ​​​ന്നും നാ​​​ളെ​​​യും ലോ​​​ക്ഭ​​​വ​​​നു മു​​​ന്നി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രാ​​​പ​​​ക​​​ൽ സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ​​​ന​​​ൽ അ​​​റി​​​യി​​​ച്ചു.

രാ​​​വി​​​ലെ 10ന് ​​​എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി രാ​​​പ​​​ക​​​ൽ സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​​പി​​​സി​​​സി പ്ര​​​സി​​​സ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ, എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദീ​​​പാ​​​ദാ​​​സ് മു​​​ൻ​​​ഷി, ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, കെ.​​​സു​​​ധാ​​​ക​​​ര​​​ൻ, ശ​​​ശി ത​​​രൂ​​​ർ, കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, എം​​​പി മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ, മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. നാ​​​ളെ​​​രാ​​​വി​​​ലെ 10 ന് ​​​രാ​​​പ​​​ക​​​ൽ സ​​​മ​​​രം സ​​​മാ​​​പി​​​ക്കും.

Latest News

Corehub Up