Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dead By Police

America

ഒ​മാ​ഹ​യി​ൽ കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; യു​വ​തി പോലീ​സി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ചു

ഒ​മാ​ഹ (നെ​ബ്രാ​സ്ക): വാ​ൾ​മാ​ർ​ട്ടി​ൽ നി​ന്ന് ക​ത്തി മോ​ഷ്ടി​ച്ച് മൂ​ന്ന് വ​യ​​സുകാര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച യു​വ​തി പോലീ​സി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ചു. നോ​മി ഗു​സ്മാ​ൻ (31) എ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. ക​ട​യി​ൽ നി​ന്ന് മോ​ഷ്ടി​ച്ച ക​ത്തി​യു​മാ​യി കു​ഞ്ഞി​രു​ന്ന ഷോ​പ്പിം​ഗ് കാ​ർ​ട്ടു​മാ​യി പു​റ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന യു​വ​തി​യെ പോ​ലീ​സ് ത​ട​ഞ്ഞു.

ക​ത്തി താ​ഴെ​യി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​ർ വ​ഴ​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് കു​ഞ്ഞി​ന്‍റെ മു​ഖ​ത്ത് ക​ത്തി കൊ​ണ്ട് പ​രി​ക്കേ​ൽ​പ്പി​ച്ച​തോ​ടെ പോ​ലീ​സ് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ കു​ട്ടി നി​ല​വി​ൽ സു​ര​ക്ഷി​ത​നാ​ണ്.

Latest News

Corehub Up