Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deadline

റേഷൻ ലൈസൻസ് കൈമാറ്റം: സമയപരിധി ഡിസംബർ 31 വരെ

തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ന​​ന്ത​​രാ​​വ​​കാ​​ശി​​ക​​ൾ​​ക്കു റേ​​ഷ​​ൻ ക​​ട ലൈ​​സ​​ൻ​​സ് കൈ​​മാ​​റാ​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി ഡി​​സം​​ബ​​ർ 31 വ​​രെ നീ​​ട്ടി.

ഈ ​​മാ​​സം 30നു ​​സ​​മ​​യ​​പ​​രി​​ധി ക​​ഴി​​യ​​വേ, പ​​ല​​ർ​​ക്കും ലൈ​​സ​​ൻ​​സ് മാ​​റ്റി​​യെ​​ടു​​ക്കാ​​നാ​​യി​​ട്ടി​​ല്ല. അ​​തി​​നാ​​ൽ, സാ​​വ​​കാ​​ശം വേ​​ണ​​മെ​​ന്നു വ്യാ​​പാ​​രി​​ക​​ൾ ഭ​​ക്ഷ്യ​​മ​​ന്ത്രി അ​​നൂ​​പ് ജേ​​ക്ക​​ബി​​നോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്ന്, വി​​ഷ​​യ​​ത്തി​​ൽ അ​​ടി​​യ​​ന്ത​​ര​​മാ​​യി റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കാ​​ൻ പൊ​​തു​​വി​​ത​​ര​​ണ ഉ​​പ​​ഭോ​​ക്തൃ​​കാ​​ര്യ ക​​മ്മീ​​ഷ​​ണ​​ർ​​ക്കു മ​​ന്ത്രി നി​​ർ​​ദേ​​ശം ന​​ൽ​​കി.

റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു സ​​മ​​യ​​പ​​രി​​ധി നീ​​ട്ടി​​യ​​ത്. നേ​​ര​​ത്തേ, ലൈ​​സ​​ൻ​​സി​​യാ​​യി തു​​ട​​രാ​​നു​​ള്ള പ്രാ​​യ​​പ​​രി​​ധി 70 ൽ ​​നി​​ന്ന് 75 ആ​​ക്കി​​യി​​രു​​ന്നു.

International

ഇ​റാ​ന് സ​മ​യ​പ​രി​ധി ര​ണ്ടാ​ഴ്ച കൂ​ടി ന​ൽ​ക​ണം, ട്രം​പി​നോ​ട് അ​ഭ്യ​ർ​ഥ​ന​യു​മാ​യി പാ​ക് പ്ര​ധാ​ന​മ​ന്ത്രി

ഇ​സ്‌​ലാ​മാ​ബാ​ദ്: ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​റാ​ന് ന​ൽ​കി​യ അ​ന്ത്യ​ശാ​സ​നം ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്.

"മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന യു​ദ്ധം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​ശ്ര​മ​ങ്ങ​ൾ​ക്ക് ഫ​ലം കൈ​വ​രി​ക്കാ​ൻ ക​ഴി​യും. ന​യ​ത​ന്ത്രം ന​ട​ക്കു​ന്ന​തി​നാ​യി സ​മ​യ​പ​രി​ധി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടാ​ൻ ഞാ​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​നോ​ട് ആ​ത്മാ​ർ​ത്ഥ​മാ​യി അ​ഭ്യ​ർ​ഥി​ക്കു​ന്നു'.-​ഷ​ഹ​ബാ​സ് ഷെ​രീ​ഫ് എ​ക്സി​ൽ കു​റി​ച്ചു.

അ​തേ കാ​ല​യ​ള​വി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്ക​ണ​മെ​ന്നും പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ട്രം​പി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ഇ​റാ​ൻ നാ​ഗ​രി​ക​ത​യെ ഇ​ന്ന് രാ​ത്രി ഇ​ല്ലാ​താ​ക്കു​മെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ ഭീ​ഷ​ണി. ഇ​റാ​ന്‍റെ മു​ഴു​വ​ൻ നാ​ഗ​രി​ക​ത​യും ഇ​ന്ന് രാ​ത്രി മ​രി​ക്കും, അ​വ​ർ ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രി​ല്ലെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​ച്ചു.

അ​ങ്ങ​നെ സം​ഭ​വി​ക്ക​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല, പ​ക്ഷേ ഇ​ന്ന് അ​ത് സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​റാ​നി​ൽ സ​മ്പൂ​ർ​ണ​വു​മാ​യ ഭ​ര​ണ​മാ​റ്റം സം​ഭ​വി​ച്ചു. എ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യ എ​ന്തെ​ങ്കി​ലും ഒ​ന്ന് സം​ഭ​വി​ക്കാം. ലോ​ക ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ദി​വ​സ​മാ​യി ഇ​ന്ന് രാ​ത്രി മാ​റും. 47 വ​ർ​ഷ​ത്തെ കൊ​ള്ള, അ​ഴി​മ​തി, കൊ​ല​പാ​ത​കം എ​ന്നി​വ അ​വ​സാ​നി​ക്കും.-​ട്രം​പ് കു​റി​ച്ചു.

Education

ആ​ർ​മി അ​ഗ്നി​വീ​ർ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ: അ​വ​സാ​ന തീ​യ​തി 10 വ​രെ നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഗ്നി​​​വീ​​​ർ (ആ​​​ർ​​​മി) റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​നു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ ​​​മാ​​​സം 10 വ​​​രെ നീ​​​ട്ടി.

അ​​​ഗ്നി​​​പ​​​ഥ് സ്കീ​​​മി​​​ന് കീ​​​ഴി​​​ൽ അ​​​ഗ്നി​​​വീ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി, അ​​​ഗ്നി​​​വീ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, അ​​​ഗ്നി​​​വീ​​​ർ ക്ല​​​ർ​​​ക്ക്/​​​സ്റ്റോ​​​ർ കീ​​​പ്പ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, അ​​​ഗ്നി​​​വീ​​​ർ ട്രേ​​​ഡ്സ്മാ​​​ൻ (10ാം ക്ലാ​​​സ് & എ​​​ട്ടാം ക്ലാ​​​സ്) തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

Kerala

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക; തീ​യ​തി നീ​ട്ടി​ല്ല, അ​വ​ധി​ദി​വ​സം സ്വീ​ക​രി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു​ദി​വ​സം അ​വ​ധി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി നീ​ട്ടി​ല്ലെ​ന്നും അ​വ​ധി ദി​വ​സം പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍.

23നു ​തി​ങ്ക​ളാ​ഴ്ച​യാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി. തി​യ​തി നീ​ട്ടു​ക​യോ അ​വ​ധി​ദി​വ​സ​ങ്ങ​ളാ​യ 20നും 22​നും പ​ത്രി​ക സ്വീ​ക​രി​ക്കു​ക​യോ വേ​ണ​മെ​ന്ന് രാ​ഷ്‌ട്രീ​യ​പ്പാ​ര്‍​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

20നു ​റം​സാ​ന്‍ അ​വ​ധി​യാ​ണ്. പെ​രു​ന്നാ​ള്‍ അ​ടു​ത്ത ദി​വ​സ​ത്തി​ലേ​ക്കു മാ​റി​യാ​ല്‍ 21നും ​സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ അ​വ​ധി​യാ​യേ​ക്കും. 22ന് ​ഞാ​യ​റാ​ഴ്ച​യു​മാ​ണ്. പി​ന്നീ​ട് പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന ദി​നം മാ​ത്ര​മാ​ണ് പ്ര​വൃ​ത്തി ദി​ന​മാ​യു​ള്ള​ത്.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ലെ​ന്നും ഇ​ക്കാ​ര്യം രാ​ഷ്‌ട്രീ​യ​പ്പാ​ര്‍​ട്ടി​ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. ഫ​ല​ത്തി​ല്‍ ഇ​നി മൂ​ന്നു​ദി​വ​സം മാ​ത്ര​മേ പ​ത്രി​ക ന​ല്‍​കാ​നാ​വൂ.

Kerala

സ​പ്ലൈ​കോ ആ​ട്ട​യ്ക്ക് കാ​ലാ​വ​ധി ഫെ​ബ്രു​വ​രി 30!, ഏ​പ്രി​ൽ 31..!

പാ​​​​ലാ​​​​വ​​​​യ​​​​ൽ (കാ​സ​ര്‍​ഗോ​ഡ്): ക​​​​ല​​​​ണ്ട​​​​റി​​​​ൽ കാ​​​​ണാ​​​​ത്ത ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​ൽ ക​​​​ണ്ടു​​​​കൊ​​​​ണ്ടാ​​​​ണ് സ​​​​പ്ലൈ​​​​കോ​​​​യ്ക്കു വേ​​​​ണ്ടി ആ​​​​ട്ട ത​​​​യാ​​​​റാ​​​​ക്കി പാ​​​​യ്ക്ക് ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്നു വീ​​​​ണ്ടും തെ​​​​ളി​​​​ഞ്ഞു.

ഇ​​​​ന്ന​​​​ലെ പാ​​​​ലാ​​​​വ​​​​യ​​​​ലി​​​​ലെ റേ​​​​ഷ​​​​ൻ ക​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നു തെ​​​​രു​​​​വം​​​​കു​​​​ന്നേ​​​​ൽ കു​​​​ര്യാ​​​​ച്ച​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തി​​​​നു ല​​​​ഭി​​​​ച്ച എ​​​​പി​​​​എ​​​​ൽ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കാ​​​​യു​​​​ള്ള ഒ​​​​രു കി​​​​ലോ ആ​​​​ട്ട​​​​യു​​​​ടെ പാ​​​​യ്ക്ക​​​​റ്റി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി​​​​യാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത് 31.04.2026 ആ​​​​ണ്. ഇ​​​​തു പാ​​​​യ്ക്ക് ചെ​​​​യ്ത തീ​​​​യ​​​​തി 01.02.2026 ആ​​​​ണ്.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം കേ​​​​ള​​​​ക​​​​ത്ത് വി​​​​ല്പ​​​​ന ന​​​​ട​​​​ത്തി​​​​യ ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് പാ​​​​യ്ക്ക് ചെ​​​​യ്ത ആ​​​​ട്ട ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി​​​​യാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത് ഫെ​​​​ബ്രു​​​​വ​​​​രി 30 ആ​​​​യി​​​​രു​​​​ന്നു. പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു പാ​​​​ലാ​​​​വ​​​​യ​​​​ലി​​​​ൽ​​​നി​​​​ന്നു സ​​​​മാ​​​​ന​​​​മാ​​​​യ സം​​​​ഭ​​​​വം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്.

എ​​​​ല്ലാ പാ​​​​യ്ക്ക​​​​റ്റു​​​​ക​​​​ളി​​​​ലും പാ​​​​യ്ക്കിം​​​​ഗ് തീ​​​​യ​​​​തി​​​​യാ​​​​യി തൊ​​​​ട്ടു​​​​മു​​​​മ്പു​​​​ള്ള ഏ​​​​തെ​​​​ങ്കി​​​​ലു​​​​മൊ​​​​രു മാ​​​​സ​​​​ത്തെ ഒ​​​​ന്നാം തീ​​​​യ​​​​തി​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി​​​​യാ​​​​യി അ​​​​തു​​​​ക​​​​ഴി​​​​ഞ്ഞു​​​​ള്ള മൂ​​​​ന്നാ​​​​മ​​​​ത്തെ മാ​​​​സ​​​​ത്തെ അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി​​​​യു​​​​മാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. മൂ​​​​ന്നാ​​​​മ​​​​ത്തെ മാ​​​​സം ഏ​​​​താ​​​​ണെ​​​​ന്നു നോ​​​​ക്കാ​​​​തെ അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​മ്പോ​​​​ഴാ​​​​ണ് ഫെ​​​​ബ്രു​​​​വ​​​​രി 30 ഉം ​​​​ഏ​​​​പ്രി​​​​ൽ 31 ഉം ​​​​ഒ​​​​ക്കെ അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി​​​​യാ​​​​യി വ​​​​ന്ന​​​​ത്.

പാ​​​​യ്ക്കിം​​​​ഗ് തീ​​​​യ​​​​തി​​​​യെ​​​​ല്ലാം ഒ​​​​ന്നാം തീ​​​​യ​​​​തി​​​ ത​​​​ന്നെ​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ യ​​​​ഥാ​​​​ർ​​​​ഥ തീ​​​​യ​​​​തി​​​​യ​​​​ല്ല രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തെ​​​​ന്ന സം​​​​ശ​​​​യ​​​​വും ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്. സ​​​​പ്ലൈ​​​​കോ​​​​യ്ക്കു വേ​​​​ണ്ടി സ്വ​​​​കാ​​​​ര്യ മി​​​​ല്ലു​​​​ക​​​​ളാ​​​​ണ് ആ​​​​ട്ട ത​​​​യാ​​​​റാ​​​​ക്കി പാ​​​​യ്ക്ക് ചെ​​​​യ്തു​​​ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

പാ​​​​യ്ക്കിം​​​​ഗ് തീ​​​​യ​​​​തി​​​​യു​​​​ടെ​​​​യോ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യോ കാ​​​​ര്യ​​​​ത്തി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് ഇ​​​​വ റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ളി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന സം​​​​ശ​​​​യ​​​​വും ഉ​​​​യ​​​​രു​​​​ന്നു.

സ്വ​​​​കാ​​​​ര്യ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ളി​​​​ലു​​​​ള്ള ആ​​​​ട്ട​​​​ക​​​​ളാ​​​​ണെ​​​​ങ്കി​​​​ൽ ഇ​​​​ത്ത​​​​രം കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ക്കാ​​​​റു​​​​ണ്ട്.

Education

സ്നേ​ഹ​പൂ​ർ​വം പ​ദ്ധ​തി: അ​പേ​ക്ഷാ തീ​യ​തി 22 വ​രെ നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ മി​​​ഷ​​​ൻ മു​​​ഖേ​​​ന ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന, അ​​​ച്ഛ​​​നോ അ​​​മ്മ​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ ഇ​​​രു​​​വ​​​രും മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​തും നി​​​ർ​​​ധ​​​ന​​​രാ​​​യ​​​വ​​​രു​​​മാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദം/ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​രു​​​ദം വ​​​രെ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള പ്ര​​​തി​​​മാ​​​സ ധ​​​ന​​​സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​യാ​​​യ ‘സ്‌​​​നേ​​​ഹ​​​പൂ​​​ർ​​​വം’ പ​​​ദ്ധ​​​തി ധ​​​ന​​​സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി 2025-26 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി പ​​​ഠി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന മേ​​​ധാ​​​വി മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ജ​​​നു​​​വ​​​രി 15 വ​​​രെ വെ​​​ബ്‌​​​സൈ​​​റ്റ് ഓ​​​പ്പ​​​ണാ​​​ക്കി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ചി​​​ല സ്‌​​​കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്യു​​​വാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ഫെ​​​ബ്രു​​​വ​​​രി 22 വ​​​രെ വെ​​​ബ്‌​​​സൈ​​​റ്റ് ഓ​​​പ്പ​​​ണാ​​​ക്കി.

ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ http://kss m.ikm.in-ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.

Kerala

കെ​ട്ടി​ട പെ​ർ​മി​റ്റ് ഫീ​സ് റീ​ഫ​ണ്ടി​നു​ള്ള അ​പേ​ക്ഷാതീ​യ​തി നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പ​​​ഞ്ചാ​​​യ​​​ത്ത്/ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ ച​​​ട്ട​​​ങ്ങ​​​ൾ പ്ര​​​കാ​​​രം ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഈ​​​ടാ​​​ക്കു​​​ന്ന അ​​​പേ​​​ക്ഷാ​​​ഫീ​​​സ്, പെ​​​ർ​​​മി​​​റ്റ് ഫീ​​​സ് എ​​​ന്നി​​​വ 10.04.2023 മു​​​ത​​​ലു​​​ള്ള നി​​​ര​​​ക്ക് പ്ര​​​കാ​​​രം ഒ​​​ടു​​​ക്കി​​​യ​​​വ​​​ർ​​​ക്ക് അ​​​ധി​​​ക​​​മാ​​​യി ഒ​​​ടു​​​ക്കി​​​യ തു​​​ക തി​​​രി​​​കെ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 15 വ​​​രെ നീ​​​ട്ടി.

അ​​​പേ​​​ക്ഷ​​​ക​​​ളി​​​ന്മേ​​​ൽ അ​​​ർ​​​ഹ​​​മാ​​​യ റീ​​​ഫ​​​ണ്ട് ഫെ​​​ബ്രു​​​വ​​​രി 28ന​​​കം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു.

National

അന്വേഷണം പൂർത്തിയാക്കാൻ കോടതികൾ സമയപരിധി നിശ്ചയിക്കുന്നത് കീഴ്‌വഴക്കമല്ലെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ കോ​ട​തി​ക​ൾ സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​തു ചി​ല അ​സാ​ധാ​ര​ണ അ​വ​സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണെ​ന്നും കീ​‌ഴ്‌വ​ഴ​ക്ക​മ​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് ‘പ്ര​തി​ക​ര​ണ’​മാ​യാ​ണെ​ന്നും ‘മു​ൻ​ക​രു​ത​ലാ’​യ​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന വാ​ദ​ത്തി​ന് അ​ടി​വ​ര​യി​ടു​ന്ന​താ​ണ് പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ വി​ല​യി​രു​ത്ത​ൽ.

വ്യാ​ജ​രേ​ഖ​ക​ളു​ണ്ടാ​ക്കി ആ​യു​ധം വാ​ങ്ങി​യെ​ന്ന കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ന് 90 ദി​വ​സ​ത്തെ സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ക​യും പ്ര​തി​ക​ൾ​ക്കു നി​ർ​ബ​ന്ധി​ത ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ക​യും ചെ​യ്ത അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് വി​ശ​ക​ല​നം ചെ​യ്യ​വെ​യാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

അ​ന്വേ​ഷ​ണം നി​ശ്ചി​ത​സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​കു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്പോ​ഴും അ​തി​നു പ്ര​തി​കൂ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​കു​ന്പോ​ഴു​മാ​ണ് കോ​ട​തി​ക​ൾ സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യ സു​പ്രീം​കോ​ട​തി 90 ദി​വ​സ​ത്തെ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

Latest News

Corehub Up