Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Death Row

സൗദിയിൽ വധശിക്ഷ കാത്തുകഴിയുന്നത് 200 എത്യോപ്യക്കാർ

റി​​​​യാ​​​​ദ്: സൗ​​​​ദി​​​​യി​​​​ൽ 200ഓ​​​​ളം എ​​​​ത്യോ​​​​പ്യ​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട് ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ൽ ക​​​​ഴി​​​​യു​​​​ന്നു​​​ണ്ടെ​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്. എ​​​​ത്യോ​​​​പ്യ​​​​ൻ ഓ​​​​ൺ​​​​ലൈ​​​​ൻ പ​​​​ത്ര​​​​മാ​​​​യ ആ​​​​ഡി​​​​സ് സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡാ​​​​ണ് ഇ​​​​ക്കാ​​​​ര്യം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്.

ശി​​​​ക്ഷ കാ​​​​ത്തു​​​​ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​രി​​​​ൽ ഏ​​​​റെ​​​​യും യു​​​​വാ​​​​ക്ക​​​​ളാ​​​​ണെ​​​​ന്നും വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ അ​​​​വ​​​​രു​​​​ടെ ശി​​​​ക്ഷ ന​​​​ട​​​​പ്പാ​​​​ക്കി​​​​യേ​​​​ക്കാ​​​​മെ​​​​ന്നും ശി​​​​ക്ഷ ഇ​​​​ള​​​​വ് ചെ​​​​യ്യാ​​​​ൻ രാ​​​​ജ്യാ​​​​ന്ത​​​​ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നാ​​​​യി അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും എ​​​​ത്യോ​​​​പ്യ​​​​യി​​​​ലെ അ​​​​ഡി​​​​ഗ്രാ​​​​ത് അ​​​​തി​​​​രൂ​​​​പ​​​​ത അ​​​​റി​​​​യി​​​​ച്ചു.

എ​​​​ന്നാ​​​​ൽ, പ​​​​ത്രം പ​​​​റ​​​​യു​​​​ന്ന​​​​ത്ര പേ​​​​ർ വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട​​​​താ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും എ​​​​ങ്കി​​​​ലും മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ക​​​​ട​​​​ത്ത്, ല​​​​ഹ​​​​രി​​​​വ​​​​സ്തു​​​​ക്ക​​​​ൾ കൈ​​​​വ​​​​ശം വ​​​​യ്ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​തി​​​​ന​​​​കം ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട 65 എ​​​​ത്യോ​​​​പ്യ​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ നി​​​​ല​​​​വി​​​​ൽ സൗ​​​​ദി​​​​യി​​​​ലെ ഖാ​​​​മി​​​​സ് മു​​​​ഷൈ​​​​ത്ത് ജ​​​​യി​​​​ലി​​​​ൽ ത​​​​ട​​​​വി​​​​ലാ​​​​ണെ​​​​ന്നും മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഹ്യൂ​​​​മ​​​​ൻ റൈ​​​​റ്റ്സ് വാ​​​​ച്ച് അ​​​​റി​​​​യി​​​​ച്ചു. ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ മൂ​​​​ന്നു​​​​ പേ​​​​രു​​​​ടെ വ​​​​ധ​​​​ശി​​​​ക്ഷ ക​​​​ഴി​​​​ഞ്ഞ മാ​​​​സം 21ന് ​​​​ന​​​​ട​​​​ത്തി​​​​യെ​​​​ന്നും സം​​​​ഘ​​​​ട​​​​ന വ്യ​​​​ക്ത​​​​മാ​​​​ക്കി.

വ​​​​ട​​​​ക്ക​​​​ൻ എ​​​​ത്യോ​​​​പ്യ​​​​യി​​​​ലെ ടി​​​​ഗ്രേ​​​​യി​​​​ലു​​​​ണ്ടാ​​​​യ ആ​​​​ഭ്യ​​​​ന്ത​​​​ര ക​​​​ലാ​​​​പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 2020നും 2022​​​​നു​​​​മി​​​​ട​​​​യി​​​​ൽ രാ​​​​ജ്യ​​​​ത്തു​​​​നി​​​​ന്ന് പ​​​​ലാ​​​​യ​​​​നം ചെ​​​​യ്തു ജി​​​​ബൂ​​​​ട്ടി, യെ​​​​മ​​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ വ​​​​ഴി അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലെ​​​​ത്തി ജോ​​​​ലി ചെ​​​​യ്തു​​​​വ​​​​ര​​​​വേ 2023നും 2024​​​​നു​​​​മി​​​​ട​​​​യി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​വ​​​​രാ​​​​ണ് ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ. സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ൽ നി​​​​രോ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട ല​​​​ഹ​​​​രി സ​​​​സ്യ​​​​മാ​​​​യ ഖാ​​​​ത് കൈ​​​​വ​​​​ശം വ​​​​ച്ച​​​​തി​​​​നാ​​​​ണ് ഇ​​​​വ​​​​രി​​​​ൽ പ​​​​ല​​​​രും അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

ഖാ​​​​തി​​​​ന്‍റെ ഇ​​​​ല​​​​ക​​​​ൾ ച​​​​വ​​​​യ്ക്കു​​​​മ്പോ​​​​ൾ മാ​​​​ര​​​​ക ല​​​​ഹ​​​​രി​​​​ഗു​​​​ളി​​​​ക​​​​യാ​​​​യ ആം​​​​ഫെ​​​​റ്റാ​​​​മി​​​​നു​​​​ക​​​​ൾ​​​​ക്കു സ​​​​മാ​​​​ന​​​​മാ​​​​യ ഉ​​​​ത്തേ​​​​ജ​​​​ക ഫ​​​​ല​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കും.

Latest News

Corehub Up