Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Death Sentences

America

ഇ​ൻ​ഡ്യാ​ന,ഫ്ലോ​റി​ഡ, അ​ലാ​ബാ​മ സം​സ്ഥാ​ന​ങ്ങ​ളി​ൽ  ​മൂ​ന്ന് ത​ട​വു​കാ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ ഒ​രേ ദി​വ​സം മൂ​ന്ന് ത​ട​വു​കാ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. ഇ​ൻ​ഡ്യാ​ന, ഫ്ലോ​റി​ഡ, അ​ലാ​ബാ​മ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച അ​പൂ​ർ​വ​മാ​യ ഈ ​ന​ട​പ​ടി​യു​ണ്ടാ​യ​ത്. ഈ ​വ​ർ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് യുഎ​സി​ൽ ഒ​റ്റ​ദി​വ​സം മൂ​ന്ന് വ​ധ​ശി​ക്ഷ​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

 2010-ൽ ​കാ​മു​കി​യു​ടെ ര​ണ്ട് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ വീ​ടി​ന് തീ​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജെ​ഫ്രി വൈ​സ്ഹീ​റ്റ് (50) എ​ന്ന​യാ​ളു​ടെ വ​ധ​ശി​ക്ഷ ഇ​ൻ​ഡ്യാ​നയിൽ വി​ഷ​വ​സ്തു കു​ത്തിവച്ചു​ ന​ട​പ്പാ​ക്കി.

തൊ​ഴി​ലും താ​മ​സ​വും ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച 75-ക്കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ ജെ​സി ഗ്വാ​ർ​ഡാ​ഡോ​യെ (64) ഫ്ലോ​റി​ഡയിൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​ക്കി.

Latest News

Corehub Up