Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : December

ഇം​​ഗ്ല​​ണ്ടി​​ന്‍റെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​നം ഡി​​സം​​ബ​​റി​​ൽ

ജോ​​ഹ​​ന്നാ​​സ്ബ​​ർ​​ഗ്: ഇം​​ഗ്ല​​ണ്ട് പു​​രു​​ഷ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​നം ഡി​​സം​​ബ​​റി​​ൽ ആ​​രം​​ഭി​​ക്കും.

മൂ​​ന്ന് ഏ​​ക​​ദി​​ന​​വും മൂ​​ന്ന് ടെ​​സ്റ്റും അ​​ട​​ങ്ങു​​ന്ന പ​​ര്യ​​ട​​നം 2026 ഡി​​സം​​ബ​​ർ മു​​ത​​ൽ 2027 ജ​​നു​​വ​​രി വ​​രെ ന​​ട​​ക്കു​​മെ​​ന്ന് ഇം​​ഗ്ല​​ണ്ട് ആ​​ൻ​​ഡ് വെ​​യി​​ൽ​​സ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് (ഇ​​സി​​ബി) അ​​റി​​യി​​ച്ചു.

ഡി​​സം​​ബ​​ർ 17 മു​​ത​​ൽ 21 വ​​രെ ജോ​​ഹ​​ന്നാ​​സ്ബ​​ർ​​ഗി​​ലെ വാ​​ണ്ട​​റേ​​ഴ്സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ആ​​ദ്യ ടെ​​സ്റ്റ് മ​​ത്സ​​രം ന​​ട​​ക്കും.

സെ​​ഞ്ചൂ​​റി​​യ​​നി​​ലെ സൂ​​പ്പ​​ർ​​സ്പോ​​ർ​​ട്ട് പാ​​ർ​​ക്കി​​ൽ പ​​ര​​ന്പ​​രാ​​ഗ​​ത ബോ​​ക്സിം​​ഗ് ഡേ ​​ടെ​​സ്റ്റും ജ​​നു​​വ​​രി 3-7 വ​​രെ കേ​​പ് ടൗ​​ണി​​ലെ ന്യൂ​​ലാ​​ൻ​​ഡ്സ് ക്രി​​ക്ക​​റ്റ് ഗ്രൗ​​ണ്ടി​​ൽ പു​​തു​​വ​​ത്സ​​ര ടെ​​സ്റ്റും ന​​ട​​ക്കും.

ജ​​നു​​വ​​രി 10ന് ​​ആ​​ദ്യ ഏ​​ക​​ദി​​നം പാ​​ളി​​ലെ ബൊ​​ലാ​​ൻ​​ഡ് പാ​​ർ​​ക്കി​​ൽ ന​​ട​​ക്കും. പ​​ര​​ന്പ​​ര​​യി​​ലെ അ​​വ​​സാ​​ന ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ ബ്ലൂം​​ഫോ​​ണ്ടെ​​യ്നി​​ലെ മം​​ഗാ​​ങ് ഓ​​വ​​ലി​​ൽ ന​​ട​​ക്കും.

ഷെ​​ഡ്യൂ​​ൾ ക്ലാ​​ഷ് മൂ​​ലം ട്വ​​ന്‍റി20 പ​​ര​​ന്പ​​ര ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ ഇ​​ത് പി​​ന്നീ​​ട് പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നും ഇ​​സി​​ബി അ​​റി​​യി​​ച്ചു.

Latest News

Corehub Up