കോട്ടയം: ഭിന്നശേഷി സംവരണ വിഷയവുമായി ബന്ധപ്പെട്ട അധ്യാപക നിയമന പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നിലപാട് തികച്ചും വഞ്ചനാപരമാണെന്ന് കേരള കാത്തലിക്ക് ടീച്ചേഴ്സ് ഗില്‍ഡ്.
സുപ്രീംകോടതിയുടെ നിലവിലുള്ള വിധിയുടെ അടിസ്ഥാനത്തില്‍ കേവലം ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ പരിഹരിക്കാവുന്ന പ്രശ്നം വീണ്ടും കോടതി കയറ്റി അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നത് ദുരുദ്ദേശ്യപരമാണ്. പതിനാറായിരത്തോളം അധ്യാപകരെ നേരിട്ട് ബാധിക്കുന്ന ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കണം.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, ഉടന്‍ പരിഹാരം കാണാതെ ഇത്തരത്തില്‍ ഉദാസീനത ഇനിയും തുടരുകയാണെങ്കില്‍ തെരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കും എന്ന് യോഗം മുന്നറിയിപ്പ് നല്കി.
ശക്തമായ സമര പരിപാടികള്‍ കേരളമെങ്ങും സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ബിജു അറിയിച്ചു.