Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Declines

റബര്‍ വാര്‍ഷിക ഉത്പാദനത്തില്‍ വീണ്ടും ഇടിവ് ; ഉപയോഗം 14 ലക്ഷം ടണ്‍

കോ​ട്ട​യം: റ​ബ​ര്‍ ഉ​പ​യോ​ഗം ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം 13,14,000 ട​ണ്ണി​ലേ​ക്ക് കു​തി​ച്ചു​യ​ര്‍പ്പോ​ള്‍ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ല്‍ ഗ​ണ്യ​മാ​യ ഇ​ടി​വെ​ന്നു സൂ​ച​ന. ഫെ​ബ്രു​വ​രി വ​രെ ആ​കെ ഉ​ത്പാ​ദ​നം 8.59 ല​ക്ഷം ട​ണ്ണാ​ണ്. 2024-25ല്‍ ​ആ​കെ ഉ​ത്പാ​ദ​നം 8.75 ല​ക്ഷം ട​ണ്ണാ​യി​രു​ന്നു. നി​ല​വി​ല്‍ പു​റ​ത്തു​വ​ന്ന ക​ണ​ക്ക​നു​സ​രി​ച്ച് പ​തി​ന​യ്യാ​യി​രം ട​ണ്ണി​ന്‍റെ ഉ​ത്പാ​ദ​ന ഇ​ടി​വാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​തേ സ​മ​യം പോ​യ വ​ര്‍ഷം ഫെ​ബ്രു​വ​രി വ​രെ ഷീ​റ്റ്, ക്രം​ബ് ഇ​റ​ക്കു​മ​തി 4,30,932 ട​ണ്ണാ​ണെ​ന്നു ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. അ​താ​യ​ത് ഇ​ന്ത്യ​യി​ലെ ട​യ​ര്‍ ക​മ്പ​നി​ക​ള്‍ ഉ​ള്‍പ്പെ​ടെ റ​ബ​ര്‍ വ്യ​വ​സാ​യി​ക​ള്‍ ഉ​പ​യോ​ഗ​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്നും വി​ദേ​ശ​ത്തു​നി​ന്ന് കൊ​ണ്ടു​വ​രു​ന്നു. അ​ഞ്ചു ശ​ത​മാ​നം നി​കു​തി അ​ട​ച്ചും നി​കു​തി ഇ​ല്ലാ​തെ​യു​മാ​യി മൂന്ന​ര ല​ക്ഷം ട​ണ്ണോ​ളം കോ​മ്പൗ​ണ്ട് റ​ബ​റും ക​ഴി​ഞ്ഞ വ​ര്‍ഷം വ്യ​വ​സാ​യി​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്തി​ട്ടു​ണ്ട്.

ഡി​മാ​ന്‍ഡ് ഇ​ത്ര​യേ​റെ ഉ​യ​ര്‍ന്നി​ട്ടും ക​ഴി​ഞ്ഞ വ​ര്‍ഷം ക​ര്‍ഷ​ക​ര്‍ക്ക് ല​ഭി​ച്ച ശ​രാ​ശ​രി വി​ല കി​ലോ​യ്ക്ക് 170 രൂ​പ മാ​ത്ര​മാ​ണ്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷം മു​ന്‍ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ റ​ബ​ര്‍ ഉ​പ​യോ​ഗ​ത്തി​ല്‍ 3.6 ശ​ത​മാ​നം വ​ര്‍ധ​വാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​താ​യ​ത് 14 ല​ക്ഷം ട​ണ്ണി​ലേ​ക്ക് ഉ​പ​യോ​ഗം വ​ര്‍ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​റ​ക്കു​മ​തി തോ​തി​ല്‍ വീ​ണ്ടും വ​ര്‍ധ​ന​വു​ണ്ടാ​കും. നി​ല​വി​ല്‍ അ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ല്‍ കേ​ര​ളം ഒ​ന്നാ​മ​തും ത്രി​പു​ര ര​ണ്ടാ​മ​തു​മാ​ണ്. ട​യ​ര്‍ ക​മ്പ​നി​ക​ളു​ടെ കൂ​ട്ടാ​യ്മ (ആ​ത്മ)​യു​ടെ സാ​മ്പ​ത്തി​ക മു​ട​ക്കി​ല്‍ റ​ബ​ര്‍ ബോ​ര്‍ഡി​ന്‍റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഊ​ര്‍ജി​ത റ​ബ​ര്‍ കൃ​ഷി​യ​ജ്ഞം മൂ​ലം അ​വി​ടെ ഉ​ത്പാ​ദ​ന​ത്തി​ല്‍ വ​ലി​യ വ​ര്‍ധ​നവു​ണ്ടാ​യി​ട്ടു​ണ്ട്.

ആ​ത്മ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ന്‍ റ​ബ​ര്‍ മി​ഷ​ന്‍ 1.79 ല​ക്ഷം ഹെ​ക്ട​ര്‍ പി​ന്നി​ടു​ക​യാ​ണ്. ഇ​ക്കൊ​ല്ലംകൊ​ണ്ട് ര​ണ്ട് ല​ക്ഷം ഹെ​ക്ട​ര്‍ എ​ന്ന​താ​ണ് ല​ക്ഷ്യം. അ​തേസ​മ​യം, പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യാ​യ കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും റ​ബ​ര്‍ കൃ​ഷി​യും ഉ​ത്പാ​ദ​ന​വും ഓ​രോ വ​ര്‍ഷ​വും കു​റ​ഞ്ഞു​വ​രി​ക​യാ​ണ്.

രാ​ജ്യ​ത്തെ റ​ബ​ര്‍ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 71 ശ​ത​മാ​നം ഇ​പ്പോ​ഴും കേ​ര​ള​ത്തി​ലാ​ണ്. ഒ​രു പ​തി​റ്റാ​ണ്ടു മു​ന്‍പു​വ​രെ ഇ​ത് 80 ശ​ത​മാ​ന​മാ​യി​രു​ന്നു. കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം, ഉ​ത്പാ​ദ​ന​ച്ചെ​ല​വ്, വി​ല​യി​ടി​വ്, വി​ല​യി​ലെ അ​സ്ഥി​ര​ത, ടാ​പ്പ​ര്‍മാ​രു​ടെ ക്ഷാ​മം തു​ട​ങ്ങി വി​വി​ധ പ്ര​ശ​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലെ ക​ര്‍ഷ​ക​ര്‍ നേ​രി​ടു​ന്ന​ത്.

ക​ഴി​ഞ്ഞ 12 വ​ര്‍ഷ​ത്തെ ആ​ര്‍എ​സ്എ​സ്-4 ശ​രാ​ശ​രി വി​ല 146 രൂ​പ മാ​ത്ര​മാ​ണ്. കി​ലോ​യ്ക്ക് സ്ഥി​ര​മാ​യി 225 രൂ​പ​യെ​ങ്കി​ലും കി​ട്ടി​യാ​ല്‍ മാ​ത്ര​മേ കേ​ര​ള​ത്തി​ലെ ക​ര്‍ഷ​ക​ര്‍ക്ക് പി​ടി​ച്ചുനി​ല്‍ക്കാ​നാ​കൂ. ആ​വ​ര്‍ത്ത​ന​കൃ​ഷി, സ്‌​പ്രേ​യിം​ഗ് സ​ബ്സി​ഡി ന​ല്‍കു​ക, റെ​യി​ന്‍ ഗാ​ര്‍ഡിം​ഗി​നു​ള്ള സാ​മ​ഗ്രി​ക​ള്‍ ന​ല്‍കു​ക, കാ​ട് വെ​ട്ടി​ത്തെ​ളി​ക്കാ​ന്‍ സ​ഹാ​യം ന​ല്‍കു​ക തു​ട​ങ്ങി സ​ര്‍ക്കാ​രും റ​ബ​ര്‍ ബോ​ര്‍ഡും സ​ഹാ​യം ന​ല്‍കാ​തെ കേ​ര​ള​ത്തി​ല്‍ റ​ബ​ര്‍ മു​ന്നോ​ട്ടു പോ​കി​ല്ല.

നി​ല​വി​ല്‍ കൈ​ത ക​ര്‍ഷ​ക​ര്‍ നി​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് റ​ബ​ര്‍ തൈ ​മൂ​ന്നു വ​ര്‍ഷം വ​ള​ര്‍ത്തി​ക്കൊ​ടു​ക്കു​ന്ന​തി​നാ​ലാ​ണ് റ​ബ​ര്‍ കൃ​ഷി കു​റെ ക​ര്‍ഷ​ക​രെ​ങ്കി​ലും തു​ട​രു​ന്ന​ത്. റ​ബ​ര്‍ ഒ​ഴി​വാ​ക്കി ക​വു​ങ്ങ്, തെ​ങ്ങ്, കാ​പ്പി എ​ന്നി​വ ന​ടാ​ന്‍ കൈ​ത ക​ര്‍ഷ​ക​ര്‍ഷ​ക​ര്‍ക്ക് സ്ഥ​ലം പാ​ട്ട​ത്തി​നു കൊ​ടു​ക്കു​ന്ന​വ​രും കു​റ​വ​ല്ല.

Latest News

Corehub Up