Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Decompose

പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ അനാസ്ഥ; മോര്‍ച്ചറിയില്‍ മൃതദേഹം അഴുകി, ആരോഗ്യമന്ത്രിക്ക് പരാതി

കൊച്ചി: പറവൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകി. രണ്ടു മൃതദേഹമാണ് അഴുകിയത്. സെപ്റ്റംബര്‍ 16ന് കുളിമുറിയില്‍ തെന്നിവീണ് മരിച്ച വയോധികയുടെയും മറ്റൊരാളുടെ മൃതദേഹവുമാണ് അഴുകിയത്. മൊബൈല്‍ ഫ്രീസര്‍ തകരാറിലായതാണ് മൃതദേഹം അഴുകാന്‍ കാരണമായത്.

വയോധികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായാണ് പറവൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. പിറ്റേന്ന് രാവിലെ എട്ടോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴാണ് സര്‍ജന്‍ മൃതദേഹം അഴുകിയ വിവരം ബന്ധുക്കളെ അറിയിക്കുന്നത്.

മൃതദേഹത്തിന്‍റെ താഴെ ഭാഗത്ത് മാത്രമാണ് തണുപ്പ് ലഭിച്ചതെന്നും മുകളിലേക്ക് തണുപ്പ് ലഭിച്ചില്ലെന്നുമാണ് മെഡിക്കല്‍ കോളജില്‍ നിന്നും അറിയിച്ചത്. എന്നാല്‍ ആശുപത്രി അധികൃതര്‍ തണുപ്പന്‍ മട്ടിലാണ് പ്രതികരിച്ചത് എന്നാണ് വയോധികയുടെ കുടുംബത്തിന്‍റെ ആരോപണം.

മൃതദേഹം എത്തിച്ചപ്പോള്‍ തന്നെ മൂന്നു ദിവസം പഴകിയിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. പിന്നാലെ ആരോഗ്യമന്ത്രിക്കും പൊലിസിലും മുന്‍സിപ്പാലിറ്റി അധികൃതര്‍ക്കും ഉള്‍പ്പെടെ വയോധികയുടെ കുടുംബം പരാതി നല്‍കുകയായിരുന്നു.

Latest News

Corehub Up