തൃശൂർ: നാട്ടിക നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായ തന്നെ പത്ര-ദൃശ്യ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് സി.സി. മുകുന്ദൻ എംഎൽഎയ്ക്കെതിരേ ഗീത ഗോപി മാനനഷ്ടത്തിനു വക്കീൽനോട്ടീസയച്ചു.
16നകം പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പുപറയണമെന്നു നോട്ടീസിൽ ആവശ്യപ്പെട്ടു. അഡ്വ. പി. മുഹമ്മദ് ബഷീർ മുഖാന്തിരമാണു നോട്ടീസയച്ചത്.
ഗീത ഗോപിക്കു സമൂഹത്തിലുള്ള വിശ്വാസ്യതയും സ്വീകാര്യതയും അംഗീകാരവും തകർക്കണമെന്ന ദുരുദ്ദേശ്യത്തോടെ സി.സി. മുകുന്ദൻ നടത്തിയ പരാമർശങ്ങൾക്കെതിരേയാണു നിയമനടപടി.
കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും പൂർണപിന്തുണയോടെയാണ് നിയമനടപടി സ്വീകരിച്ചതെന്ന് സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി അറിയിച്ചു.