Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defaulters

മാലിന്യസംസ്‌കരണം: വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കു നിര്‍ദേശം

കോ​​ഴി​​ക്കോ​​ട്: സം​​സ്ഥാ​​ന​​ത്തെ മാ​​ലി​​ന്യ​​സം​​സ്‌​​ക​​ര​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ ഊ​​ര്‍ജി​​ത​​മാ​​ക്കു​​ന്ന​​തി​​നു ന​​ട​​പ​​ടി​​ക​​ള്‍ ക​​ടു​​പ്പി​​ക്കാ​​ന്‍ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ്.

ഖ​​ര​​മാ​​ലി​​ന്യ സം​​സ്‌​​ക​​ര​​ണ നി​​യ​​മ​​ങ്ങ​​ള്‍ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​ല്‍ വീ​​ഴ്ച വ​​രു​​ത്തു​​ന്ന​​വ​​ര്‍ക്കെ​​തി​​രേ ക​​ടു​​ത്ത ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ത​​ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്കു മു​​ന്ന​​റി​​യി​​പ്പ് ന​​ല്‍കി. എ​​ല്ലാ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളും പു​​തി​​യ മാ​​ലി​​ന്യ​​സം​​സ്‌​​ക​​ര​​ണ നി​​യ​​മ​​ങ്ങ​​ള്‍ 100 ശ​​ത​​മാ​​നം പാ​​ലി​​ച്ചി​​രി​​ക്ക​​ണ​​മെ​​ന്നാ​​ണു നി​​ര്‍ദേ​​ശം.

2016ലെ ​​ഖ​​ര​​മാ​​ലി​​ന്യ സം​​സ്‌​​ക​​ര​​ണ നി​​യ​​മ​​ങ്ങ​​ള്‍ പ​​രി​​ഷ്‌​​ക​​രി​​ച്ച് ‘ഖ​​ര​​മാ​​ലി​​ന്യ സം​​സ്‌​​ക​​ര​​ണ നി​​യ​​മ​​ങ്ങ​​ള്‍ 2026’ കേ​​ന്ദ്ര സ​​ര്‍ക്കാ​​ര്‍ വി​​ജ്ഞാ​​പ​​നം ചെ​​യ്തി​​ട്ടു​​ണ്ട്. ഇ​​ത് കാ​​ര്യ​​ക്ഷ​​മ​​മാ​​യി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​നാ​​ണു ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്കു സ​​ര്‍ക്കാ​​ര്‍ നി​​ര്‍ദേ​​ശം ന​​ല്‍കി​​യി​​രി​​ക്കു​​ന്ന​​ത്.

നി​​യ​​മ​​ലം​​ഘ​​ക​​ര്‍ക്കെ​​തി​​രേ മൂ​​ന്നു ത​​ല​​ത്തി​​ലു​​ള്ള ശി​​ക്ഷാ ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​കും. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ പി​​ഴ ശി​​ക്ഷ. നി​​യ​​മ​​ലം​​ഘ​​നം തു​​ട​​ര്‍ന്നാ​​ല്‍ ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ള്‍. ചു​​മ​​ത​​ല​​യി​​ല്‍ വീ​​ഴ്ച വ​​രു​​ത്തു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്കെ​​തി​​രേ ന​​ഷ്ട​​പ​​രി​​ഹാ​​രം ഈ​​ടാ​​ക്കു​​ന്ന​​ത​​ട​​ക്ക​​മു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കും.

Latest News

Corehub Up